കോതമംഗലം: പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ നേതൃത്വത്തില്‍ കോതമംഗലത്ത് ആരംഭിക്കുന്ന പാം കെയര്‍ ഗ്രോവ്‌സ് സീനിയര്‍ ലീവിങ് പ്രോജക്ടിന്റെ ഓഫീസ് കോതമംഗലത്ത് പ്രവര്‍ത്തനമാരംഭിച്ചു. കോതമംഗലം മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു ഉദ്ഘാടനം ചെയ്തു. പത്മഭൂഷന്‍ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം അധ്യക്ഷത വഹിച്ചു.
കോതമംഗലം മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി, വാര്‍ഡ് കൗണ്‍സിലര്‍മാരായ സിനി തോമസ്, മാജോ മാത്യു, സഞ്ചിക ഹൈപ്പര്‍ മാര്‍ക്കറ്റ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, എന്റെ നാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ഷിബു തെക്കുംപുറം, ഈവിഎം ഹോട്ടല്‍സ് ചെയര്‍മാന്‍ ജെയിംസ് മാത്യു, പ്രോജക്ടിന്റെ ആര്‍ക്കിടെക്ട, കെ.സി ജോര്‍ജ്, പാമം കെയര്‍ സീനിയര്‍ ലിവിങ്‌ന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബാബു ജോസഫ്, ഡയറക്ടറും കോ ഫൗണ്ടറുമായ ലിമി റോസ് ടോം, ജനറല്‍ മാനേജര്‍ ബിബിന്‍ വര്‍ഗീസ്, റിലേഷന്‍സ് മാനേജര്‍ അതുല്യ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ഓഫീസ് പരിസരത്ത് നടന്ന ചടങ്ങില്‍ നാട്ടുകാരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു.






















































