കോതമംഗലം :എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ ക്ഷേത്രങ്ങൾ സന്ദർശിച്ചു.ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലും, തിരുവാരപ്പെട്ടി മഹാദേവ ക്ഷേത്രത്തിലുമാണ് സന്ദർശനം നടത്തിയത്.
5 ദിവസകാലം നീണ്ടുനിൽക്കുന്ന 13-)മത് പ്രതിഷ്ഠ മഹോത്സവമാണ് ദേവഗിരി ശ്രീ നാരായണ ഗുരുദേവ മഹാ ക്ഷേത്രത്തിൽ നടക്കുന്നത്.8 ദിവസകാലത്തെ മഹോത്സവമാണ് തിരുവാരപ്പെട്ടി മഹാ ദേവ ക്ഷേത്രത്തിൽ സംഘടിപ്പിച്ചിട്ടുള്ളത് . ക്ഷേത്രം ഭാരവാഹികൾ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോണിനെ സ്വീകരിച്ചു.






















































