Connect with us

Hi, what are you looking for?

CRIME

അര്‍ജുന്‍ ആയങ്കി കരുതല്‍ തടങ്കലില്‍; പിടികൂടിയത് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തിനെത്തിയപ്പോള്‍

കോതമംഗലം: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച പുലര്‍ച്ചെ 4ഓടെയാണ് അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന മൂന്ന് കാറുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പുതിയ സ്വര്‍ണ്ണക്കടത്ത് അല്ലെങ്കില്‍ ഗുണ്ടാ ക്വാട്ടേഷനുകള്‍ ആസൂത്രണം ചെയ്യാനാണോ ഇവര്‍ ഒത്തുചേര്‍ന്നതെന്ന് പോലീസ് സംശയിക്കുന്നു. കോതമംഗലം സ്റ്റേഷന്‍ പരിധിയില്‍ ഇവര്‍ എത്തിയതിന്റെ ഉദ്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അര്‍ജുന്‍ ആയങ്കി അടക്കമുള്ളവര്‍ക്കെതിരെ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യും.

You May Also Like

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് വീടിന്റെ ജനല്‍ തകര്‍ത്ത് മോഷണശ്രമം. പോത്താനിക്കാട് പുളിന്താനം യാക്കോബായ പള്ളിക്ക് സമീപം ഉന്നത്തുംവീട്ടില്‍ കുര്യന്റെ വീടിന്റെ ജനല്‍ തകര്‍ത്താണ് മോഷണശ്രമം നടന്നത്. വീട് പൂട്ടി പള്ളിപ്പെരുന്നാളിന് പോയ വീട്ടുകാര്‍ രാത്രി...

CHUTTUVATTOM

  കോതമംഗലം: റബർ തോട്ടത്തിൽ സൂക്ഷിച്ചിരുന്ന 150 കിലോയോളം ഒട്ടുപാൽ മോഷ്ടിച്ച പ്രതികളെ പൊലീസ് പിടികൂടി. ഊന്നുകല്ലിൽ വാടകയ്ക്ക് താമസിക്കുന്ന തേൻകോട് നെല്ലിപ്പിള്ളിയിൽ അനന്തു ( 18), പല്ലാരിമംഗലം വാളാച്ചിറയിൽ വാടകയ്ക്കു താമസിക്കുന്ന...

CHUTTUVATTOM

  കോതമംഗലം: വാഹനം തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് പുല്‍പ്പള്ളി കൊലരാട്ട്കുന്ന് തോട്ടത്തില്‍ ടോണി (30), നേര്യമംഗലം തലക്കോട് ചാലില്‍ ഫെബിന്‍ (27), ഊന്നുകല്‍ കുട്ടമംഗലം...

CHUTTUVATTOM

കോതമംഗലം: പുലർച്ചെ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഗ്രഹനാഥൻ്റ സ്വർണ്ണമാല മോഷ്ടാവ് പൊട്ടിച്ച് കടന്നു. പുന്നേക്കാട് കൃഷ്ണപുരം ഭാഗത്തുള്ള പാലമല പാപ്പച്ചന്‍റെ വീട്ടില്‍ ഇന്ന് (വെള്ളിയാഴ്ച) പുലര്‍ച്ചെ ആണ് മോഷണം നടന്നത്. അടുക്കളവാതില്‍ വഴി അകത്തുകടന്ന...

CHUTTUVATTOM

മൂവാറ്റുപുഴ: ബീവറേജസ് ഔട്ട്ലെറ്റിൽ നിന്നും മദ്യകുപ്പികൾ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി കരയിൽ ചാലിൽ പുത്തൻപുരയിൽ അരുൺ ബാബു (31)വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ വാഴപ്പിള്ളിയിൽ പ്രവർത്തിക്കുന്ന...

CHUTTUVATTOM

  മൂവാറ്റുപുഴ: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ 32 ഗ്രാം രാസലഹരിയുമായി പിടിയിലായ കോട്ടപ്പടി വാവേലി സ്വദേശിനി റിമാൻഡിൽ. മൂവാറ്റുപുഴ റാക്കാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പടി വാവേലി സ്വദേശിനി ചിരട്ടക്കൽ...

CHUTTUVATTOM

മൂവാറ്റുപുഴ: റാക്കാട് നാന്തോട് ജംഗ്ഷന് സമീപത്തെ വാടകവീട്ടില്‍ നിന്ന് 32 ഗ്രാം എംഡിഎംഎയുമായി യുവതി പോലീസ് പിടിയില്‍. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് പോലീസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന ബഷീര്‍ എന്നയാള്‍ക്കായി പോലീസ് അന്വേഷണം...

CHUTTUVATTOM

  മൂവാറ്റുപുഴ:മേക്കടമ്പിലെ യൂസ്ഡ് കാര്‍ ഷോറൂം തീവെച്ച പുത്തന്‍കുരിശ് സ്വദേശി പ്രതി എബിന്‍ പോളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതി തീവെച്ച, എറണാകുളം കടവുംഭാഗം സിനഗോഗിന് മുമ്പിലും, തൃപ്പൂണിത്തുറയിലും തുടര്‍ന്ന് മേക്കടമ്പിലെ യൂസ്ഡ് കാര്‍...

CHUTTUVATTOM

മൂവാറ്റുപുഴ: ഗൂഗിള്‍ പേയുടെ വ്യാജ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട് പള്ളിപടി കോന്നംകുടി ആസിഫ് കെ ഹസന്‍ (28)നെയാണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിന്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള...

CHUTTUVATTOM

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ച കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. മാമലക്കണ്ടം കൂവപ്പറമ്പില്‍ വിഷ്ണു (36), മാമലക്കണ്ടം കമ്പിയില്‍ വിജയന്‍ (58) എന്നിവരെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബസ്...

CRIME

പോത്താനിക്കാട്: വില്പനക്കായി എത്തിച്ച ഒന്നേകാല്‍കിലോയോളം കഞ്ചാവുമായി ആസാം സ്വദേശി പോലീസ് പിടിയില്‍. പല്ലാരിമംഗലം മടിയൂരില്‍ വില്പനക്കായി എത്തിച്ച കഞ്ചാവുമായി അസം സ്വദേശി മെറാദുല്‍ ഇസ്ലാമിനെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്. പല്ലാരിമംഗലം ഈട്ടിപ്പാറയില്‍ ഇയാള്‍...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

error: Content is protected !!