കോതമംഗലം : റംസാൻ ദിനത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ആന്റണി ജോൺ വിവിധ മുസ്ലിം പള്ളികൾ സന്ദർശിച്ചു. രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും ഉച്ച നമസ്കാരത്തിന് ശേഷം
ഇളമ്പ്ര മുഹ്‌യുദ്ധീൻ ജുമാ മസ്ജിദിലും എത്തി വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു.
കമ്പനിപ്പടി നെല്ലിക്കുന്നത്ത്ചീഫ് ഇമാം അബ്ദുൾ സത്താർ ബാക്കഫി,ഇളമ്പ്ര ജുമാ മസ്ജിദ് ചീഫ് ഇമാം ഡോ ഷഹാനാസ് ഖാസിമി,മഹല്ല് കമ്മിറ്റി ഭാര വാഹികളും ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.






















































