കോതമംഗലം: പാത്തിക്കൽ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ കാർ ഫയർഫോഴ്സ് സംഘം രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ പുറത്തെടുത്തു. ഒഴുക്കിൽപ്പെട്ട കാർ പാറയിറങ്ങി നിന്നപ്പോൾ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്ത് കടക്കാനായതിനാൽ ആളപകടമില്ല.
കീരമ്പാറ പഞ്ചായത്തിന്റെയും കോതമംഗലം നഗരസഭയുടെയും അതിർത്തിയിൽ പാത്തിക്കൽ പാലത്തിന് സമീപത്തുള്ള തോട്ടിലേക്ക് ഞായറാഴ്ച രാത്രി ഒൻപതോടെയാണ് വഴിതെറ്റി വന്ന നാലംഗ സംഘം സഞ്ചരിച്ച കാർ മറിഞ്ഞത്.
വടാട്ടുപാറയില്‍ നിന്ന് കുറുപ്പംപടിക്കാണ് നാലംഗ സംഘം യാത്ര ചെയ്തിരുന്നത്. ഗുഗിള്‍ ലൊക്കേഷന്‍ ആയിരുന്നു വഴികാട്ടി. കീരമ്പാറയില്‍ നിന്ന് കള്ളാട് റോഡിലേക്കാണ് ഗൂഗിള്‍ ഇവരെ ദിശ തിരിച്ച് വിട്ടത്. ഈ റോഡില്‍ മൂന്നൂറ് മീറ്ററോളം മുന്നോട്ടുപോയപ്പോള്‍ മറ്റൊരു റോഡിലേക്ക് തിരിഞ്ഞതും കാര്‍ തോട്ടിലേക്ക് മറിയുകയായിരുന്നുവെന്നാണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞത് .
കനത്ത മഴയേതുടര്‍ന്ന് നിറഞ്ഞ് ഒഴുകുകയായിരുന്ന തോടും റോഡും തമ്മില്‍ അകലം ഉണ്ടായിരുന്നില്ല. കുറുപ്പംപടി സ്വദേശി എബിന് ആണ് കാര്‍ ഓടിച്ചിരുന്നത്. കാര്‍ അന്‍പത് മീറ്ററോളം ഒഴുകി പാറയില്‍ തങ്ങി നിന്നതാണ് യാത്രക്കാര്‍ക്ക് രക്ഷയായത്. സൈഡ് വിൻ്റോയിലൂടെ നാലുപേര്‍ക്കും പുറത്തുകടക്കനായി. അപകടം അറിഞ്ഞ് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും കാര്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന്
ഫയര്‍ഫോഴ്സ് ഉടന്‍ സ്ഥലത്തെത്തി തോട്ടില്‍ തെരഞ്ഞെങ്കിലും കാര്‍ കണ്ടെത്താനായില്ല. പിന്നീട് തിങ്കളാഴ്ച രാവിലെ തെരച്ചില്‍ പുനരാരംഭിച്ചു. കാര്‍ ഒഴുകിപോയെന്ന ധാരണയില്‍ ചേലാട് വരെയുള്ള ഭാഗത്ത് തെരച്ചില്‍ നടത്തിയിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം അപകടം നടന്നതിന് നൂറ് മീറ്റർ മാറി പാത്തിക്കൽ പാലത്തിന് സമീപത്ത് വെള്ളത്തിനടയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.
കാര്‍ തോട്ടിലേക്ക മറിഞ്ഞപ്പോള്‍ ആദ്യം പുറത്തുകടക്കാന്‍ കഴിഞ്ഞ ഡ്രൈവർ എബിന് ആണ് മറ്റുള്ളവര്‍ക്ക് രക്ഷകനായത്.എല്ലാവരേയും വലിച്ച് പുറത്തുകടത്തിയെന്ന് എബിന് പറഞ്ഞു. ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.
എബിന്റെ സഹോദരന് അബിന്‍, സുഹൃത്തുക്കളായ അക്ഷയ്, വിഷ്ണു എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.വെള്ളം കുടിച്ചെങ്കിലും ഇവര്‍ക്ക് മറ്റ് പരിക്കുകളൊന്നുമേറ്റില്ല. ഇന്നലെ വൈകുന്നേരത്തോടെയാണ് കെയിൻ എത്തിച്ച് തോട്ടിലെ വെള്ളത്തിനടയിൽ നിന്നും കാർ പുറത്തെടുത്തത്.



















































