കോതമംഗലം: പിടവൂരിൽ ഒരുകിലോയിലേറെ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ.എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ്1.143 കി.ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ ഉത്പൽ മണ്ഡൽ (29) അറസ്റ്റിലായത്.
കോതമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ എം.പി. പ്രമോദിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫീസർമാരായ വി.എ ഷമീർ, പി ബി ലിബു, എം.റ്റി ബാബു, കെ.എ റസാഖ് , സിവിൽ എക്സൈസ് ഓഫീസർ പി.എം ഉബൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്തെ ളിവെടുപ്പുകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

















































