കോതമംഗലം: ചെറുപുഷ്പ മിഷന്‍ ലീഗ് സീനിയേഴ്‌സ് നേതൃസംഗമം മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ നടന്നു. മിഷന്‍ ലീഗ് സ്ഥാപക നേതാവായ പി.സി അംബ്രാഹം പല്ലാട്ടുകുന്നേല്‍ (കുഞ്ഞേട്ടന്‍) പുരസ്‌കാരം നേടിയ മുത്തച്ഛന്‍ പുരയ്ക്കലിനെയും, ഭക്തിഗാന രചയിതാവും ധ്യാന ചിന്തകനുമായ, ബേബി ജോണ്‍ കലയന്താനിയെയും സംഗമത്തില്‍ ആദരിച്ചു.
ഏഷ്യയിലെ ഏറ്റവും വലിയ അല്മായ പ്രേക്ഷിത സംഘടനയായ മിഷന്‍ ലീഗ് എന്ന ഭക്തസംഘടന വളര്‍ന്നതിന്റെ പിന്നില്‍ പ്രേക്ഷിത തീ ജ്വാലയില്‍ പ്രവര്‍ത്തിച്ച അനേകായിരങ്ങളുടെ കഠിനാധ്വാനവും ആത്മസമര്‍പ്പണവും ആണെന്ന് ജോസഫ് മൂലശ്ശേരി ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. കോതമംഗലം രൂപതയില്‍ നിന്ന് ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും സിസ്റ്റേഴ്‌സും ദൈവവിളി സ്വീകരിച്ചത് മിഷന്‍ ലീഗ് എന്ന സംഘടനയുടെ ചൈതന്യത്താലാണെന്ന് മാത്യൂസ് കളപ്പുര മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.
രൂപതയിലെ മിഷന്‍ലീഗിന്റെ മുന്‍കാല ഭാരവാഹികളും സീനിയേഴ്‌സുമായ മാത്യു അയ്യങ്കോലില്‍,ജോര്‍ജ് കേളകം, ബാബു മങ്കുത്തേല്‍, റിട്‌സണ്‍ ജോസ്, ഷിബി ജോസഫ്, ജാന്‍സി ജോയ്, സിസ്റ്റര്‍ മോണിക്ക പയ്യപ്പിള്ളി, ബെന്നി മോളത്ത്, ജെയിംസ് കോറമ്പേല്‍,ഷിനോ മോളത്, ജോയ് പടയാട്ടില്‍,സെര്‍ബി അഗസ്റ്റിന്‍, സണ്ണി മോളത്ത്, ജോണ്‍സണ്‍ കൊച്ചുപുര, ജോര്‍ജ് എരമംഗലത്ത്, ജോസഫ് ആടുകുഴിയില്‍, ആല്‍ബര്‍ട്ട് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.






















































