Connect with us

Hi, what are you looking for?

CHUTTUVATTOM

ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി

കോതമംഗലം: ചരിത്രം ഉറങ്ങുന്ന വൈക്കത്തിന്റെ മണ്ണില്‍ ചരിത്രം സൃഷ്ടിച്ച് 63 കാരി. കോതമംഗലം വാരപ്പെട്ടിയില്‍ മോളേല്‍ എം.എം മത്തായിയുടെ ഭാര്യ റുബി മത്തായി ആണ് ആലപ്പുഴ ചേര്‍ത്തല കുമ്പേല്‍ കടവില്‍ നിന്നും 9 കിലോമീറ്റര്‍ അതിസാഹസികമായി നീന്തി കോട്ടയം ജില്ലയിലെ വൈക്കം ബീച്ചില്‍ എത്തി ചേര്‍ന്ന് റെക്കോര്‍ഡ് നേടിയത്. അതി ശക്തമായ ഒഴുക്കും തിരമാലകളും പല ഘട്ടത്തിലും റൂബിയുടെ റെക്കോര്‍ഡിന് തടസ്സം സൃഷ്ടിച്ചെങ്കിലും അതിനെയെല്ലാം അതിജീവിച്ച് റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയായിരുന്നു.

2 മണിക്കൂര്‍ 7 മിനിറ്റ് കൊണ്ടാണ് റൂബി വൈക്കം ബീച്ചില്‍ നീന്തി കയറിയത്. ഡോള്‍ഫിന്‍ ക്ലബ്ബില്‍ നീന്തല്‍ പരിശീലനത്തിന് ശേഷം കോച്ച് ബിജു തങ്കപ്പനാണ് റൂബിയുടെ കുടുംബവുമായി ബന്ധപ്പെട്ട് കഴിവിനെ ബേദ്ധ്യപെടുത്തി റിക്കോര്‍ഡ് നേടുന്നതിന് പിന്തുണ നല്‍കിയത്. ഭര്‍ത്താവ് മത്തായിയും മക്കളായ ബാസില്‍, ബ്ലെസ്സി എന്നിവര്‍ അമ്മയ്ക്ക് പൂര്‍ണ്ണ പിന്തുണയുമായി എത്തി. അതി ശക്തമായ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിലാണ് റൂബി 6 മാസം പരിശീലനം നേടിയത്.

പ്രായം ഒന്നിനും തടസ്സമല്ല, മനസ്സിന്റെ ശക്തിയാണ് പ്രധാനം എന്ന വിശ്വാസത്തിലായിരുന്നു റൂബി മത്തായി.വേമ്പനാട്ട് കായല്‍ നീന്തുന്ന ഏറ്റവും പ്രായം കൂടിയ വനിത ആണ് റൂബി. വൈക്കം ബീച്ചില്‍ നടന്ന അനുമോദന യോഗം നഗരസഭ ചെയര്‍മാന്‍ അബ്ദുല്‍സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. റെക്കോര്‍ഡിന് സാക്ഷ്യം വഹിക്കാന്‍ സഹ നീന്തല്‍ താരങ്ങളും നാട്ടുകാരും വിവിധ സാംസ്‌കാരിക-സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലെ നിരവധി പേര്‍ പങ്കെടുത്തു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റര്‍ ആന്റ് പോള്‍ ഫൊറോനാ പള്ളിയിലെ വിന്‍സെന്റ് ഡി പോള്‍ വനിതാ കോണ്‍ഫറന്‍സിന്റെ നേതൃത്വത്തില്‍ അര്‍ഹരായ വനിതകള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്തു.നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും...

CHUTTUVATTOM

കോതമംഗലം: ജൂലൈ 21ന് ലോക ചാന്ദ്രദിനത്തിന് മുന്നോടിയായി നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ 19ന് 2ന് യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചാന്ദ്രദിന ക്വിസ് സംഘടിപ്പിക്കും. 94972 82129.  

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചാ യത്തിലെ താളുംകണ്ടം ഗോത്ര വർഗ ഉന്നതിയിൽ റേഷൻ സാധ നങ്ങൾ എത്തിച്ചു വിതരണം ചെയ്യാൻ ചരക്ക് വാഹനം ഡ്രൈവർ സഹിതം ആവശ്യമു ണ്ട്. താൽപര്യമുള്ളവർ താലൂക്ക് സപ്ലൈ ഓഫിസിൽ...

CHUTTUVATTOM

കോതമംഗലം: കറുകടം മൗണ്ട് കാര്‍മല്‍ കോളേജില്‍ ബികോം, ബിഎസ്‌സി. സൈക്കോളജി, ബിസിഎ, ബിബിഎ, ബിഎസ്ഡബ്ല്യു, എംഎസ്ഡബ്ല്യു എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട് അഡ്മിഷന്‍ നടത്തുന്നതാണ്. താല്പര്യമുള്ളവര്‍ 17-ന് മുമ്പായി കോളേജ്...

CHUTTUVATTOM

കോതമംഗലം : കവളങ്ങാട് മൗണ്ട് കാര്‍മ്മല്‍ ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കര്‍മ്മല മാതാവിന്റെ തിരുനാള്‍ ആരംഭിച്ചു. 19ന് സമാപിക്കും. തിരുനാളിന് വികാരി ഫാ. പയസ് മാത്യു കുടകശ്ശേരി കൊടിയേറ്റി. നാളെ വൈകുന്നരം...

CHUTTUVATTOM

കോതമംഗലം: കോഴിപ്പിള്ളി യംഗ് മെൻസ് ലൈബ്രറി ആൻ്റ് റീഡിങ് റൂം വാർഷിക പൊതുയോഗവും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയികളായ ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കുള്ളഅവാർഡ് വിതരണവും നടത്തി. ജില്ലാ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം നാലാം ദിവസം കരയ്ക്കടുപ്പിച്ചു. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറപ്പുറത്ത് ശനിയാഴ്ചയായിരുന്നു ജഡം കണ്ടെത്തിയത്. പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ശക്തമായ ഒഴുക്കും കാരണം ജഡം...

CHUTTUVATTOM

കോതമംഗലം:വാരപ്പെട്ടി മൈലൂർതടത്ത് ജനവാസ മേഖലയിൽ അനധിക്യതമായി ആരംഭിച്ച കള്ള് ഷാപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. മൈലൂർ തടത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളു ഷാപ്പ് മാറ്റി സ്‌ഥാപിയ്ക്കാൻ ഏഴാം വാർഡിലെ മംഗലത്ത് അയ്യപ്പന്റെ വീട് വാടകക്ക് എടുക്കുകയായിരുന്നു....

CHUTTUVATTOM

കോതമംഗലം: ഇടമലയാര്‍ ഡാമില്‍ ജലനിരപ്പ് കുത്തനെ താഴ്ന്നനിലയില്‍. മഴയിലുണ്ടായ കുറവാണ് പ്രശ്നമായിരിക്കുന്നത്. 143.04 മീറ്ററാണ് ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞവര്‍ഷം ഇതേ ദിവസത്തേക്കാള്‍ 13 മീറ്റര്‍ കുറവാണിത്. 169 മീറ്ററാണ് ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞവര്‍ഷം...

CHUTTUVATTOM

കോതമംഗലം: തട്ടേക്കാട് പക്ഷി സങ്കേതത്തിന് സമീപം രൂപപ്പെട്ട വിശാലമായ പുൽത്തകിടി സഞ്ചാരികളുടെ പ്രിയ കേന്ദ്രമായി മാറി. “മിനി സ്വിറ്റ്സർലണ്ട്” എന്ന പേരിലറിയപ്പെടുന്ന ഈ പ്രദേശം സമൂഹമാധ്യമങ്ങളിലും വൻ ജനശ്രദ്ധയാണ് നേടിയിരിക്കുന്നത്ഭൂതത്താൻകെട്ട് ഡാമിന്റെ റിസർവോയറിന്റെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടിപുഴയില്‍ ഒഴുക്കിലടിഞ്ഞ കാട്ടാനയുടെ ജഡം മൂന്നാം ദിവസവും കരയ്‌ക്കെത്തിക്കാനായില്ല. ഒരാഴ്ചയിലേറെ പഴക്കമുള്ള ജഡം അഴുകിയവസ്ഥയിലാണ്. കണ്ടംപാറ ഭാഗത്ത് പുഴക്ക് നടുവിലെ പാറക്കെട്ടില്‍ തങ്ങിനില്‍ക്കുന്ന നിലയില്‍ ശനിയാഴ്ച രാവിലെയാണ് ജഡം കണ്ടെത്തിയത്....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പൂയംകുട്ടി പുഴയില്‍ കണ്ടംപാറ ഭാഗത്ത് ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം രണ്ടാം ദിവസവും കരയ്ക്കുകയറ്റനായില്ല. പുഴയിലെ ജലനിരപ്പ്് ക്രമാതീതമായി ഉയര്‍ന്നതും, ശക്തമായ കുത്തൊഴുക്കുമാണ് ജഡം കരയ്ക്കടുപ്പിക്കാൻ നേരിടുന്ന വെല്ലുവിളി. അഗ്നി രക്ഷാസേനയും...

error: Content is protected !!