കോതമംഗലം: യുവാവിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കള്ളാട് പുത്തന്‍പുരയ്ക്കല്‍ ബിനു വര്‍ഗീസ് (22) ആണ് മരിച്ചത്. കോതമംഗലം റിലയന്‍സ് ഫ്രഷിലെ ജീവനക്കാരനായ ബിനു ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തി കിടന്നുറങ്ങിയതാണ്.
ഞായറാഴ്ച രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ചെന്ന് നോക്കിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം ഉച്ചകഴിഞ്ഞ് തിങ്കളാഴ്ച രണ്ടിന് ചേലാട് സെന്റ് സ്റ്റീഫന്‍സ് ബസ് അനിയ വലിയ പള്ളിയില്‍. മാതാവ്: ഏലിയാമ്മ. സഹോദരിമാര്‍: സിജി വര്‍ഗീസ്, അമ്മു വര്‍ഗീസ്.






















































