കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “വീണ്ടും” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം സംഘടിപ്പിച്ചു .സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ഉദ്ഘാടനം ചെയ്തു.പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. കെ. എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പലും, പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ സെക്രട്ടറിയുമായ ഡോ. എബി പി വർഗീസ്,ആന്റണി ജോൺ എം എൽ എ,യു എസ് എ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ, യു എ ഇ ചാപ്റ്റർ ഭാരവാഹി ഡോ. താരമോൾ കെ ജി,പൂർവ്വ വിദ്യാർത്ഥി അസോസിയേഷൻ വൈസ് പ്രസിഡന്റ് ആശ ലില്ലി തോമസ് എന്നിവർ പ്രസംഗിച്ചു.
പുനഃസംഗമത്തിന്റെ ഭാഗമായി, മുൻ കോളേജ് യൂണിയൻ ഭാരവാഹികളെ ആദരിക്കുന്ന പ്രത്യേക ചടങ്ങും നടന്നു.വിവിധ കലാപരിപാടികളും അരങ്ങേറി.






















































