കോതമംഗലം: കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെയും, നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടാകെ നടന്നു വരുന്ന ഹെല്‍ത്തി കേരള ക്യാമ്പയിന്റെ കോതമംഗലം നിയോജക മണ്ഡലതല ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വഹിച്ചു. കവളങ്ങാട് പഞ്ചായത്തു പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് അധ്യക്ഷതവഹിച്ചു. ഹോമിയോപ്പതി വിഭാഗം കണ്‍വീനര്‍ ഡോക്ടര്‍ ജൂബി കുരിയാക്കോസ് സ്വാഗതം ആശംസിച്ചു. പ്രോഗ്രാം ചെയര്മാന് ഡോക്ടര്‍ മിനി സി.ആര് പദ്ധതി വിശദീകരണം നടത്തി. ചടങ്ങില്‍ കുല്‍സു സലിം, ഷിന്‍ജു ബെന്നി, നൂര്‍ജി ഷംസുദ്ധീന്, ആതിര അഖില്‍, ജമീല ഷംസുദ്ധീന്, ബിനോയ് തോമസ് മണ്ണഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പങ്കെടുത്തു.
ഹോമിയോപതി വിഭാഗം ഡോ സുനിത ജോര്‍ജ്, ആയുര്‍വേദ വിഭാഗം ഡോക്ടര്‍ ധന്യ വേലായുധന് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നയിച്ചു. ആയുഷിലെ വിവിധ പദ്ധതികളുടെ വിശകലനവും ചടഹ്ഹില് നടത്തി. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടു ഹെല്‍ത്തി ക്യമ്പയിനിന്റെ ഭാഗമായി യോഗ ക്ലാസുകള്‍, സൈക്ലിംഗ്, വാക്കത്തോണ്‍, ഹെല്‍ത്ത് ചെക്കപ്പ് , ഹെല്‍ത് കാര്‍ഡ് വിതരണം എന്നിവ നടത്തി. കോതമംഗലം യോഗ ക്ലബ് സംഘടിപ്പിച്ച യോഗ ഡാന്‍സ്, നിയോജക മണ്ഡലത്തിലെ എസ് ടി വിഭാഗത്തിലെ വനദുര്‍ഗ കുടുംബശ്രീ യൂണിറ്റ് അവതരിപ്പിച്ച കൈകൊട്ടിക്കളി, എംബിറ്സ് കോളേജ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച മ്യൂസിക് ബാന്‍ഡ് ഷോ എന്നിവ ചടങ്ങിന്റെ മോടി കൂട്ടി.
കോതമംഗലം നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും പ്രാധിനിത്യം ഉണ്ടായ ഫുഡ് എക്സ്പോയും, പാചക മത്സരവും ജനശ്രദ്ധ നേടി. ബോധവത്കരണ ക്ലാസ്സുകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം നടന്നു. ചടങ്ങിന്റെ സമാപനവുമായി ബന്ധപ്പെട്ടു എംബിറ്റ്സ് കോളേജിന്റെ NSS സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഫ്ലാഷ് മോബും, ക്വാഡ് ബൈക്കിങ്ങും നടത്തപ്പെട്ടു.ആയുര്‍വേദ വിഭാഗം പ്രോഗ്രാം കണ്‍വീനര്‍ ഡോക്ടര്‍ അജി കെ എസ് നന്ദി പ്രകാശിപ്പിച്ചു






















































