Connect with us

Hi, what are you looking for?

CHUTTUVATTOM

സംസ്ഥാനത്തെ മികച്ച കായിക കോളേജിനുള്ള ജി.വി രാജ അവാർഡ് എം.എ കോളേജിനു സമ്മാനിച്ചു

കോതമംഗലം:സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈവരിച്ച കോളജിനുള്ള കേരള സ്പോർട്സ് കൗൺസിലിന്റെ ജി വി രാജ പുരസ്കാരം കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനു സമ്മാനിച്ചു.തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദു റഹിമാനിൽ നിന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി.

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, കായിക അധ്യാപിക അർച്ചന ഷാജി, മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി ഐ ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.സംസ്ഥാനത്തിനും, രാജ്യത്തിനും കോളേജ് നൽകിയ കായിക നേട്ടങ്ങൾ പരിഗണിച്ചാണ് അവാർഡ്. അത്‌ലറ്റിക്സ്,ഫുട്ബോൾ,വോളിബോൾ,ക്രോസ് കൺട്രി, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ്,നീന്തൽ, കരാട്ടെ,ക്രിക്കറ്റ്‌, ബാസ്കറ്റ്ബോൾ, ആർച്ചറി, യോഗ തുടങ്ങിയ ഇനങ്ങളിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്.

എം എ കോളേജിലെ മുൻ കായിക താരങ്ങളായിരുന്ന അബ്ദുള്ള അബൂബക്കർ 2022 വർഷത്തെ മികച്ച കായിക താരത്തിനുള്ള ജി വി രാജ അവാർഡും, 2023ലെ മികച്ച കായികതാരത്തിനുള്ള അവാർഡ് മുഹമ്മദ് അജ്മലും ഏറ്റുവാങ്ങി . മികച്ച സ്പോർട്സ് ഫീച്ചറിനുള്ള അവാർഡ് കോളേജിലെ പൂർവ വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനുമായ അനൂപ് ശ്രീധരനും ഏറ്റുവാങ്ങി.

You May Also Like

NEWS

കോതമംഗലം: ഉന്നതവിദ്യാഭ്യാസം നാലുവര്‍ഷ ബിരുദത്തിലേക്ക് കടന്നതോടെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ പുതു തലമുറ കോഴ്‌സുകള്‍ മൂന്നെണ്ണം കൂടി ആരംഭിച്ചു. പ്ലസ് ടുവിനു ശേഷം വ്യത്യസ്തവും, തൊഴില്‍ സാധ്യത ഉറപ്പു നല്‍കുന്നതുമായ ട്രെന്‍ഡിംഗ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ രണ്ടും, മൂന്നും വർഷ ബിരുദ പ്രോഗ്രാമിലേക്ക് മറ്റ് കോളേജുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് അതിനുള്ള സൗകര്യം ഇപ്പോൾ കോളേജ് അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഈ...

NEWS

കോതമംഗലം: ലഹരിക്കും മയക്കുമരുന്നിനുമെതിരെ ശക്തമായ പ്രവര്‍ത്തനം ഏകീകരിക്കുന്നതിനായി സംസ്ഥാനതലത്തില്‍ ആന്റി നര്‍ക്കോട്ടിക് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് കേരള മദ്യവിരുദ്ധ ഏകോപനസമിതി കോതമംഗലം താലൂക്ക് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ...

NEWS

കോതമംഗലം: ഫിഫ വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം പകർന്ന് കുറ്റിയാംചാൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ പെനാൽറ്റി ഫുട്ബോൾ മത്സരം നടത്തി. കുട്ടമ്പുഴ പഞ്ചായത്ത് വാർഡ് മെമ്പർ എം.ജി സനോജ് അധ്യക്ഷധവഹിച്ചു. പഞ്ചായത്ത് മുൻ...

NEWS

കോതമംഗലം: ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം ലയണ്‍സ് ഏരിയ ലീഡര്‍ അഡ്വ. വി. അമര്‍നാഥ് നിര്‍വഹിച്ചു.അടുത്ത വര്‍ഷം നടപ്പിലാക്കുന്ന വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം ക്ലബ് അംഗം കൂടിയായ ഷിബു തെക്കുംപുറം എംഎല്‍എ...

NEWS

കോതമംഗലം: സാമൂഹിക, സാംസ്കാരിക, യുവജന ക്ഷേമ മേഖലകളിൽ അരനൂറ്റാണ്ടായി നിറസാന്നിധ്യമായ കോതമംഗലം വൈഎംസിഎയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ പ്രൗഢഗംഭീരമായ സമാപന സമ്മേളനത്തോടെ അവസാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് നവീകരിച്ച വൈഎംസിഎ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും കോതമംഗലം എംഎൽഎ...

NEWS

തിരുവനന്തപുരം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ സംരക്ഷിത പ്രദേശങ്ങളിലെ ജനവാസ മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് നാളെ തിങ്കളാഴ്ച വനം വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കേരള നിയമസഭാ സമുച്ചയത്തിൽ ഉന്നത തല യോഗം...

CRIME

കോതമംഗലം: കോതമംഗലത്ത് രണ്ട് വീടുകളിൽ മോഷ്‌ണം. കോതമംഗലം സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപവും ചെങ്കരയിലുമാണ് മോഷ്ണം നടന്നത്. രണ്ടിടത്തും വീട്ടിൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കവർച്ച.സെൻ്റ് അഗസ്റ്റിൻസ് സ്‌കൂളിന് സമീപം തണ്ണിക്കോട്ട് സജിയുടെ...

NEWS

കോതമംഗലം: എം എ ഇൻ്റർനാഷണൽ സ്‌കൂളിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. അധ്യാപരുടെയും രക്ഷാകർത്താക്കളുടെയും ടീമുകൾ തമ്മിലായിരുന്നു മത്സരം. കുട്ടികൾ ഇഷ്ട ടീമിൻ്റെ ജെഴ്‌സി അണിഞ്ഞെത്തി ജെഴ്‌സി ഡേയും ആഘോഷിച്ചു. സ്കൂൾ ഗ്രൗണ്ടിൽ...

NEWS

കോതമംഗലം: കലാ സാംസ്‌കാരിക സംഘടനയായ ഫാസിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ച് ഹൈസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി കലാ- സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങളിൽ കഥ, കവിത, ഉപന്യാസം, മൊബൈൽ ഫോട്ടോഗ്രാഫി, ഷോർട്ട് ഫിലിം,എന്നീ...

NEWS

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വീകരണവും വിദ്യാർത്ഥികൾക്ക് ആദരവും നൽകി. യാക്കോബായ സുറിയാനി സഭയുടെ സൺ‌ഡേ സ്കൂൾ പ്രസിഡന്റായി നിയോഗിക്കപ്പെട്ട കോതമംഗലം മേഖല മെത്രാപ്പോലീത്ത...

NEWS

കോതമംഗലം: ശബരി റെയിൽ പദ്ധതി വീണ്ടും മരവിപ്പിക്കാനുള്ള സാഹചര്യം ഭയപ്പെടുന്നതായി ശബരി ആക്ഷൻ കൗൺസിൽ.എറണാകുളം, ഇടുക്കി,കോട്ടയം എന്നീ ജില്ലകളിൽ നിന്നും ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക വിജ്ഞാപനമായ 11 (1) 2026...

error: Content is protected !!