Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലത്ത് എംഡിഎംഎയുമായി യുവാവും, യുവതിയും എക്സൈസ് പിടിയിൽ

കോതമംഗലം: നിയമസഭ ഇലക്ഷന്റെ ഭാഗമായുള്ള സ്പെഷ്യൽഡ്രൈവിനോടനുബന്ധിച്ചു കോതമംഗലം ടൌൺ കേന്ദ്രീകരിച്ചു കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി യും സംഘവും നടത്തിയ പരിശോധനയിൽ ബംഗളൂരുവിൽ നിന്നും കോതമംഗലത്ത് കോളേജ് വിദ്യാർഥികൾക്കിടയിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മാരക രാസലഹരിയായ 37.229 ഗ്രാമോളം വരുന്ന എം ഡി എം എ യുമായി ഇടുക്കി ജില്ല, പീരുമേട് താലൂക്ക് ഏലപ്പാറ വില്ലേജ്, ഹെലിബെറിയ കരയിൽ ഒറ്റപ്ലാക്കൽ വീട്ടിൽ അബ്ദുൾ റഷീദ് മകൾ റിസാന ഫാത്തിമ (18), കോതമംഗലം താലൂക്ക് ,ഇരമല്ലൂർ വില്ലേജ്, ഇരമല്ലൂർ കരയിൽ പൂത്തോളിൽ വീട്ടിൽ പ്രസാദ് മകൻ അനന്തു പ്രസാദ്‌ (24) എന്നിവരെ അറസ്റ്റ് ചെയ്തു .

പ്രതികൾ മയക്കുമരുന്ന് ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന 3 മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു. ഇടുക്കി സ്വദേശിയായ യുവതി കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണൽ കോളേജിൽ പഠനത്തിനായി വന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ പഠനം ഉപേക്ഷിച്ച് മയക്കുമരുന്ന് വിൽപ്പനയിലേക്ക് തിരിയുക ആയിരുന്നു. ദിവസേന 3000/-രൂപയോളം വാടക ഉള്ള ഹോട്ടൽ റൂമുകളിൽ ആഡംബര ജീവിതം നയിച്ച് ആയിരുന്നു പ്രതികളുടെ ലഹരി ഇടപാടുകൾ.കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു .

എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം പി നേതൃത്വം നൽകിയ പരിശോധനയിൽ അസി.എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) സിദ്ധീക്ക് എ ഇ, പ്രിവൻ്റീവ് ഓഫീസർ ഷെമീർ വി എ. പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ റസാക്ക് കെ എ,സുനിൽ പി എസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഉബൈസ് പി എം,അഖിലേഷ് വേലായുധൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ റെൻസി കെ എ എന്നിവരും പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം: ഉന്നതവിദ്യാഭ്യാസം നാലുവര്‍ഷ ബിരുദത്തിലേക്ക് കടന്നതോടെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പുതു തലമുറ കോഴ്‌സുകള്‍ മൂന്നെണ്ണം കൂടി ആരംഭിച്ചു. പ്ലസ് ടുവിനു ശേഷം വ്യത്യസ്തവും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്നതുമായ ട്രെന്‍ഡിംഗ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ രണ്ടും, മൂന്നും വർഷ ബിരുദ പ്രോഗ്രാമിലേക്ക് മറ്റ് കോളേജുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഇപ്പോൾ കോളേജ് അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ...

NEWS

കോതമംഗലം: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി കോതമംഗലം താലൂക്ക് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ...

NEWS

കോതമംഗലം: ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് കുറ്റിയാംചാൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പെനാൽറ്റി ഫുട്ബോൾ മത്സരം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ എം.ജി സനോജ് അധ്യക്ഷധവഹിച്ചു. പഞ്ചായത്ത് മുൻ...

NEWS

കോതമംഗലം: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഏരിയ ലീഡര്‍ അഡ്വ. വി. അമര്‍നാഥ് നിര്‍വഹിച്ചു.അടുത്ത വര്‍ഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ക്ലബ് അംഗം കൂടിയായ ഷിബു തെക്കുംപുറം എംഎല്‍എ...

NEWS

കോതമംഗലം: സാമൂഹിക, സാംസ്കാരിക, യുവജന ക്ഷേമ മേഖലകളിൽ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കോതമംഗലം വൈഎംസിഎയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കോതമംഗലം എംഎൽഎ...

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഉന്നത തല യോഗം...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത...

NEWS

കോതമംഗലം: ശബരി റെയിൽ പദ്ധതി വീണ്ടും മരവിപ്പിക്കാനുള്ള സാഹചര്യം ഭയപ്പെടുന്നതായി ശബരി ആക്ഷൻ കൗൺസിൽ.എറണാകുളം, ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്നും ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായ 11 (1) 2026...

error: Content is protected !!