Connect with us

Hi, what are you looking for?

CHUTTUVATTOM

യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി കോതമംഗലം സ്വദേശിയായ വിദ്യാർഥി

കോതമംഗലം: യു കെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് നിറ സാന്നിധ്യമായി മലയാളി വിദ്യാർഥി. നർത്തകനും കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ
കോതമംഗലം ഇരുമലപ്പടി കൊച്ചുവീട്ടിൽ അജിത്ത് ഷാജി (27) 2023-ലാണ്  വിദ്യാർഥിയായി യുണൈറ്റഡ് കിംഗ്ഡത്തിൽ എത്തിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ തന്റെ കഠിനാധ്വാനത്തിലൂടെയും നൃത്തപരിശീലനത്തിലൂടെയും യുകെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്ത് ശ്രദ്ധേയമായ സ്ഥാനം നേടിയെടുത്തു.

​യു കെയിൽ എത്തിയ അജിത്ത് ‘ദി ഫ്ലോ ഫാക്ടറി’ എന്ന പേരിൽ ഹിപ്-ഹോപ്പ് നൃത്ത സംഘം രൂപീകരിച്ചു. കഴിവുള്ള നർത്തകരെ ഒന്നിപ്പിക്കുകയും അവരെ മത്സരങ്ങൾക്കും പ്രകടനങ്ങൾക്കുമായി സജ്ജമാക്കുകയുമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ചുരുങ്ങിയ കാലം കൊണ്ട് അജിത്ത് ഹിപ്-ഹോപ്പിന്റെ അടിസ്ഥാന പാഠങ്ങൾ, ചലനങ്ങളിലെ കൃത്യത, വേദിയിലെ പ്രകടനം എന്നിവയിൽ തന്റെ ടീമിന് മികച്ച പരിശീലനം നൽകി.നിലവിൽ അന്താരാഷ്ട്ര തലത്തിലുള്ള മത്സരങ്ങൾക്കായി ടീമിനെ സജ്ജമാക്കുന്നതും നൃത്തങ്ങൾ ചിട്ടപ്പെടുത്തുന്നതും അജിത്ത് നേരിട്ടാണ്.

അജിത്തിന്റെ നേതൃത്വത്തിൽ ‘ദി ഫ്ലോ ഫാക്ടറി’ ചുരുങ്ങിയ കാലം കൊണ്ട് വലിയ വിജയങ്ങൾ കൈവരിച്ചു:

യുകെയിലെ ഷോഡൗൺ എന്ന പ്രശസ്തമാ നൃത്ത മത്സരത്തിൽ ടീം രണ്ടാം സ്ഥാനവും
2024 ൽ ലണ്ടനിൽ നടന്ന വേൾഡ് ഓഫ് ഡാൻസ് വേൾഡ് വൈഡ് ചാമ്പ്യൻഷിപ്പിലേക്ക് യുകെയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് ടീമുകളിൽ ഒന്നായി ഇവർ മാറി.
ന്യൂകാസിലിൽ നടന്ന ബ്രിട്ടീഷ് ഡാൻസ് ഓർഗനൈസേഷൻ ചാമ്പ്യൻഷിപ്പിൽ ടീം വിജയികളാകാനും, 2025 കെന്റിൽ നടന്ന ​ഗ്ലോബൽ ഡാൻസ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.2025 ൽ യു കെ യിൽ നടന്ന ഷോ ഡൗൺ എന്ന പ്രശസ്ത മത്സരത്തിൽ ഫൈനലിലെത്തിയ ആദ്യ പ്രധാന ടീമുകളിൽ ഒന്നായി ഇടംപിടിച്ചതും
അജിത്ത് എന്ന കലാ പ്രതിഭയുടെ കഴിവാണ് കലാജീവിതവും പരിശീലനവും
​മത്സരങ്ങൾക്ക് പുറമെ, പ്രൊഫഷണൽ നൃത്തരംഗത്തും അജിത്ത് സജീവമാണ്.

നിരവധി ബോളിവുഡ് ചിത്രങ്ങളിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായി പ്രവർത്തിച്ചിട്ടുണ്ട്. 2030-ലെ കോമൺ‌വെൽത്ത് ഗെയിംസിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 2025-ൽ ഗ്ലാസ്‌ഗോയിൽ നടന്ന സാംസ്കാരിക പരിപാടിയിൽ അജിത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നിലവിൽ ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജിത്ത്, വളർന്നുവരുന്ന നർത്തകർക്കായി ഹിപ്-ഹോപ്പ്, ലൈറ്റ്ഫീറ്റ് തുടങ്ങിയ ശൈലികളിൽ പരിശീലനം നൽകി വരുന്നു. നർത്തകരുടെ സാങ്കേതിക മികവും സ്വന്തമായ ശൈലിയും വികസിപ്പിച്ചെടുക്കുന്നതിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. രണ്ട് വർഷം കൊണ്ട് തന്റെ കഠിനാധ്വാനത്തിലൂടെയും സർഗ്ഗാത്മകതയിലൂടെയും യുകെയിലെ ഹിപ്-ഹോപ്പ് നൃത്തരംഗത്തിന്റെ വളർച്ചയ്ക്ക് അജിത്തിന്റെ സംഭാവനകൾ വലുതാണന്ന് ഈ മേഖലയിലെ പ്രമുഖർ വിലയിരുത്തുന്നു

You May Also Like

ACCIDENT

കോതമംഗലം: മഴയ്ക്കൊപ്പമുണ്ടായ ശക്‌തമായ കാറ്റിൽ വെള്ളിയാഴ്ച കുട്ടമ്പുഴ പഞ്ചായത്തിലും ഇന്ന് പിണ്ടിമന, കീരംപാറ പഞ്ചായത്തുകളിലും വ്യാപക നാശം. വെള്ളിയാഴ്ച പൂയംകുട്ടി റോഡിൽ ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. ആനക്കയത്ത് മൈപ്പാൻ തങ്കച്ചന്റെ വീടിൻ്റെ...

NEWS

കോതമംഗലം:നിയമസഭ തെരഞ്ഞെടുപ്പിന്റെ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലൊന്നായ കോതമംഗലം എം.എ കോളേജിലെ ഒരുക്കങ്ങൾ പൂർത്തിയായി.കോതമംഗലം, മൂവാറ്റുപുഴ, പിറവം എന്നീ നിയോജക മണ്ഡലങ്ങളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിന്റെ മുൻ ഭാഗത്ത്‌ കോതമംഗലവും,...

CHUTTUVATTOM

കോതമംഗലം: എൽഡിഎഫ് സംയുക്ത ട്രേഡ് യൂണിയൻ മെയ് ദിന റാലിയും പൊതുസമ്മേളനവും നടത്തി.സിഐടിയു അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റിയംഗം എം. ജി.അജി ഉദ്ഘാടനം ചെയ്തു. എഐടിയുസി താലുക്ക് സെക്രട്ടറി എം.എസ് ജോർജ്ജിൻ്റെ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം : ഐഎൻടിയുസി കോതമംഗലം റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ്ദിനാഘോഷത്തിൻ്റെ ഭാഗമായി യുദ്ധവിരുദ്ധ റാലിയുംസമ്മേളനം നടത്തി .മാത്യു കുഴൽനാടൻ എം എൽ എ ഉദ്ഘാടനം ചെയ്തു റീജണൽ പ്രസിഡൻ്റ് അബു മൊയ്തീൻ അധ്യക്ഷനായി...

ACCIDENT

  നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്ത് നിയന്ത്രണം നഷ്ടപ്പെട്ട ടോറസ് ലോറി കടയിലേക്ക് ഇടിച്ചു കയറി അപകടം. ദേശീയപാത പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോണ്‍ക്രീറ്റ് സ്ലാബുകളുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്....

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴിയില്‍ കുളിക്കടവില്‍ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന രണ്ടു വയസുകാരന് രക്ഷകയായി 10 വയസുകാരി. നെല്ലിക്കുഴി സദ്ദാം നഗര്‍ കാപ്പുചിറയ്ക്ക് സമീപമുള്ള കുളിക്കടവിലാണ് പിഞ്ചു കുഞ്ഞ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം സ്വദേശികളായ മാതാപിതാക്കള്‍ക്കൊപ്പം കാപ്പുചിറയ്ക്കു സമീപത്തുള്ള...

AGRICULTURE

കോതമംഗലം: മഴക്കൊപ്പമുണ്ടായ കാറ്റില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ 10.5 ലക്ഷം രൂപയുടെ കൃഷി നാശം. ബുധനാഴ്ച വൈകിട്ടുണ്ടായ ശക്തമായ കാറ്റില്‍ റബര്‍ കൃഷിക്കാണ് കനത്ത നാശം ഉണ്ടായത്. പഞ്ചായത്തില്‍ ഏകദേശം 600 റബര്‍ മരങ്ങള്‍...

CHUTTUVATTOM

കോതമംഗലം: ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസ് സർവീസ് മുടക്കിയ ഡ്രൈവർ എൻ.സി. പ്രദീപിനെതിരെ നടപടിക്ക് എടിഒ മേലധികാരികൾക്കു ശുപാർശ നൽകി. കോതമംഗലം ഡിപ്പോയിൽ നിന്നു രാവിലെ 6.50നു പാലക്കാടിനുള്ള സർവീസാണു മുടക്കിയത്. സർവീസിനു...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ അസംഘടിത തൊഴിലാളികളുടെ കുടിശികയുള്ള മുഴുവന്‍ പെന്‍ഷന്‍ തുകയും നല്‍കാന്‍ യുഡിഎഫ് പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. അസംഘടിത തൊഴിലാളികളും ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ സംഘടിത ട്രേഡ് യൂണിയന്‍...

NEWS

കോതമംഗലം: പുഴകളും ജലാശയങ്ങളും നിറഞ്ഞ നാടായ കോതമംഗലത്ത് കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്ന ഡിവൈഎഫ്‌ഐയുടെ മാതൃകാപരമായ പദ്ധതി വിജയം. മുങ്ങിമരണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സൗജന്യമായാണ് ഡിവൈഎഫ്‌ഐ നീന്തല്‍...

CHUTTUVATTOM

കോതമംഗലം: വാട്ടർ അതോററ്റി പൈപ്പ് പൊട്ടി വെള്ളവും ചെളിയും വ്യാപാര സ്ഥാപനങ്ങളിൽ കയറി. കോതമംഗലം സബ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം.ജലവിതരണ പൈപ്പ് പൊട്ടി ശക്തമായി വെള്ളവും ചെളിയും വ്യാപര സ്ഥാപനങ്ങളുടെ...

NEWS

കോതമംഗലം: ബ്രൗണ്‍ഷുഗറുമായി അസം സ്വദേശി കോതമംഗലത്ത് പിടിയില്‍. അബു ഹനീഫ് (43) ആണ് പിടിയിലായത്. 6.669 ഗ്രാം ബ്രൗണ്‍ ഷുഗറും, 38,500 രൂപയും പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കോഴിപ്പിള്ളി ഭാഗത്ത് നടത്തിയ...

error: Content is protected !!