Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പാമ്പ് വിഷ ചികിത്സാ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തം

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി പാമ്പ് വിഷ ചികിത്സാ സൗകര്യം ഏർപ്പെടുത്തണം. വനമേഖലയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് കോതമംഗലം താലൂക്കിൽ ഏറെയും. വേനൽക്കാലമാകുന്ന തോടെ ഉഗ്രവിഷമുള്ള പാമ്പുകളുടെ സാന്നിധ്യം പലപ്പോഴും ജനവാസ മേഖലയിൽ കണ്ടുവരുന്നുണ്ട്. നിലവിൽ അങ്കമാലിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമാണ് പാമ്പ് വിഷ ചികിത്സാ സൗകര്യമുള്ളുവെന്നാണ് അറിയിയുന്നത്. കടിയേറ്റ് അപകടത്തിൽപ്പെടുന്ന ഒരാളെ ഇത്രയും ദീർഘദൂരമെത്തിക്കണ്ടിവരുമ്പോഴുണ്ടായുന്ന സമയ ദൈർഘ്യം വിഷമേൽക്കുന്ന ആളുടെ നില കൂടുതൽ ഗുരു അപകടകരമാക്കും. ഈ സാഹചര്യത്തിൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പാമ്പ് വിഷമേറ്റാൽ ചികിത്സിക്കാനുള്ള പ്രത്യേകം ഐസിയുവും വെൻ്റിലേറ്റർ സൗകര്യവുമുൾപ്പെടെ ഒരുക്കണം.

സർപ്പ പദ്ധതിയും ആരോഗ്യവകുപ്പും പരാജയമാണെന്നുള്ളതിൻ്റെ തെളിവാണ് ​കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാല് പേർ പാമ്പ് കടിയേറ്റ് ദാരുണമായി മരണപ്പെട്ടത്. കായംകുളത്ത് സ്കൂട്ടർ എടുക്കാൻ പോയ സലീന (42), ചിറയിൻകീഴിലെ എട്ടു വയസ്സുകാരൻ ദിക്ഷൽ, തൃശൂരിലെ എട്ടു വയസ്സുകാരൻ അൽജോ, കിളിമാനൂരിലെ സുധർമ്മ (75) എന്നിവരുടെ മരണം കേരളത്തിലെ പാമ്പ് കടി പ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വനംവകുപ്പ് വലിയ പ്രചാരണത്തോടെ തുടങ്ങിയ പാമ്പ് സംരക്ഷണ പദ്ധതിയായ സർപ്പ ആപ്പും ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.പാമ്പിനെ കണ്ടാൽ വിവരം അറിയിക്കാൻ ആപ്പ് ഉണ്ടെങ്കിലും പല ഗ്രാമീണ മേഖലകളിലും കൃത്യസമയത്ത് എത്താൻ പരിശീലനം ലഭിച്ച റെസ്ക്യൂവർമാർ ഇല്ല. വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിൽ കൃത്യമായ ഏകോപനവും ഇല്ലാത്തതിനാൽ അപകടകരമായ സാഹചര്യങ്ങളിൽ പാമ്പുകളെ നീക്കം ചെയ്യുന്നതും വൈകുന്നു. ​പദ്ധതിയുടെ ഭാഗമായി താഴെത്തട്ടിൽ നടത്തേണ്ട ബോധവൽക്കരണ പ്രവർത്തനങ്ങൾ ഫയലുകളിൽ മാത്രമായി ഒതുങ്ങി.

പാമ്പ് കടിയെ ഒരു നോട്ടിഫൈഡ് ഡിസീസ് ആയി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഓരോ പാമ്പ് കടി കേസുകളും കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും, അവയുടെ ചികിത്സാ ലഭ്യത ഉറപ്പാക്കുകയും വേണം. എന്നാൽ ആരോഗ്യവകുപ്പിൻ്റെ ഭാഗത്തുനിന്നും തികഞ്ഞ ഉത്തരവാദിത്തമില്ലായ്മയാണ് പ്രകടമാകുന്നത്. ചിറയിൻകീഴിലെ ദിക്ഷലിൻ്റെ കാര്യത്തിൽ കണ്ടതുപോലെ കടിച്ചത് പാമ്പാണോ തേളാണോ എന്ന് തിരിച്ചറിയാൻ പോലും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾക്ക് കഴിയുന്നില്ല. രോഗലക്ഷണങ്ങൾ നോക്കി ഉടൻ ആൻ്റി വെനം നൽകുന്നതിൽ ഡോക്ടർമാർ കാണിക്കുന്ന വിമുഖത പലപ്പോഴും മരണത്തിന് കാരണമാകുന്നു.

പാമ്പ് കടിയെ നോട്ടിഫൈഡ് ഡിസീസ് ആക്കിയെങ്കിലും എല്ലാ താലൂക്ക് ആശുപത്രികളിലും ഐ.സി.യു, വെൻറ്റിലേറ്റർ സൗകര്യങ്ങൾ ഇന്നും ഒരുക്കിയിട്ടില്ല. മെഡിക്കൽ കോളേജുകളിലേക്ക് രോഗിയെ മാറ്റുന്നതിനിടയിൽ നഷ്ടപ്പെടുന്ന വിലപ്പെട്ട സമയമാണ് പലരുടെയും ജീവനെടുക്കുന്നത്. പാമ്പ്‌ കടി സംസ്ഥാനത്ത് നോട്ടിഫൈഡ് ഡിസീസ് ആയി പ്രഖ്യാപിച്ചിട്ടും ആരോഗ്യ വകുപ്പിൻ്റെ ഭാഗത്ത് നിന്നും ശരിയായ റിപ്പോർട്ടിങ് നടക്കുന്നില്ല. കൃത്യമായ ഡാറ്റ ശേഖരിക്കാത്തതിനാൽ പാമ്പ് സാന്നിദ്ധ്യം കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി പ്രതിരോധം ശക്തമാക്കാൻ വകുപ്പിനും സാധിക്കുന്നില്ല.

പാമ്പ് കടിയേറ്റ് 2023 മുതൽ 2025 വരെ കേരളത്തിൽ എത്രപേർ മരണപ്പെട്ടിട്ടുണ്ട് എന്ന ചോദ്യത്തിന് ലോക്സഭയിൽ നൽകിയ മറുപടി പ്രകാരം കഴിഞ്ഞ മൂന്നു വർഷത്തിനിടെ റിപ്പോർട്ട് ചെയ്തത് ആകെ 4 മരണങ്ങൾ. യഥാർത്ഥ സംഖ്യ വനം വകുപ്പിൻ്റെ കണക്കുകൾ പ്രകാരം ഇത് 86 ആണ്

​പാമ്പ് കടി മരണങ്ങൾ വെറും ആകസ്മിക അപകടങ്ങളല്ല. മറിച്ച് സർക്കാർ സംവിധാനങ്ങളുടെ വീഴ്ചകൾ കൊണ്ട് സംഭവിക്കുന്ന ദാരുണ അന്ത്യങ്ങളാണ്. ബലിയാടുകൾ ആകുന്നത് കൂടുതലും കുഞ്ഞുങ്ങൾ ആയതിനാൽ സർക്കാർ ഇക്കാര്യത്തിലെങ്കിലും അലംഭാവം കാട്ടരുതെന്ന് ഫാർമേഴ്‌സ് അവയർനസ് റിവൈവൽ മൂവേമെൻറ്റ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ് പറഞ്ഞു.

You May Also Like

CHUTTUVATTOM

  കോതമംഗലം: കനത്ത മഴയെ തുടർന്ന്ജി ല്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

CHUTTUVATTOM

കോതമംഗലം: പാത്തിക്കൽ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ കാർ ഫയർഫോഴ്സ് സംഘം രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ പുറത്തെടുത്തു. ഒഴുക്കിൽപ്പെട്ട കാർ പാറയിറങ്ങി നിന്നപ്പോൾ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്ത് കടക്കാനായതിനാൽ ആളപകടമില്ല....

CHUTTUVATTOM

​കുട്ടമ്പുഴ: കുട്ടമ്പുഴ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളും ‘108’ ഉൾപ്പെടെയുള്ള ആംബുലൻസുകളും കടന്നുപോകുന്ന വഴിയാണിത്. ശ്രദ്ധ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി...

CHUTTUVATTOM

കോതമംഗലം: പരക്കെ മഴ കുറഞ്ഞെങ്കിലും വ്യഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനാല്‍ ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം. മൂന്ന് മണിക്കൂറില്‍ 1.98 എംസിഎം വെള്ളം ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 24 മണിക്കൂറിനിടെ ഇടമലയാര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ 2026 ആവേശം പകര്‍ന്നു. കോതമംഗലം എംഎല്‍എ ഓഫീസില്‍ നിന്ന് രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സൈക്കിള്‍...

CHUTTUVATTOM

കോതമംഗലം: ശക്തമായ മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് കോതമംഗലം താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. മഴ ശമിച്ചതോടെ രണ്ട് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആളുകള്‍...

CHUTTUVATTOM

കോതമംഗലം: നീറ്റ് പരീക്ഷയില്‍ 603 മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ അല്‍ഫിയ ജലീലിനെ ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍ മെമ്മോറിയല്‍ ലൈബ്രറി ആന്റ് സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി ലൈബ്രറി രക്ഷാധികാരി...

CHUTTUVATTOM

കോതമംഗലം: പല്ലാരിമംഗലം പഞ്ചായത്തിലെ വെളിയംകുന്ന് നഗറിന്റെ ശോചനീയാവസ്ഥയെ തുടര്‍ന്ന് എസ്എച്ച്ആര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ കോതമംഗലം മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ സന്ദര്‍ശനം നടത്തി. മൈലൂര്‍ എംഎല്‍പിഎസ് അധ്യാപിക കെ.എസ് സൗദ സെന്‍സസ് ഡ്യൂട്ടിയുടെ...

error: Content is protected !!