Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ കൃഷി നാശത്തിനൊപ്പം വീടുകളിലും വാനരശല്യം വ്യാപകം

കോതമംഗലം :വടാട്ടുപാറയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യ ജീവികളെ കൊണ്ട് പൊറുതി മുട്ടി ഇരിക്കുമ്പോഴാണ് കുരങ്ങുകൾ കൃഷി നശിപ്പിക്കുന്നതിനൊപ്പം വീടുകൾക്കുള്ളിലും കയറി നാശം വരുത്തുന്നത്.
കൂട്ടമായും, ഒറ്റക്കും എത്തുന്ന കുരങ്ങുകൾ പ്രദേശത്തെ തെങ്ങുകൾ എല്ലാം കാലിയാക്കുകയാണ്. ഇതിനു പുറമേ ചിലവിരുതർ വീടുകളുടെ അടുക്കളയിൽ കയറി ഭക്ഷണ സാധനങ്ങൾ തിന്നും തട്ടിമറിച്ചിട്ടും പാത്രങ്ങൾ തട്ടിയുടച്ചും നശിപ്പിക്കും. കഴിഞ്ഞ ദിവസം വടാട്ടുപാറ പണ്ടാരൻസിറ്റി വലിയകാലായിൽ ജോമോന്റെ വീടിൻ്റെ അടുക്കളയിൽ കയറി കൂടിയ കുരങ്ങനെ പുറത്തു ചാടിക്കാൻ മണിക്കൂറുകളോളം പണിപെടേണ്ടിവന്നു.

സമീപവാസി മാർട്ടിൻ മേക്കാമാലിയുടെ സഹായത്തോടെയാണ് ഒടുവിൽ കുരങ്ങനെ പുറത്താക്കിയത്. പ്രദേശത്ത് തേങ്ങ മാത്രമല്ല കപ്പ , വാഴ,ചേമ്പ്, ചേന, കൊക്കോ, മറ്റ് പഴവർഗ്ഗങ്ങൾ എന്നിവയെല്ലാം കുരങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ട് .വന്യ മൃഗങ്ങളുടെ ശല്ല്യം മൂലം കൃഷി സ്ഥലവും, വീടും എല്ലാം കിട്ടുന്ന വിലക്ക് വിറ്റു കൊണ്ട് സ്വൈര്യ ജീവിതം തേടി പലരും പാലായനം ചെയ്യുന്ന സ്ഥിതിയാണുള്ളത്. സർക്കാരുകളും വനം വകുപ്പ് അധികൃതരും കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ മലയോര ഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും.

You May Also Like

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി....

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുളവൂർ സ്വദേശി ജെൻസീർ (38) ആണ് മരിച്ചത്. കോതമംഗലം മാതിരപ്പിള്ളിക്ക് സമീപമാണ് അപകടം. മാതിരപ്പിള്ളിയിലുള്ള ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എത്തിയതായിരുന്നു ജെൻസീർ.മൃതദേഹം...

CHUTTUVATTOM

കോതമംഗലം: മഴക്കാല ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് കോതമംഗലം താലൂക്ക് ദുരന്ത നിവാരണ സമിതിയുടെ യോഗം ചേർന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി....

CHUTTUVATTOM

കോതമംഗലം:വേട്ടാമ്പാറ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. പടിപ്പാറയിലെ പൈനാപ്പിള്‍ തോട്ടത്തിലാണ് വ്യാഴാഴ്ച കാട്ടാന എത്തിയത്. വനപാലകരെത്തി ആനയെ വനത്തിലേക്ക് തുരത്തി. ചൊവ്വാഴ്ച ഈ ആന കോട്ടപ്പടി മുട്ടത്തുപാറയിലെത്തിയിരുന്നു. അവിടെനിന്ന് കാടുകയറി ബുധനാഴ്ച മാലിപ്പാറ-കുളങ്ങാട്ടുകുഴി റോഡില്‍...

CHUTTUVATTOM

  കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2026-27 അധ്യയന വർഷത്തെ വിവിധ യു ജി & അഞ്ചു വർഷ എം. എസ്. സി ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമുകളിലേക്ക് ജൂൺ 7...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിലും പരിസരത്തും എറണാകുളം ജില്ലാ പുകയില വിരുദ്ധ ഡ്രൈവിനോടനുബന്ധിച്ച് ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരടങ്ങിയ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി....

CHUTTUVATTOM

കോതമംഗലം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ സിപിഎം കോതമംഗലം, കവളങ്ങാട് ഏരിയാ കമ്മിറ്റികള്‍ സമരം സംഘടിപ്പിച്ചു. കോതമംഗലത്ത് ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി ദേവദര്‍ശന്‍ ധര്‍ണ...

error: Content is protected !!