Connect with us

Hi, what are you looking for?

CRIME

ശാന്ത കൊലക്കേസ്; പ്രതി രാജേഷ് അറസ്റ്റിൽ

കോതമംഗലം: ഊന്നുകല്ലില്‍ വേങ്ങൂര്‍ കുന്നത്തുതാഴെ ശാന്തയെ (61) കൊലപ്പെടുത്തി മാന്‍ഹോളില്‍ ഒളിപ്പിച്ച സംഭവത്തിലെ പ്രതി അടിമാലി പാലക്കാട്ടേല്‍ രാജേഷ് അറസ്റ്റിലായി. ഒരാഴ്ചയോളമായി ഒളിവിലായിരുന്ന പ്രതിയെ ഇന്നലെ എറണാകുളം മറൈന്‍ഡ്രൈവില്‍ നിന്നാണ് അറസ്റ്റുചെയ്തത്. പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നിയോഗിച്ച സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്.
മാമലക്കണ്ടത്തിന് സമീപം ആദിവാസി ഉന്നതിയിലാണ് ആദ്യം പ്രതി ഒളിവില്‍ കഴിഞ്ഞത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള യാത്രയ്ക്കിടെയാണ് പിടിയിലായത്. രാത്രിയോടെ ഊന്നുകല്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതിലുള്‍പ്പെടെ വ്യക്തത വരുത്തേണ്ടതുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കും.ശാന്തയെ കഴിഞ്ഞ 18നാണ് കാണാതായത്. അന്നുതന്നെ കൊല്ലപ്പെട്ടെന്നാണ് നിഗമനം. ഊന്നുകല്ലിലെ ആള്‍ത്താമസമില്ലാത്ത വീട്ടിലെ മാലിന്യടാങ്കിനോടനുബന്ധിച്ചുള്ള മാന്‍ഹോളിലാണ് മൃതദേഹം ഒളിപ്പിച്ചത്.

22നാണ് അഴുകിയ നിലയില്‍ പോലീസ് കണ്ടെത്തുന്നത്.ഒളിവിലായിരുന്ന രാജേഷിനായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു.മൂവാറ്റുപുഴ ഡിവൈഎസ്പിയുടേയും പെരുമ്പാവൂര്‍ എഎസ്പിയുടേയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ശാന്തയുടെ ആഭരണങ്ങള്‍ ലക്ഷ്യമിട്ടാണ് രാജേഷ് കൊലപാതകം നടത്തിയത്. കൈക്കലാക്കിയ പന്ത്രണ്ട് പവനോളം ആഭരണങ്ങള്‍ അടിമാലിയില്‍ പഴയ ആഭരണങ്ങള്‍ വാങ്ങുന്നയാള്‍ക്ക് വില്പന നടത്തിയിരുന്നു. നാലുലക്ഷംരൂപ പണമായി കൈപ്പറ്റുകയും മൂന്ന് പവന്റെ മറ്റൊരു മാല വാങ്ങുകയും ചെയ്തു. സ്വര്‍ണം അന്വേഷണസംഘം കണ്ടെടുത്തിരുന്നു. രാജേഷ് രക്ഷപ്പെടാന്‍ ഉപയോഗിച്ച കാര്‍ കോതമംഗലത്തുനിന്ന് കണ്ടെത്തി.20നാണ് ശാന്തയെ കാണാതായത് സംബന്ധിച്ച് ബന്ധുക്കള്‍ കുറുപ്പംപടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രാജേഷിന്റെ പങ്ക് വ്യക്തമായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ രാജേഷാണ് പ്രതിയെന്ന് പോലീസ് ഉറപ്പിക്കുകയും ചെയ്തിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

ACCIDENT

ഊന്നുകല്‍: വീടിന് മുന്നിലെ ഇറക്കത്തില്‍ പുതിയ ജീപ്പ് കഴുകുന്നതിനിടയില്‍ വാഹനം താഴേക്ക് നീങ്ങി ദേഹത്ത് കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം. കോതമംഗലം ഊന്നുകല്‍ കാരിമറ്റം അരുണ്‍ ഹരിപ്രസാദ് (52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ്...

NEWS

കൊച്ചി: കോതമംഗലം, ഊന്നുകല്‍ എസ് എച്ച് ഓ മാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയെ എറണാകുളം കുട്ടമ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി സബ് ജയിലില്‍ നിന്നും പ്രൊഡക്ഷന്‍ വാറന്‍റ് ഹാജരാക്കിയ...

CHUTTUVATTOM

ഊന്നുകൽ : പീച്ചാട്ട് പി.എം ജോസഫ് (93) നിര്യാതനായി. സംസ്കാരം ബുധനാഴ്ച 2 ന് ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഫൊറോനാ പള്ളിയിൽ. ഭാര്യ : പരേതയായ ബ്രിജിത്ത്‌ ആനിക്കാട് മണിമലക്കുടി കുടുംബാഗം. മക്കൾ:...

CHUTTUVATTOM

കോതമംഗലം: റിമാന്‍ഡിലായ അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോതമംഗലം കോടതിയില്‍ തിങ്കളാഴ്ച പോലീസ് പ്രൊഡക്ഷന്‍ വാറന്റിന് അപേക്ഷ നല്‍കും. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ വെല്ലുവിളിച്ച രണ്ട് കേസിൽ കുട്ടമ്പുഴ എസ്എച്ച്ഒ എ. ഷൈന്‍കുമാറിനാണ്...

CHUTTUVATTOM

കോതമംഗലം: പോലീസിനെയും ആഭ്യന്തര വകുപ്പിനെയും ഒളിവിലിരുന്ന് വെല്ലുവിളിച്ച കുപ്രസിദ്ധ ക്രിമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ, രണ്ടു കൂട്ടാളികളെ എറണാകുളത്തുനിന്ന് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ സ്വദേശികളായ എടക്കാട് ഉസ്സൈന്‍മുക്ക് ബീവീസ് വീട്ടില്‍...

CRIME

കോതമംഗലം: കോതമംഗലം, ഊന്നുകൽ പോലീസിനെ വെല്ലുവിളിച്ചും ഭീഷണിമുഴക്കിയും കുപ്രസിദ്ധ ക്രമിനല്‍ അര്‍ജുന്‍ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. മാസങ്ങൾക്ക് മുമ്പ് പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രമിനല്‍ ഗൂഢാലോചനക്കുള്ള ശ്രമം എന്ന പേരില്‍...

CHUTTUVATTOM

പൈങ്ങോട്ടൂര്‍: ഊന്നുകല്‍-വെങ്ങല്ലൂര്‍ സംസ്ഥാന പാതക്ക് സമീപം കുളപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കുളപ്പുറം കുമ്മംകോട്ടില്‍ ഷേര്‍ളി ജെയിംസിന്റെ പുരയിടത്തില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ 12...

NEWS

കോതമംഗലം : ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന പള്ളിയിൽ ഏകദിന വചന പ്രഘോഷണവും വിടുതല്‍ ശുശ്രൂഷയും 26ന് നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയാണ് പ്രഘോഷണം. ബ്രദര്‍ ജോണ്‍ ആന്റണി...

ACCIDENT

നേര്യമംഗലം: നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 ഓടെ പെരിയാര്‍ നദിയില്‍ നിന്നും 40 നും 60 നും ഇടയില്‍ പ്രായം തോന്നിക്കുന്ന 171 സെ.മീ ഉയരമുള്ള...

NEWS

കോതമംഗലം: ഊന്നുകല്ലില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട വേങ്ങൂര്‍ സ്വദേശിനി ശാന്തയുടെ ബാഗും മൊബൈല്‍ ഫോണും കോതമംഗലത്തെ കുരൂര്‍തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് ഇന്നലെ കൂരൂര്‍തോട്ടില്‍ തെരച്ചില്‍ നടത്തിയത്. പ്രതിയായ...

NEWS

ഊന്നുകൽ:  ജൂൺ 1 സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറന്നു.നവാഗതർക്കായുള്ള സ്കൂൾ പ്രവേശനം വലിയ ഉത്സവമാക്കി മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിർവഹിച്ചതോടെ എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ പരിപാടികൾ നടന്നു. ഇതിൻ്റെ ഭാഗമായി ഊന്നുകൽ...

error: Content is protected !!