Connect with us

Hi, what are you looking for?

NEWS

നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു

കോതമംഗലം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോതമംഗലം എംഎ കോളേജില്‍ നടന്നു. വിദൂര ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ജീപ്പില്‍ കയറ്റി ബ്ലാവനയിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മറുകരയിലെത്തിയത്. എറണാകുളം ജില്ലയിലെ അഞ്ച് വിദൂര ബൂത്തുകള്‍ കുട്ടംപുഴ പഞ്ചായത്തിലാണ്. വാരിയം, തേര, കുഞ്ചിപ്പാറ, തലവച്ചപാറ, താളുംകണ്ടം എന്നീ ഉന്നതികളാണ് വിദൂര ബൂത്തുകള്‍. ഇതില്‍ വാരിയം ഉന്നതിയാണ് ഏറ്റവും ഉള്‍ഭാഗത്തുള്ള ബൂത്ത്. ഇവിടെ 82 വോട്ടര്‍മാരാണുള്ളത്.

കുഞ്ചിപ്പാറ 210, തലവച്ചപാറ 387, തേര 54, താളുംകണ്ടം 113 എന്നിങ്ങനെ യാണ് വോട്ടര്‍മാരുടെ എണ്ണം. ദുര്‍ഘട കാട്ടുപാതകളും, വന്യമൃഗശല്യവുമുള്ള ഈ ബൂത്തുകളിലേക്ക് എത്തുന്നത് പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് എന്നും ഒരു വെല്ലുവിളിയാണ്. മുമ്പും പല പ്രാവശ്യം തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് പോയിട്ടുണ്ടെങ്കിലും ഇതുപോലുള്ള വിദൂര ബൂത്തില്‍ ഡ്യൂട്ടി ചെയ്യുന്നത് ആദ്യമായിട്ടാണെന്ന് പ്രിസൈഡിങ്ങ് ഓഫീസര്‍ അജു ശിവന്‍ പറഞ്ഞു.

 

You May Also Like

NEWS

കോതമംഗലം: തെരഞ്ഞെടുപ്പുകളിലെ പ്രചരണായുധമായ പാരഡി ഗാനങ്ങളുടെ രചനയില്‍ ഇത്തവണയും തിളങ്ങുകയാണ് കോതമംഗലം സ്വദേശിയായ എല്‍ദോ പുന്നേക്കാട്. വിവിധ മണ്ഡലങ്ങളിലെ എഴുപതിലധികം സ്ഥാനാര്‍ത്ഥികളാണ് ഈ തെരഞ്ഞെടുപ്പില്‍ എല്‍ദോയുടെ പാരഡി ഗാനങ്ങള്‍ പ്രചരണത്തിനായി ഉപയോഗിച്ചത്. മുന്നൂറിലേറെ...

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്റെ 15 ഷട്ടറുകളില്‍ എട്ടാമത്തെ ഷട്ടര്‍ തകര്‍ന്നുവീണു. ചെയിന്‍ പൊട്ടിയതിനെ തുടര്‍ന്ന് കൗണ്ടര്‍ വെയ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഷട്ടര്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനും അനിവാര്യമായ ഘടകമാണ് കൗണ്ടര്‍ വെയിറ്റ്. നിലവില്‍ ഷട്ടര്‍...

CHUTTUVATTOM

കോതമംഗലം: ഏപ്രിൽ 9 വ്യാഴാഴ്ച നടക്കുന്ന നിയമ സഭ തിരെഞ്ഞെടുപ്പ് പിണറായി സർക്കാരിന്റെ അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.കോതമംഗലത്തെ യുഡിഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിന്റെ വിജയത്തിനായി യുഡിഫ് കേന്ദ്ര...

NEWS

കോതമംഗലം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് എത്തിയതോടെ പ്രചാരണം ചൂടുപിടിക്കുകയാണ്. പര്യടനം അവസാനിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാന്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കുകയാണ്. ഇതിന് പുറമേ സാമൂഹികമാധ്യമങ്ങളെയും പരമാവധി പ്രയോജനപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിന് മുന്‍പുള്ള...

ACCIDENT

കോതമംഗലം: കവളങ്ങാട് പഞ്ചായത്ത് വാര്‍ഡ് 9 ചെമ്പന്‍കുഴിയില്‍ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്തെ ടയറുകള്‍ക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കുമളിയില്‍ നിന്നും 100 ഓളം യാത്രക്കാരുമായി എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം റോഡില്‍ പെരുമറ്റം ജംഗ്ഷന് സമീപം രണ്ട് സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കടുംപിടി വേലകോട്ടില്‍ സല്‍മാന്‍ നാസര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 6.20ഓടെയായിരുന്നു...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്/ ഡാറ്റ അനലിറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്‌, ബോട്ടണി, സൂവോളജി, സോഷ്യോളജി, ഹിന്ദി, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപക...

CHUTTUVATTOM

കോതമംഗലം: കോതമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന് വേണ്ടിയുള്ള പ്രചാരണത്തിനായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ കോതമംഗലത്ത് റോഡ് ഷോ നടത്തി. നെല്ലിക്കുഴി ഇരുമലപ്പടിയില്‍ നിന്ന് കോതമംഗലത്തേക്കുള്ള റോഡ് ഷോയില്‍ നൂറുകണക്കിന്...

Featured

കോതമംഗലം: കാർഷിക മേഖലയിലെ സമഗ്രവും നൂതനവുമായ വികസനത്തിനായി നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന ഗവേഷണ പ്രവർത്തനങ്ങൾക്ക് കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ്  എഞ്ചിനീയറിങ്ങിന്   ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ്റെ (എ....

CHUTTUVATTOM

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം...

Entertainment

കോതമംഗലം: കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ ടൂറിസം പഠന വിഭാഗം തയാറാക്കിയ ‘എ ഗേറ്റ് വേ ടു ദി ഗാട്‌സ്, എ സ്റ്റഡി ഓണ്‍ കോതമംഗലം ടൂറിസം’ പഠന റിപ്പോര്‍ട്ട് അസിസ്റ്റന്റ് കളക്ടര്‍...

Featured

കോതമംഗലം: തളരാത്ത പോരാട്ട വീര്യം മനസില്‍ നിറഞ്ഞു നില്‍ക്കുന്ന റിട്ട. എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ തച്ചില്‍ ആന്റണി 103-ാം വയസില്‍ വീട്ടില്‍ വോട്ട് രേഖപ്പെടുത്തി. കോതമംഗലം എംഎ കോളജ് റോഡില്‍ തച്ചില്‍ ആന്റണി...

error: Content is protected !!