Connect with us

Hi, what are you looking for?

NEWS

ഹെൽത്ത് പാർക്കും ഓപ്പൺ ജിമ്മും നാടിന് സമർപ്പിച്ചു

കോതമംഗലം : കവളങ്ങാട് ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് പാർക്കും ഓപ്പൺ ജിമ്മും നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ മനോജ്‌ മൂത്തേടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ദാനി സ്വാഗതം ആശംസിച്ചു . കവള ങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു പട പറമ്പത്ത് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ വൈസ് പ്രസിഡന്റ് ടീന ടിനു, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എച്ച് നൗഷാദ്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈജന്റ് ചാക്കോ, സിബി മാത്യു, ഗവ ഡെപ്യൂട്ടി സെക്രട്ടറി ( മുൻ എഫ് ഡി &സെക്രട്ടറി( IC)(ജില്ലാ പഞ്ചായത്ത് )ജോബി തോമസ്, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ അനീഷ് പി, കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് യാസർ മുഹമ്മദ്, ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം എസ് പൗലോസ്, കവളങ്ങാട് വെൽകെയർ ഹോസ്പിറ്റൽ ഡോ. ബേബി മാത്യു അറമ്പൻകുടിയിൽ, കവളങ്ങാട് സെൻട്രൽ ലൈബ്രറി പ്രസിഡന്റ് ബെസി പോൾ, സെക്രട്ടറി ജബ്ബാർ പി എ, കവളങ്ങാടട് ന്യൂസ് മനോജ് ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വാർഡ് മെമ്പർ ജെലിൻ വർഗീസ് നന്ദി രേഖപ്പെടുത്തി.

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക പദ്ധതിയുടെ ഭാഗമായി നാച്ചുറൽ പോണ്ട്, വാക് വേ,ഓപ്പൺ ജിം ഹെൽത്ത് പാർക്ക്, ബാത്റൂം തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി നേര്യമംഗലം ഡിവിഷൻ മെമ്പറായ കെ കെ ദാനിക്ക് അനുവദിച്ച വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് കിളിയേലി ചിറയും, ഹെൽത്ത് പാർക്കും, ഓപ്പൺ ജിമ്മും നിർമിച്ചത്.

You May Also Like

CHUTTUVATTOM

കോതമംഗലം: സെപ്റ്റിക് ടാങ്ക് മാലിന്യം നിറച്ച ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് കെ.എസ്.ഇ.ബി. ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ചുകയറി. കോതമംഗലം-മുവാറ്റുപുഴ റോഡില്‍ മാതിരപ്പിള്ളി സഹകരണ ബാങ്കിന് സമീപത്ത് ഇന്നലെപുലര്‍ച്ചെ മൂന്നോടെയാണ് അപകടം. സംഭവം. ട്രാന്‍സ്ഫോര്‍മറും സമീപത്തെ വൈദ്യുതി...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ വീണ്ടും വീടിനു നേരെ കാട്ടാനയാക്രമണം. ഇന്നലെ പുലർച്ചെ മൂന്നോടെയാണ് കാട്ടാനക്കൂട്ടം എത്തിയത്. മടത്തേടം എൽദോസിൻ്റെ വീടിൻ്റെ ചാർത്ത്, വിറകുപുര, വാട്ടർ ടാങ്കുകൾ, കൃഷി തുടങ്ങിയവക്ക് നാശം വരുത്തി....

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുളവൂർ സ്വദേശി ജെൻസീർ (38) ആണ് മരിച്ചത്. കോതമംഗലം മാതിരപ്പിള്ളിക്ക് സമീപമാണ് അപകടം. മാതിരപ്പിള്ളിയിലുള്ള ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എത്തിയതായിരുന്നു ജെൻസീർ.മൃതദേഹം...

CHUTTUVATTOM

കോതമംഗലം: മഴക്കാല ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് കോതമംഗലം താലൂക്ക് ദുരന്ത നിവാരണ സമിതിയുടെ യോഗം ചേർന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി....

CHUTTUVATTOM

കോതമംഗലം:വേട്ടാമ്പാറ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. പടിപ്പാറയിലെ പൈനാപ്പിള്‍ തോട്ടത്തിലാണ് വ്യാഴാഴ്ച കാട്ടാന എത്തിയത്. വനപാലകരെത്തി ആനയെ വനത്തിലേക്ക് തുരത്തി. ചൊവ്വാഴ്ച ഈ ആന കോട്ടപ്പടി മുട്ടത്തുപാറയിലെത്തിയിരുന്നു. അവിടെനിന്ന് കാടുകയറി ബുധനാഴ്ച മാലിപ്പാറ-കുളങ്ങാട്ടുകുഴി റോഡില്‍...

CHUTTUVATTOM

  കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2026-27 അധ്യയന വർഷത്തെ വിവിധ യു ജി & അഞ്ചു വർഷ എം. എസ്. സി ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമുകളിലേക്ക് ജൂൺ 7...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിലും പരിസരത്തും എറണാകുളം ജില്ലാ പുകയില വിരുദ്ധ ഡ്രൈവിനോടനുബന്ധിച്ച് ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരടങ്ങിയ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി....

CHUTTUVATTOM

കോതമംഗലം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ സിപിഎം കോതമംഗലം, കവളങ്ങാട് ഏരിയാ കമ്മിറ്റികള്‍ സമരം സംഘടിപ്പിച്ചു. കോതമംഗലത്ത് ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി ദേവദര്‍ശന്‍ ധര്‍ണ...

error: Content is protected !!