Connect with us

Hi, what are you looking for?

NEWS

കോട്ടപ്പടിയിൽ ആന വീണ കിണറിന്റെ പുനരുദ്ധാരണം; യു ഡി എഫ് രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദുഷ്പ്രചരണങ്ങൾ നടത്തുന്നു : ആന്റണി ജോൺ എം എൽ എ.

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ മുട്ടത്തുപാറ ഭാഗത്ത് കൂലാഞ്ഞി വീട്ടിൽ പത്രോസിന്റെ പുരയിടത്തിലെ കാട്ടാന വീണ കിണറിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് യു ഡി എഫ് രാഷ്ട്രീയ ലാഭത്തിനായി കള്ള പ്രചരണങ്ങൾ നടത്തുന്നതായി ആന്റണി ജോൺ എം എൽ എ. 12/4/24 തീയതി കാട്ടാന കിണറ്റിൽ വീണതിനെ തുടർന്നാണ് കിണർ

ഉപയോഗ്യ ശൂന്യമായി മാറിയത്. ഈ വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തും, കുടിവെള്ളത്തിനായി നിരവധി കുടുംബങ്ങൾ ഈ കിണറിനെ ആശ്രയിക്കുന്നതുകൊണ്ടും കിണർ നല്ല നിലയിൽ പുനർ നിർമ്മിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്ന് അന്നേ തന്നെ സർക്കാരിനോട് ആവശ്യപ്പെടുകയും അതിന്റെ തുടർച്ചയിൽ തൊട്ടടുത്ത ദിവസം ജില്ലാ കളക്ടർ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും 1,56,797 ലക്ഷം രൂപ അനുവദിച്ച് ഉത്തരവ് ഇറക്കിയതുമാണ്. എന്നാൽ കോൺട്രാക്ട് പ്രോഫിറ്റും ജി എസ് ടി യും കൂടി വരുമ്പോൾ ടി തുക തികയാത്ത സാഹചര്യത്തിൽ 56003/- രൂപ അഡിഷണൽ തുക അനുവദിച്ചുകൊണ്ട് വീണ്ടും ഉത്തരവ് ഇറക്കുകയുണ്ടായി. പ്രവർത്തിയ്ക്ക് ആകെ 2,12800 രൂപ ലഭ്യമാക്കി വർക്കിനായി ടെൻഡർ ക്ഷണിക്കുകയും ചെയ്തിരുന്നതാണ്.എന്നാൽ കിണർ സ്ഥിതി ചെയ്തിരുന്ന പുരയിടത്തിലേക്ക് വഴി സൗകര്യം ഇല്ലാ എന്നുള്ളതുകൊണ്ട് വർക്ക് ഏറ്റെടുക്കാൻ ഒരു കരാറുകാരും തയ്യാറായിരുന്നില്ല. പിന്നീട് നിരന്തരമായി നടത്തിയ ഇടപെടലിനെ തുടർന്നാണ് ആറാമത്

ടെൻഡർ സമയത്ത് ഒരു കരാറുകാരൻ വർക്ക് ഏറ്റെടുക്കുകയും ചെയ്തു.ഇതിന്റെ തുടർച്ചയിൽ എഗ്രിമെന്റ് വച്ച് ഒട്ടും കാലതാമസം പിന്നീട് ഉണ്ടാകാതെയാണ് ഇപ്പോൾ വർക്ക് ആരംഭിക്കുന്ന സാഹചര്യത്തിൽ എത്തിയത്. യഥാർഥത്തിൽ കിണറിന് നാമ മാത്രമായ നഷ്‍ടമാണ് സംഭവിച്ചിട്ടുള്ളതെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ അഭിപ്രായം നിലനിന്നപ്പോഴും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ടുതന്നെയാണ് ആവശ്യമായ 2,12,800 ലക്ഷം രൂപ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചത്. കിണറിന്റെ നല്ല നിലയിൽ പുനരുധാരണത്തിന് സമയ ബന്ധിതമായി തുക അനുവദിച്ചെങ്കിലും, വഴിയില്ലാ എന്നുള്ള ഉൾപ്പെടെയുള്ള കാരണങ്ങൾ ഉള്ളതുകൊണ്ട് കരാറുകാർ വർക്ക് ഏറ്റെടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് വർക്ക് തുടങ്ങാൻ താമസിക്കുന്നത് സാഹചര്യം ഉണ്ടായത്. വസ്തുത ഇതാണെന്നിരിക്കെ ഈ വിഷയത്തിൽ യു ഡി എഫ് നിരന്തരമായി നുണ പ്രചരണം നടത്തുന്ന സമീപനമാണ് സ്വീകരിച്ചത്.

ഈ വിഷയത്തിൽ ആദ്യം മുതൽ തന്നെ കുടുംബത്തെ ചേർത്ത് നിർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. കള്ളപ്രചരണങ്ങൾ നടത്തിയവരെ ജനങ്ങൾ തിരിച്ചറിയണമെന്നും എം എൽ എ അഭ്യർത്ഥിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, തഹസിൽ ദാർ എം അനിൽകുമാർ, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മെജോ ജോർജ് ,വാർഡ് മെമ്പർമ്മാരായ സന്തോഷ് അയ്യപ്പൻ, സാറാമ്മ ജോൺ, സിപിഐ എം ലോക്കൽ സെക്രട്ടറി അഖിൽ സുധാകരൻ, കുലാഞ്ഞി വീട്ടിൽ പത്രോസും കുടുംബാംഗങ്ങളും ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും എം എൽ. എ പറഞ്ഞു.

You May Also Like

CRIME

കോതമംഗലം: അനധികൃത മദ്യവിൽപ്പന നടത്തിയ രണ്ട് പേർ പിടിയിൽ. എരമല്ലൂർ ഇളമ്പ്ര മേത്താനത്ത് അനീഷ്(41) നെയും, തൃക്കാക്കര കൈപ്പട മുഗൾ സ്വദേശിയായ 18 കാരനേയുമാണ് കോതമംഗലം പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിൽ സോഷ്യോളജി അധ്യാപക ഒഴിവ്. നെറ്റ് / പി എച്ച് ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം...

ACCIDENT

കോതമംഗലം: വളവ് തിരിയുന്നതിനിടെ സ്വകാര്യ ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്‍സന്റ് പ്രൊവിന്‍സ് അംഗമായ സി....

NEWS

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ വീടുകളോട് ചേര്‍ന്ന ഷെഡുകള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു. ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ആഞ്ഞിലിമൂട്ടില്‍ സന്തോഷ്, വത്സല രവി എന്നിവരുടെ വീടുകള്‍ക്ക് സമീപത്തെ ഷെഡുകളാണ് നശിപ്പിച്ചത്. ഇന്നലെ...

NEWS

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടിയില്‍ വീട് തകര്‍ന്നു. ആളപായമില്ല. വടാശേരി തൈപ്പറമ്പില്‍ മാത്തുക്കുട്ടിയുടെ വീട് ഇന്നലെ ഉച്ചക്ക് 12നാണ് തകര്‍ന്നത്. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും നിലംപൊത്തി. ഭിത്തിക്കും പൊട്ടലുണ്ട്.സംഭവസമയത്ത് വീടിനുള്ളില്‍ മാത്തുക്കുട്ടിയും ഭാര്യ...

NEWS

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ കാട്ടാന ശല്യം രൂക്ഷം. ചെമ്പന്‍കുഴി വാട്ടർ അതോരിറ്റി പമ്പ് ഹൗസ് പരിസരത്ത് ദിവസങ്ങളായി നാല് ആനകളുടെ സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാവിലെ രണ്ട് കൊമ്പനാനകള്‍ എത്തി...

NEWS

കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

NEWS

കോതമംഗലം:പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സംഘടനകൾ മുൻഗണന നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.കോതമംഗലം ഫാസിന്റെ നാൽപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയ് മാത്യു.കുട്ടികൾക്ക് ദിശാബോധവും ജീവിതത്തിലുടനീളം...

NEWS

കോതമംഗലം: ആർജെഡി കോതമംഗലം നിയോജകമണ്ഡലം സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്യ്തു. സാജൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജൂബി എം വർഗീസ്,ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീടൻ,ജില്ലാ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ്...

CRIME

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. ആസ്സാം നഗോൺ റബ്ബുൾ അമീൻ (40) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പതമായ സംഭവം. ഭാര്യ പിതാവിനോട് രണ്ടു ലക്ഷം...

error: Content is protected !!