തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ ഉത്ഘാടനം ചെയ്തു. യുവജന ക്ഷേമ ബോർഡ് അംഗം ശ്രീ സന്തോഷ് കാല അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ യൂത്ത് കോർഡിനേറ്റർ ശ്രീ എ.ആർ. രഞ്ജിത്ത് സ്വാഗതം ആശംസച്ചു, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ. സി. റ്റി. ഔസേഫ് ആശംസകൾ അറിയിച്ച് സംസാരിച്ചു.
ടീം കേരള സംസ്ഥാന കോർഡിനേറ്റർ സ്ഥാനത്തു നിന്നും ഒഴിവായ ശ്രീ. സാജൻ പി എം, ടീം കേരള ഇൻസ്ട്രക്ടർമാരായ അരവിന്ദ് സജീവൻ, സനൽ രാജ്, ശിവ പ്രസാദ് ശിവൻ, അതുൽ ശിവൻ, സേതു കൃഷ്ണ ദാസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. യോഗത്തിന് ജില്ല യൂത്ത് പ്രോഗ്രാം ഓഫീസർ ശ്രീമതി. പ്രജിഷ ആർ നന്ദി ആശംസച്ചു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ ബേസിക് ലൈഫ് സപ്പോർട്ട്, ടീം ബിൽഡിംഗ്, ലൈഫ് സ്കിൽ ട്രെയിനിങ് തുടങ്ങി വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.






















































