Connect with us

Hi, what are you looking for?

CHUTTUVATTOM

തൃക്കാരിയൂർ മഹാദേവ ക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം

കോതമംഗലം : കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കാരിയൂർ മഹാദേവക്ഷേത്ര തിരുവുത്സവം ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു നടത്താൻ തീരുമാനം. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ തൃക്കാരിയൂർ ദേവസ്വം ബോർഡ് ഓഫീസിൽ ചേർന്നു. മാർച്ച് 15ന് കൊടിയേറി മാർച്ച് 24ന് ആറാട്ടോടെയാണ് തൃക്കാരിയൂർ മഹാദേവ ക്ഷേത്ര തിരുവുത്സവം അവസാനിക്കുന്നത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിച്ചു കൊണ്ടുള്ള കൺട്രോൾ റൂം പ്രവർത്തിക്കും. വേസ്റ്റ് മാനേജ്മെന്റ് പ്രവർത്തനങ്ങൾ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ക്രമീകരിക്കും.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് കുടിവെള്ള വിതരണവും, ഭക്ഷണവിതരണവും താൽക്കാലിക കടകൾ എന്നിവ പ്രവർത്തിക്കുന്നതിന് യോഗത്തിൽ തീരുമാനമായി. നെല്ലിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഏകോപനത്തോടെ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്താനും, ആംബുലൻസ് സൗകര്യം ഉറപ്പാക്കാനും യോഗത്തിൽ തീരുമാനിച്ചു. വേനൽ കടുക്കുന്ന സാഹചര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂവിന്റെ പ്രത്യേക ശ്രദ്ധയും, സേവനവും ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു.കൊടുംവേനലിൽ ഭക്തജനങ്ങൾക്ക് കുടിവെള്ളം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണം നടത്താനും, ക്ഷേത്ര പരിസരത്തെ കേടായ വഴിവിളക്കുകൾ അടിയന്തരമായി നെല്ലിക്കുഴി പഞ്ചായത്തിന്റെ നേതൃത്വത്തിൽ നന്നാക്കാൻ യോഗത്തിൽ തീരുമാനമായി.

ഉത്സവ ദിവസങ്ങളിൽ തൃക്കാരിയൂരിൽ വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കാൻ കെ എസ് ഇ ബിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം തീരുമാനിച്ചു. തൃക്കാരിയൂർ ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനം ഉറപ്പുവരുത്തുമെന്നും, നാടിന്റെ ആകെ ഉത്സവമായി മാറ്റുന്നതിനുള്ള പൂർണ്ണ സഹകരണം എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഉണ്ടാകണമെന്നും യോഗത്തിൽ ആന്റണി ജോൺ എം എൽ എ പറഞ്ഞു.

യോഗത്തിൽ തഹസിൽദാർ എം അനിൽകുമാർ , നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനീറ നസിർ, വൈസ് പ്രസിഡന്റ്‌ അബു കൊട്ടാരം ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ മല്ലിക എൻ എം ,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജീവ്‌ നായർ, സെക്രട്ടറി സുമേഷ് നാരായണൻകുട്ടി , വൈസ് പ്രസിഡന്റ് സജിത്ത് മാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ജി ഷാജി, ആന്റണി ജോസഫ്,സന്ധ്യ സുനിൽകുമാർ, ശോഭാ രാധാകൃഷ്ണൻ, കോതമംഗലം പോലീസ് സബ് ഇൻസ്പെക്ടർ , ഹെൽത്ത്,ഫയർ ഫോഴ്സ്, കെ എസ് ഇ ബി, വാട്ടർ അതോറിറ്റി ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധികരിച്ചു ഉദ്യോഗസ്ഥർ പങ്കെടുത്തു.ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ സൂരജ് സി എസ്, ദിലീപ്,ദിവേഷ് ബാബു,മഹേഷ്‌ ,സനേഷ് ബാലകൃഷ്ണൻ, മിനി മധു, പ്രഭാകരൻ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും, വിബിജി റാം ജി പദ്ധതിയിലുമായി എറണാകുളം ജില്ലയിൽ ആദ്യമായി 125 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളിയെ ആദരിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ...

CHUTTUVATTOM

കോതമംഗലം: അപകടകരമായ വളവിൽ തട്ടേക്കാട് പ്രവർത്തിച്ചുവരുന്ന ഫോറസ്റ്റ് ചെക്ക് പോസ്റ്റ് അടിയന്തിരമായി മാറ്റിസ്ഥാപിക്കാൻ വനം വകുപ്പ് മന്ത്രി ഷിബു ബേബിജോൺ നിർദ്ദേശം നൽകി. ഉത്തരവിൻ്റെ പകർപ്പ് കോതമംഗലം എംഎൽഎക്കും വനം വകുപ്പ് അധികൃതർക്കും...

ACCIDENT

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയിൽ ഇന്നലെ രാത്രി എത്തിയ കാട്ടുകൊമ്പന്‍ നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. ആര്‍.ആര്‍.ടി. എത്തി ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വെടിവച്ച് കൊമ്പനെ വനത്തില്‍ കയറ്റിയതോടെയാണ് ജനത്തിന് ആശ്വാസമായത്. പെരിയാര്‍ കടന്നെത്തിയ കൊമ്പന്‍...

CHUTTUVATTOM

കോതമംഗലം: ഡ്രൈഡേയിൽ മദ്യവിൽപ്പന നടത്തിയ സ്‌ത്രി അടക്കം രണ്ട് പേർ വ്യത്യസ്‌ത കേസുകളിൽ അറസ്റ്റിലായി. എക്സൈസ് പരിശോധനയിൽ വീട്ടിൽ മദ്യ വില്പന നടത്തിവന്ന പിണ്ടിമന ആമല തടത്തിൽ പുത്തൻപുര ശ്രീകല സുരേഷ് (40)യെ13.5...

CHUTTUVATTOM

കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...

CHUTTUVATTOM

കോതമംഗലം: ഓണാഘോഷത്തിന്റെ ഭാഗമായി വര്‍ണാഭമായ ദീപാലങ്കാരങ്ങളാല്‍ അണിഞ്ഞൊരുങ്ങിയ ഭൂതത്താന്‍കെട്ട് ഡാമും പരിസരവും സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി. കോതമംഗലത്ത് പൊളിഓണം പരിപാടികള്‍ക്ക് ഞായറാഴ്ച സമാപനമാകും. പ്രകൃതിഭംഗിയുടെ മാറ്റുകൂട്ടാന്‍ പശ്ചാത്തലമൊരുക്കിയ ദീപക്കാഴ്ചകള്‍ കാണാന്‍ ദിവസവും നിരവധി...

CHUTTUVATTOM

കോതമംഗലം:  എസ്എന്‍ഡിപി കോതമംഗലം ടൗണ്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ടൗണില്‍ നടത്തിയ രഥ ഘോഷയാത്രയെ തുടര്‍ന്ന് സംഘടിപ്പിച്ച ജയന്തി സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

  കോതമംഗലം: പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉച്ച നീചത്വം അനുഭവിച്ചവരുടെയും ക്ഷേമ ഐശ്വര്യത്തിന് മുന്നണി പോരാളിയായിരുന്നു നവോത്ഥാന നേതാവ് മഹാത്മ അയ്യങ്കാളി എന്ന് ഷിബു തെക്കുംപുറം എംഎല്‍എ. എസ്‌സി എസ്ടി കോ കോഡിനേഷന്‍ കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂര്‍ പുള്ളായത്ത് പരേതനായ മൈതീന്റെ ഭാര്യ നബീസ(74) നിര്യാതയായി. കബറടക്കം നടത്തി. പരേത ചെറുവട്ടൂര്‍ വാളാരിയില്‍ കുടുംബാഗമാണ്. മക്കള്‍: സുള്‍ഫിക്കര്‍, നാസര്‍, ഡോ. സലാം (ദുബൈ), ഫാത്തിമ , ഖദിജ (...

CHUTTUVATTOM

കോതമംഗലം: ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊളി ഓണം 2026 ന്റെ ഭാഗമായി ഒരുക്കിയ ഓണനിലാവ് പരിപാടികൾക്ക് വർണാഭമായ തുടക്കം. കലാഭവൻ പ്രജോദ്, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് ഓണനിലാവ്...

CHUTTUVATTOM

കോതമംഗലം: യുഡിഎഫ് സര്‍ക്കാരിന്റെ നൂറുദിനം കോതമംഗലത്ത് ജനക്ഷേമത്തിന്റെ നൂറുദിനങ്ങളായി യുഡിഎഫ് ആഘോഷിച്ചു. എംഎല്‍എ ഓഫീസില്‍ നടന്ന ചടങ്ങില്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ജനക്ഷേമം, വികസനം, സാമൂഹിക സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കി ആദ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്ര മേള 12,13 തീയതികളിൽ. കോതമംഗലം പൊതുമരാമത്ത് റസ്റ്റ്‌ ഹൗസ് ഹാളിൽ രാവിലെ 9മുതൽ രാത്രി...

error: Content is protected !!