Connect with us

Hi, what are you looking for?

CHUTTUVATTOM

ആവേശപോരാട്ടവുമായി കോതമംഗലത്തെ സ്ഥാനാര്‍ത്ഥികള്‍

കോമംഗലം: വന്യമൃഗ, വികസന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി കോതമംഗലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷിബു തെക്കുംപുറത്തിന്റെ തെരഞ്ഞെടുപ്പ് പര്യടനം. ആറാം ദിന പര്യടനം മാമലക്കണ്ടത്ത് യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഇബ്രാഹിം കവലയില്‍ ഉദ്ഘാടനം ചെയ്തു.

കുട്ടമ്പുഴ, കീരംപാറ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം പൂര്‍ത്തിയാക്കി. വന മേഖലകളോട് ചേര്‍ന്ന് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി സ്ഥിരപരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ യുഡിഫ് മുന്‍കൈ എടുക്കുമെന്ന് സ്ഥാനാര്‍ത്ഥി ഉറപ്പ് നല്‍കി. യുഡിഎഫ് കുട്ടമ്പുഴ മണ്ഡലം ചെയര്‍മാന്‍ ജോഷി പൊട്ടക്കന്‍ അധ്യക്ഷനായി.

വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണിന്റെ തൃക്കാരിയൂര്‍, കോതമംഗലം മേഖലകളിലെ പര്യടനം. പത്തു വര്‍ഷം കൊണ്ട് നാലായിരം കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പാക്കിയതായി പറഞ്ഞു.

തൃക്കാരിയൂര്‍ തടത്തികവലയില്‍നിന്ന് ആരംഭിച്ച പര്യടനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ രാജേഷ് ഉദ്ഘാടനം ചെയ്തു. പുതുപ്പാടി താണിക്കത്തടം നഗറില്‍ പര്യടനം സമാപിച്ചു. ഇരുചക്ര വാഹനങ്ങളുടെ അകന്പടിയോടെയായിരുന്നു സ്ഥാനാര്‍ത്ഥി പര്യടനം. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണമൊരുക്കി.

എന്‍ഡിഎ സ്ഥാനാര്‍ഥി അജി നാരായണന്റെ പര്യടനം കോട്ടപ്പടി നാഗഞ്ചേരി കവലയില്‍ എറണാകുളം ഈസ്റ്റ് ബിജെപി പ്രസിഡന്റ് പി.പി സജീവ് ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടപ്പടി തുരങ്കം, കൊള്ളിപ്പറമ്പ്, ഹൈസ്‌കൂള്‍ കവല, പ്ലാമുടി, ചേരങ്ങനാല്‍, മുട്ടത്തുപാറ, വടക്കുംഭാഗം, ഉപ്പുകണ്ടം, കുറുമറ്റം, കനാല്‍ മണ്ട്, കുഴി, കാവുംപടി, തൃക്കാരിയൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം ആയക്കാട് കവലയില്‍ സമാപിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണ്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഇ.കെ അജിത് കുമാര്‍, ബിഡിജെഎസ് മണ്ഡലം പ്രസിഡന്റ് എം.ബി തിലകന്‍, അജേഷ് തട്ടേക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: പോലീസ് കണ്ണൂരിൽ നിന്നെത്തിച്ച അർജുൻ ആയങ്കിയെ വെള്ളിയാഴ്ച രാത്രി ഏഴരയോടെ കോതമംഗലം മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവിടത്തെ കേസുകളുടെ അന്വേഷണത്തിനും തെളിവെടുപ്പിനുമായി തിങ്കളാഴ്ച പൊലീസ് കസ്‌റ്റഡിയിൽ വാങ്ങും. കോതമംഗലം...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് എൽഡിഎഫിൽ ഭിന്നത രൂക്ഷമായി തുടരുന്നു. കോതമംഗലം നഗരസഭ ഭരണ സ്തംഭനത്തിനെതിരെ മുനിസിപ്പൽ ഓഫീസിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിലും ധർണ്ണയിലും സിപിഐ അടക്കമുള്ള ചില ഘടക കക്ഷികൾ പങ്കെടുക്കാതെ വിട്ടുനിന്നു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാംപ്യൻഷിപ്പിൽ കൊച്ചി ജെംസ് മോഡേൺ അക്കാദമി 23 പോയിൻ്റ് നേടി പെൺകുട്ടികളുടെ വിഭാഗത്തിലും, തിരുവനന്തപുരം ലീ കോൾ ചെമ്പക ഇൻ്റർനാഷണൽ സ്‌കൂൾ 23...

CHUTTUVATTOM

കോതമംഗലം: പത്ത് വർഷമായി മുടങ്ങിക്കിടന്ന ഗ്രാമീണ റോഡുകളുടെ നവീകരണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 6.25 കോടി രൂപ ചെലവിൽ ഊന്നുകൽ–തേൻകോട് റോഡ്, ചാത്തമറ്റം–ഊരംകുഴി റോഡ്, കുത്തുകുഴി–കുടമുണ്ട–കോഴിപ്പിള്ളി കുടമുണ്ട, പിടവൂർ–ഇഞ്ചൂർ പള്ളിപ്പടി ഭാഗങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾക്ക്...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര നടപടികൾക്ക് തീരുമാനമായി.വനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ ചർച്ച ചെയ്യുന്നതിനായി പഞ്ചായത്തിൽ ചേർന്ന ജനപ്രതിധികളുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ്...

NEWS

കോതമംഗലം: വടാട്ടുപാറ കുഴുന്നുള്ളിൽ തോമസ് ദേവസ്യ (82) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2ന് വടാട്ടുപാറ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ:പരേതയായ അന്നക്കുട്ടി പുന്നേക്കാട് മൂത്തേടത്ത് കുടുംബാഗം. മക്കൾ: വിൻസെന്റ് , ബിജു ,...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: യു ഡി എഫ് സർക്കാർ അധികാരത്തിലെത്തി മൂന്നുമാസം ആകുമ്പോഴേക്കും ഗ്രാമ – നഗരങ്ങളിൽ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന- ക്ഷേമപ്രവർത്തനങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുക യാണെന്ന് മുൻ...

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം റവന്യൂ ടവറിന് സമീപം വളർന്നുപന്തലിച്ചു നിൽക്കുന്ന തണൽമരങ്ങൾ അപകടക്കെണിയാകുന്നു. കാറ്റിൽ മരച്ചില്ലകളും മരങ്ങളും ഒടിഞ്ഞുവീഴുന്നതിനാൽ ടവർ അങ്കണത്തിലെത്തുന്നവർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്ക.ഴിഞ്ഞ ദിവസം പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണിരുന്നു....

CHUTTUVATTOM

കോതമംഗലം: കാലവർഷം കനത്തിട്ടും ഭൂതത്താന്‍കെട്ട് ഡാമിന്‍റെ തകരാറിലായ ഒരു ഷട്ടറിൻ്റ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.ഡാമിന്‍റെ എട്ടാമത്തെ ഷട്ടര്‍ കഴിഞ്ഞ ഏപ്രില്‍മാസം ആദ്യം പൊട്ടിവീണതാണ്. ചെയിന്‍ പൊട്ടി കൗണ്ടര്‍വെയിറ്റ് താഴേക്ക് പതിക്കുകയായിരുന്നു. ഇതോടെ ഷട്ടറും അടഞ്ഞു....

CHUTTUVATTOM

കോതമംഗലം : ഓൾ കേരള കേംബ്രിഡ്ജ് സ്കൂൾസ് ബാഡ്മിൻ്റൻ ചാമ്പ്യൻഷിപ്പ് എം എ ഇൻ്റർനാഷണൽ സ്കൂളിൽ ആരംഭിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനം എം. എ ഇൻ്റർനാഷണൽ സ്കൂൾ...

error: Content is protected !!