കോതമംഗലം: നഗരത്തിലെ പ്രധാന റോഡരികില്‍ കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം-മൂവാറ്റുപുഴ റോഡില്‍ ജോസ് കോളേജ് ജംഗ്ഷന് സമീപത്താണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം ലഭിച്ചതിനെതുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ സ്ഥലത്തെത്തി ചെടികള്‍ പിഴുതെടുത്തു.
കഞ്ചാവ് ചെടികള്‍ ആരും നട്ടുവളര്‍ത്തിയതല്ലെന്നാണ് നിഗമനം. കഞ്ചാവ് ഉപയോഗിച്ചവര്‍ ഉപേഷിച്ച അവശിഷ്ടങ്ങളില്‍ നിന്ന് മുളച്ചതാകാമെന്നാണ് കരുതുന്നത്. കേസെടുത്ത് അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

















































