Connect with us

Hi, what are you looking for?

CHUTTUVATTOM

മാസങ്ങളായി തകർന്നു തരിപ്പണമായി ആയക്കാട് അയിരൂർപാടം റോഡിൻ്റെ പ്രാരംഭ ഭാഗം; മൂന്ന് ഭക്ഷണ നിർമാണശാലകളുടെ പ്രവർത്തനം അവതാളത്തിൽ

കോതമംഗലം: ആയക്കാട് അയിരൂർ പാടം വഴി വടക്കുംഭാഗം റോഡിൻ്റെ ആരംഭത്തിൽ 250 മീറ്ററോളം ദൂരമാണ് വെട്ടിപൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയിരിക്കുന്നത്. തിരക്കേറിയ റോഡിലൂടെ ഭാരവാഹനങ്ങളും സ്കൂൾ ബസുകളുമുൾപ്പടെ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നു പോകുന്നത്. പൊടിശല്യം അതി രൂക്ഷമായതിനെ തുടർന്ന് റോഡിന് ഇരുവശങ്ങളിലുള്ള വീടുകളിലുള്ളവരുടെ ജീവിതം ദുസ്സഹമായി. നിരവധി പേർ ശ്വാസ സംബസമായ അസുഖത്തിന് ചികിത്സയിലാണ്.

ഫുഡ് ലോക്കർ, ചപ്പാത്തിഷോപ്പ്, കേക്ക് നിർമാണ യൂണിറ്റ് ഉൾപ്പടെ റോഡിനോട് ചേർന്നുള്ള മൂന്ന് ഭക്ഷണ നിർമാണശാലകളുടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. നീർച്ചാലുള്ള ഭാഗമായതിനാൽ സിമൻ്റ് ബ്ലോക്ക് വിരിക്കാനായിട്ടാണ് പൊളിച്ചിട്ടിരിക്കുന്നതെന്നും, നിലവിൽ ടാറിംഗ് ചെയ്തഭാഗത്തിൻ്റെ ബിൽ സാക് ഷനായതിന് ശേഷം മാത്രമേ കട്ട വിരി ആരംഭിക്കാൻ കഴിയുകയൊള്ളുവെന്നാണ് അധികൃതർ പറയുന്നത്.

You May Also Like

ACCIDENT

കോതമംഗലം: കുട്ടമ്പുഴ നൂറേക്കര്‍ കവലയില്‍ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് ഇന്നോവ കാര്‍ തകർന്നു.കാറിലുണ്ടായിരുന്ന കൊല്ലം സ്വദേശികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബുധനാഴ്ച വൈകിട്ട് 5.30നാണ് അപകടം. കുട്ടമ്പുഴ പാലത്തിന് സമീപത്ത്‌നിന്നും പൂയംകുട്ടി റോഡില്‍ 50...

CHUTTUVATTOM

കോതമംഗലം: ആലുവ – കോതമംഗലം നാലുവരിപ്പാത പദ്ധതിയുടെ നിർദ്ദിഷ്ട അലൈൻമെന്റിൽ മാറ്റം വരുത്താതെ സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തരമായി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം ആരംഭിക്കണമെന്ന് നെല്ലിക്കുഴി പഞ്ചായത്ത് ആക്ഷൻ കൗൺസിൽ യോഗം...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ 2026 -27 വർഷത്തെ ജനകീ യാ സൂത്രണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് ജെസ്സി സാജു നിർവഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ 2026–2027 വർഷത്തെ സേവന പദ്ധതികൾ പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ വാഹന പ്രചാരണ ജാഥ നടത്തി. മുനിസിപ്പൽ കൗൺസിലർ അഡ്വ. ഷിബു കുര്യാക്കോസ് ഫ്ലാഗ്...

CHUTTUVATTOM

കോതമംഗലം: കാർഷികോപകരണങ്ങൾ മോഷണം നടത്താൻ ശ്രമിച്ച കേസിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം നൗഗോൺ ഖുട്ട്കുട്ടിയ റാക്കി ബുൾ ഹുസൈൻ (28) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു...

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

error: Content is protected !!