Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലം മണിക്കിണർ പാലം അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്കും വീടുകൾക്കുമായുള്ള നഷ്ടപരിഹാര തുക അനുവദിച്ച് സർക്കാർ ഉത്തരവായി : ആന്റണി ജോൺ എം എൽ എ

കോതമംഗലം : പല്ലാരിമംഗലം പഞ്ചായത്തിലെ മണിക്കിണർ പാലം അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുക്കുന്ന ഭൂമിയ്ക്കും വീടുകൾ ക്കുമായുള്ള നഷ്ടപരിഹാരത്തുക അനുവദിച്ച് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു. ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനായി 1,50,74,460/- രൂപയാണ് സർക്കാർ അനുവദിച്ച് ഉത്തരവായിട്ടുള്ളത്.

പല്ലാരിമംഗലം വില്ലേജിൽ ഉൾപ്പെടുന്ന 17.81 ആർ (44 സെൻ്റ്) ഭൂമിയാണ് 9 കേസുകളിലായി പാലത്തിനും അപ്രോച്ച് റോഡിനുമായി ഏറ്റെടുക്കുന്നത്. 3 വീടുകളും ഇതിൽ ഉൾപ്പെടുന്നു. ഏറ്റെടുക്കുന്ന ഭൂമിയുടെയും നിർമ്മിതികളുടെയും വിലയോടൊപ്പം വൃക്ഷങ്ങളുടെയും വിളകളുടെയും വില കൂടി ചേർത്താണ് നഷ്ടപരിഹാരം കണക്കാക്കുന്നത്. ഇതോടൊപ്പം 100 ശതമാനം സൊലേഷ്യവും ചേർത്താണ് നൽകുക. വീടുകൾ നഷ്ടപ്പെടുന്നവർക്ക് പ്രത്യേക നഷ്ടപരിഹാര പാക്കേജ് കൂടി നൽകും.

തുക അനുവദിച്ച് സർക്കാർ ഉത്തരവായതിനാൽ അവസാന ഘട്ട 19 (1) വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. തുടർന്ന് വ്യക്തികൾക്ക് അവാർഡ് പാസ്സാക്കി നഷ്ടപരിഹാര തുക നൽകുമെന്നും, ഇതിന്റെ തുടർച്ചയിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പാലത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു .

You May Also Like

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യു.പി. സ്കൂളിൽ ലോകഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. ചടങ്ങിൽ യോഗാ പരിശീലനം, തായ്‌ക്വോണ്ടോ പരിശീലനം, കാർഷിക ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് കെ....

CHUTTUVATTOM

കോതമംഗലം: നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും അടിയന്തരമായി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകുന്നതിനുമായി തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടെയും യോഗം കോതമംഗലത്ത് ചേർന്നു. ഷിബു തെക്കുംപുറം എംഎൽഎയുടെ...

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

      കോതമംഗലം: പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന അങ്കമാലി–എരുമേലി ശബരി റെയിൽ പദ്ധതി ഉപേക്ഷിക്കില്ലെന്നും പദ്ധതി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു. വികസനപദ്ധതികൾക്കായി ഭൂമി വിജ്ഞാപനം ചെയ്തശേഷം...

CHUTTUVATTOM

കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...

CHUTTUVATTOM

    കോതമംഗലം:കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ, വൈറ്റ് കോട്ട് ചടങ്ങ് നടത്തി. ബസേലിയോസ് തോമസ് പ്രഥമൻ മെമ്മോറിയൽ ഹാളിൽ നടത്തിയ ചടങ്ങിൽ കോളേജിലെ...

CHUTTUVATTOM

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്‍മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്‍ക്ക്...

CHUTTUVATTOM

കോതമംഗലം: രാമല്ലൂർ മാലിയിൽ പരേതനായ ജോസഫ് കുര്യന്റെ (പെരിയാർ എസ്റ്റേറ്റ്) ഭാര്യ ലീലാമ്മ (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. പരേത എറണാകുളം ഇടശ്ശേരി കുടുംബാഗമാണ്. മക്കൾ:...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

error: Content is protected !!