കോതമംഗലം: വടാട്ടുപാറയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. ഇതേത്തുടര്‍ന്ന് പഞ്ചായത്തംഗങ്ങളും പൊതുപ്രവര്‍ത്തകരും കോതമംഗലത്ത് വാട്ടര്‍ അതോറിട്ടി ഓഫീസിലെത്തി പ്രതിഷേധിച്ചു. ചക്കിമേട്, ദാമോദരന്‍കുന്ന്, മീരാന്‍സിറ്റി, റോക്ക് ജംഗ്ഷന്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ടുള്ളത്. പ്രാഥമികാവശ്യങ്ങള്‍ക്കുപോലുമുള്ള വെള്ളം വീടുകളില്‍ ലഭിക്കാത്ത സ്ഥിതിയാണ്.
പ്രശ്നം പലതവണ വാട്ടര്‍ അതോറിട്ടി് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഹാരമാകാതെ വന്നതോടെയാണ് സമരവുമായി ജനപ്രതിനിധികള്‍ രംഗത്തുവന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കവിത ഗോപകുമാര്‍, ജോണ്‍സണ്‍ കാച്ചപ്പിള്ളി, അഖില്‍ ആന്റണി, നിക്സണ്‍, ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു. പമ്പിംഗ് സമയം 24 മണിക്കൂറാക്കി പ്രശ്നപരിഹാരത്തിന് ശ്രമിക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.






















































