Connect with us

Hi, what are you looking for?

NEWS

ആശ വർക്കർമാർക്ക് കൈത്തങ്ങായി കോതമംഗലം ബ്ലോക്കിലെ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്

കോതമംഗലം : ആശ വർക്കർമാർക്ക് കൈത്തങ്ങായി കോതമംഗലം ബ്ലോക്കിലെ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ആശാവർക്കർമാർക്ക് വേണ്ടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഓണറേറിയം വർദ്ധിപ്പിക്കുന്നതിനും സ്മാർട്ട് ഫോണുകൾ നൽകുന്നതിനും പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടം ആശാവർക്കർമാരുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് പഞ്ചായത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പി കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ
ബിന്ദു ശശി അധ്യക്ഷ വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ ഷാജു, എം എസ് ബെന്നി, മെഡിക്കൽ ഓഫീസർ അനില ബേബി, വാർഡ് മെമ്പർമാരായ പി പി കുട്ടൻ, കെ കെ ഹുസൈൻ, പ്രിയ സന്തോഷ്, ഷജി ബെസ്സി, പി ആർ ഒ മാത്യൂസ് ജോയ്,ജെ എച്ച്ഐ മുഹ്സിന, പാലിയേറ്റീവ് നേഴ്സ് ഫാത്തിമ പി എം ജെ പി എച്ച് എൻ ഷമീന തുടങ്ങിയവർ സംസാരിച്ചു.

You May Also Like

NEWS

ചെറുവട്ടൂർ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെറുവട്ടൂർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരമായ ‘കോൺഗ്രസ് ഭവന്റെ’ ശിലാസ്ഥാപനം നടത്തി. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ശിലാസ്ഥാപന കർമ്മംനിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം...

NEWS

: താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ അഭാവത്തെത്തുടർന്ന് ഒ.പി. വിഭാഗത്തിന്റെ പ്രവർത്തനം താളം തെറ്റി. അവധിയും മറ്റ് ഡ്യൂട്ടികളും കാരണം പ്രമുഖ വിഭാഗങ്ങളിൽ ഡോക്ടർമാർ ഇല്ലാതിരുന്നതോടെ, വിദൂരങ്ങളിൽ നിന്നെത്തിയ ആദിവാസി വിഭാഗക്കാർ ഉൾപ്പെടെയുള്ള സാധാരണ...

NEWS

കോതമംഗലം: നേര്യമംഗലത്ത് ടൂറിസം വികസനത്തിന് പുതിയ ചുവടുവയ്പ്. ബോട്ട് ജെട്ടി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി ആരംഭിച്ചു. നേര്യമംഗലത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി മികച്ച ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതിയാണ് തയ്യാറായി വരുന്നത്....

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന്‍റെ ഷട്ടറുകള്‍ അടച്ച് റിസര്‍വോയറില്‍ ജലനിരപ്പ് ഉയര്‍ത്തി.ഒരാഴ്ചയോളമായി ഡാമിൻ്റെ ഷട്ടറുകൾ താഴ്‌ത്തി വെള്ളം സംഭരിക്കാനാരംഭിച്ചിട്ട്. പെരിയാര്‍വാലി കനാലുകളില്‍ ജലവിതരണം ഡിസംബര്‍ ആദ്യം ആരംഭിക്കാനാകുന്നവിധം മുന്നൊരുക്കം നേരത്തെ ആരംഭിച്ചിരുന്നു. അറ്റകുറ്റപണികളും ശുചീകരണപ്രവര്‍ത്തനവും...

NEWS

കോതമംഗലം: കോട്ടപ്പടി മുട്ടത്തുപാറ കല്ലുങ്കല്‍ കെ.എം ചാക്കോച്ചന്‍ (74) നിര്യാതനായി. സംസ്‌കാരം തിങ്കളഴ്ച 11ന് കോട്ടപ്പടി കല്‍ക്കുന്നേല്‍ മാര്‍ ഗീവര്‍ഗീസ് സഹദാ പള്ളിയില്‍.പരേതന്‍ കോതമംഗലം എംഎ കോളേജ് അസോസിയേഷന്‍ മുന്‍ ഗവേര്‍ണിംഗ് ബോര്‍ഡ്...

CHUTTUVATTOM

കോതമംഗലം: കോട്ടയം എംജി യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നടന്ന 2026-27 അധ്യയന വര്‍ഷത്തെ എംജി സര്‍വകലാശാല പുരുഷ വിഭാഗം ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ജേതാക്കളായി. ടൂര്‍ണമെന്റിലുടനീളം മികച്ച പന്തടക്കത്തോടെ  കളിയുടെ...

NEWS

കോതമംഗലം: റബർ പുര കുത്തിതുറന്ന് ഒട്ടു പാലും അലുമിനിയം പാത്രങ്ങളും കവർന്നു.ഇഞ്ചൂർ കാരയിൽ മുഹമ്മദിൻ്റെ തോട്ടത്തിലെ റബർ പുര കുത്തിതുറന്നാണ് ഒട്ടു പാലും പാൽ ഉറ ഒഴിക്കുന്നതിനായി ഉപയോഗിക്കുന്ന 50 ൽ പ്പരം...

NEWS

കോതമംഗലം: ജില്ലാ പഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നെല്ലിക്കുഴി ഗവ. ഹൈസ്‌ക്കൂൾ ഗ്രൗണ്ട് നവീകരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എ.എം....

NEWS

കോതമംഗലം:മൂവാറ്റുപുഴയിൽ 11ന് നടത്തുന്ന കേരള കോൺഗ്രസ് സ്ഥാപക ചെയർമാൻ കെ.എം.ജോർജിൻ്റെ അൻപതാം ചരമ വാർഷികത്തിൽ കോതമംഗലത്ത് നിന്നും 500 പ്രവർത്തകരെ പങ്കെടുപ്പിക്കുവാൻ കേരള കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം നേതൃസംഗമത്തിൽ തീരുമാനമായി.യോഗം സംസ്ഥാന ഹൈപവർ...

CHUTTUVATTOM

  കോതമംഗലം: നെല്ലിമറ്റം കളപ്പുരയില്‍ പരേതനായ ജോസിന്റെ ഭാര്യ ബേബി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് നാളെ തിങ്കളാഴ്ച 2.30ന് പുലിയന്‍പാറ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. പരേത അങ്കമാലി പാലാട്ടി കയ്യാല കുടുംബാഗമാണ്....

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാഗാന്ധി ലോ കോളേജിലെ (2026-27 ) വിദ്യാർത്ഥി യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോളേജ് യൂണിയന്റെ ഉദ്ഘാടനം മുൻ എംഎൽഎ ആന്റണി ജോൺ നിർവഹിച്ചു. 2025-26 കാലയളവിലെ യൂണിയൻ പുറത്തിറക്കിയ...

CHUTTUVATTOM

കോതമംഗലം: മനുഷ്യ–വന്യജീവി സംഘർഷത്തിന് ഫലപ്രദമായ പരിഹാരം കാണുന്നതിനായി കോതമംഗലം നിയോജകമണ്ഡലത്തിൽ 100 കിലോമീറ്റർ ദൂരത്തിൽ സൗരോർജ വേലി (സോളാർ ഫെൻസിങ്) നിർമിക്കുന്നതിനുള്ള 15 കോടി രൂപയുടെ പദ്ധതി സർക്കാരിന് സമർപ്പിക്കും. കേന്ദ്രസർക്കാർ സഹായത്തോടെ...

error: Content is protected !!