കോതമംഗലം: വോട്ടിംഗ് മെഷീനുകളും പോളിംഗ് സാമഗ്രികളുമെല്ലാം വ്യാഴാഴ്ച രാത്രി തന്നെ എംഎ കോളജിലെത്തിച്ചു. കോതമംഗലം, മൂവാറ്റുപുഴ, പിറവം മണ്ഡലങ്ങളുടെ കൗണ്ടിംഗ് സ്റ്റേഷനുകളും എംഎ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഒരുങ്ങുന്നത്.
മൂന്ന് മണ്ഡലങ്ങളിലെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും എംഎ കോളജില്‍ പ്രത്യേകം തയാറാക്കിയിട്ടുള്ള സ്‌ട്രോംഗ് റൂമിലേക്ക് മാറ്റി പ്രത്യേകം മുദ്രവച്ചു. സായുധസേനയുടെ കനത്ത സുരക്ഷാ കാവലും ഏര്‍പ്പെടുത്തി. മേയ് നാലിന് വോട്ടെണ്ണല്‍ ദിവസമാണ് ബാലറ്റ് പെട്ടികള്‍ ഇനി പുറത്തെടുക്കുക.






















































