Connect with us

Hi, what are you looking for?

NEWS

വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാത്ത മൂന്നു വീടുകള്‍ പൊളിച്ചുനീക്കി

കോതമംഗലം: വെറ്റിലപ്പാറ ദശലക്ഷം നഗറില്‍ വാസയോഗ്യമല്ലാതെ അപകടഭീഷണിയിലായ മൂന്നു വീടുകള്‍ പൊളിച്ചുനീക്കി. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ നഗറിലെ പുത്തന്‍പുരയ്ക്കല്‍ കൃഷ്ണന്‍കുട്ടി-അമ്മിണി ദന്പതികളുടെ വീട് തകര്‍ന്നിരുന്നു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പടുകയായിരുന്നു. ഞായറാഴ്ച വെട്ടുകാട്ടില്‍ ശോശാക്കുട്ടി ഡാനിയേലിന്റെ വീടിന്റെ പിന്‍ഭിത്തിയും തകര്‍ന്നുവീണിരുന്നു. നഗറിലെ പത്തു വീടുകള്‍ അപകടാവസ്ഥയിലായെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് പഞ്ചായത്ത് അടിയന്തര ഇടപെടല്‍ നടത്തിയത്. പഞ്ചായത്ത് അധികാരികള്‍ ഉടമസ്ഥരുടെ സമ്മതത്തോടെയാണ് അപകടാവസ്ഥിയിലായ മൂന്നു വീടുകള്‍ ഇന്നലെ പൊളിച്ചുനീക്കിയത്.

പുന്നയ്ക്കല്‍ ശാന്ത, വെട്ടുകാട്ടില്‍ ശോശാക്കുട്ടി, മനയത്തുകുടി രമണി വിജയന്‍ എന്നിവരുടെ വീടുകളാണ് പൊളിച്ചത്. നനഞ്ഞു കുതിര്‍ന്ന വെട്ടുകല്ല് ഭിത്തിയും ചോര്‍ന്നൊലിക്കുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയും അടക്കം ഈ വീടുകളെല്ലാം ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലായിരുന്നു. വീടു തകര്‍ന്നു വീണ കൃഷ്ണന്‍കുട്ടിയുടെ അടക്കം നാലു കുടുംബങ്ങള്‍ക്കാണ് പുതിയ ഭവനം ഒരുക്കേണ്ടത്. വീട് വാസയോഗ്യമല്ലാതായതോടെ പലരും നഗറിലെ താമസം മാറ്റിയിരുന്നു. രണ്ടും മൂന്നും സെന്റില്‍ 450 ചതുരശ്രയടി വിസ്തീര്‍ണത്തിലുള്ള വീട്ടില്‍ ഒരു മുറിയും അടുക്കളയും ശൗചാലയവും മാത്രമാണുള്ളത്. ചരിവ് ഭൂമിയില്‍ വേണ്ടവിധത്തില്‍ അടിത്തറ പോലുമില്ലാതെ 30 വര്‍ഷം മുന്പ് കെട്ടിപ്പൊക്കിയ 30 വീടുകളാണ് ഇവിടെയുള്ളത്. താമസയോഗ്യമല്ലാത്ത അഞ്ചു വീടുകളിലെ കുടുംബങ്ങള്‍ നഗറിലെ എസ്സി കമ്യൂണിറ്റി ഹാളിലേക്ക് താമസം മാറ്റിയിരുന്നു.

You May Also Like

NEWS

കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർ കുടി ആദിവാസി ഉന്നതിയിൽ 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു. പഠന കേന്ദ്രം, കമ്മ്യൂണിറ്റി...

NEWS

കോതമംഗലം : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഓടക്കാലി മറ്റപ്പിള്ളി വീട്ടിൽ സുഭാഷ് എം.വർഗീസ് (48) ആണ് പുത്തൻകുരിശ് പോലീസിൻ്റെ പിടിയിലായത്. 2024 ഓഗസ്റ്റ്...

CRIME

കോതമംഗലം :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25500 രൂപ പിഴയും വിധിച്ചു. ഏനാനല്ലൂർ പുളിന്താനം തെക്കും കാട്ടിൽ വീട്ടിൽ ബെന്നി ജോസഫ് (52) നെയാണ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം. പതിറ്റാണ്ടുകളായി പരിഹരിക്കപ്പെടാതെ കിടന്ന 8 അപേക്ഷകളിന്മേ മേലാണ് താലൂക്ക് ഓഫീസിൽ ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റി യോഗം...

NEWS

പിണ്ടിമന: കേരള വിദ്യാർത്ഥി കോൺഗ്രസ്സ് (എം) എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറ ജോസഫൈൻ എൽ.പി സ്കൂളിൽ പഠനോപകരണ വിതരണം നടത്തി. വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗം നിർത്തി പുസ്തക...

NEWS

പോത്താനിക്കാട് : എന്റെ നാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രഭാത ഭക്ഷണ പദ്ധതി ആരംഭിച്ചു. സ്കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കിയാണ് പരിപാടി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ 25 സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കും. പോത്താനിക്കാട്...

NEWS

കോതമംഗലം: പിണ്ടിമന വെറ്റിലപ്പാറയില്‍ രാജീവ്ഗാന്ധി ദശലക്ഷം നഗറില്‍ വീടിന്റെ പിന്‍ഭാഗം തകര്‍ന്ന് നിലംപതിച്ചു. ആളപായമില്ല. അപകടഭീഷണിയിലായ അഞ്ച് വീടുകളില്‍ മൂന്ന് വീടുകള്‍ ഇന്ന് പൊളിച്ച് നീക്കും. നഗറിന്റെ തുടക്ക ഭാഗത്തുള്ള വെട്ടുകാട്ടില്‍ ശോശാമ്മയുടെ...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ ശില്പിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ. എം. പി. വർഗീസിന്റെ 103-ാമത് ജന്മവാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കോളേജിലെ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന...

NEWS

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ യാക്കോബായ സുറിയാനി വലിയപള്ളിയുടെ കീഴിലുള്ള യൂത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വർദ്ധിച്ച് വരുന്ന മയക്കുമരുന്നിനും മറ്റ് രാസലഹരി ഉപയോഗത്തിനുമെതിരെ ലഹരിവിരുദ്ധ പ്രതിജ്ഞയും...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം: കവളങ്ങാട് ഇഞ്ചിപ്പാറയില്‍ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ഗൃഹനാഥനും മാതാവിനും പരിക്ക്. ഇഞ്ചിപ്പാറ മോളത്തുകുടി വര്‍ഗീസിന്റെ വീടാണ് ഇടിമിന്നലേറ്റു ഭാഗികമായി തകര്‍ന്നത്. വര്‍ഗീസിനും മാതാവ് അന്നമ്മയ്ക്കും നിസാര പരിക്കേറ്റു. ഇവര്‍ താലൂക്കു...

error: Content is protected !!