Connect with us

Hi, what are you looking for?

NEWS

ആം ആദ്മി പാർട്ടി റാഗിംഗിനെതീരെ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

കോതമംഗലം: കോട്ടയം സർക്കാർ കോളേജിൽ നേഴ്സിംഗ് വിദ്യാർത്ഥികളുടെ റാഗിങ്ങിൽ പ്രതിക്ഷേധിച്ച് ആംആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് മെഴുകുതിരി ദീപം തെളിയിച്ച് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സർക്കാർ നേഴ്സിംഗ് കോളേജിൽ നടന്ന റാഗിംങ്ങിൽ സർക്കാർ കലാലയ രാഷ്ട്രീയത്തിൽ കടിഞ്ഞാണിടാതെ അക്രമരാഷ്ട്രീയത്തെ പ്രോൽസാഹിപ്പിക്കുന്ന നിലപാടാണെന്നും പൂക്കോട് വെറ്റിറിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിലും പാഠങ്ങൾ ഉൾകൊള്ളാൻ ഇനിയും കേരളത്തിന് കഴിഞ്ഞിട്ടില്ലെന്നും യോഗം ഉത്‌ഘാടനം ചെയ്ത് സംസാരിച്ച പാർട്ടി സംസ്ഥാന കമ്മറ്റിയംഗം ജോൺസൻ കറുകപിള്ളിൽ പറഞ്ഞു.

കേരളം രാസലഹരിയുൾപ്പെടെയുള്ള മയക്ക്മരുന്നുകളുടെ ഹബ്ബായി മാറിയെന്നും അഭ്യന്തരവകുപ്പ് തികച്ചും പരാജയമാണെന്നും, കഴിഞ്ഞ പത്ത് വർക്ഷമായി സർക്കാരിനെ വിമർശിക്കാനും അഴിമതിക്കാരായി ചിത്രികരിക്കുവാനും വ്യഗ്രത കാട്ടുന്ന പ്രതിപക്ഷം 2013 ൽ ബ്രൂവറിയുടെ അഴിമതി അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരുന്നിട്ട് ഇപ്പോൾ നടത്തുന്ന ജൽപനം കേരളത്തിലെ ജനം തിരിച്ചറിഞ്ഞെന്നും കേരളത്തിൽ ഒരു പ്രതിപക്ഷം ഇല്ലായെന്നും മുഖ്യപ്രഭാഷണത്തിൽ ആം ആദ്‌മി പാർട്ടി എറണാകുളം ജില്ലാ വൈസ് പ്രസിന്റ് ഗോപിനാഥൻ കെ.എസ് കുറ്റപ്പെടുത്തി. റാഗിംങ്ങിനിരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിയോജക മണ്ഡലം സെക്രട്ടറി റെജി ജോർജ് മെഴുകുതിരി ദീപം തെളിയിച്ച് പ്രതിജ്ഞ ചെല്ലി കൊടുത്തു. എം ഏ രവി കീരംപാറ, പിയേഴ്സൻ കെ ഐസക്ക്, സീ. കെ. കുമാരൻ, ട്രഷറാർ ലാലു മാത്യു, അനി പീ.റ്റി മുൻസിപ്പൽ മണ്ഡലം പ്രസിഡന്റ് സാബു കുരിശിങ്കൽ, ലീഗൽ വിംഗ് പ്രസിഡന്റ് ഹെൻസൻ കണ്ണാടൻ, ചെറിയാൻ പെലക്കുടി, വനിതാ വിംഗ് പ്രസിഡന്റ് ശാന്തമ്മ ജോർജ്, തങ്കച്ചൻ കോട്ടപ്പടി, സുരേഷ് ഐ എസ് , രാജപ്പൻ നേര്യമംഗലം, രവി ഇഞ്ചുർ, ബിനോയി വർഗ്ഗീസ്, എന്നിവർ പ്രസംഗിച്ചു.

You May Also Like

CHUTTUVATTOM

കൂത്താട്ടുകുളം: മണ്ണത്തൂരിൽ കർഷകൻ ഷോക്കേറ്റ് മരിച്ചു.എസ്എൻഡിപിക്ക് സമീപം കണിച്ചാട്ട് കെ.എ ദാമോദരൻ (78) ആണ് ഷോക്കേറ്റ് മരിച്ചത്. തുരുത്ത് മറ്റത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള തോട്ടിൽ ശനിയാഴ്ച വൈകിട്ട് 3 ഓടെയാണ്ദാമോദരനെ തോട്ടിൽ...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഷിബു തെക്കുംപുറം എംഎൽഎക്ക് സ്വികരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണവും നടത്തി.നേര്യമംഗലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ്...

NEWS

കോതമംഗലം: കുറുപ്പംപടി സെന്റ് പീറ്റർ ആൻ്റ് പോൾസ് ഫോറോന ദേവാലയത്തിൽ മെഗാ മാർഗ്ഗംകളി നടത്തി. വിശുദ്ധ തോമാസ്ലീഹായുടെ ഓർമ്മപ്പെരുന്നാൾ ദിനത്തിൽ സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് കെസിവൈഎം , മാതൃവേദി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ദേവാലയ...

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ ബോര്‍ഡിന്റെ വിവരസാങ്കേതിക ശൃംഖലയിലെ സുരക്ഷാ പാളിച്ചകളും വിവരച്ചോര്‍ച്ചയും രാജ്യത്ത് വിവാദമായിരിക്കെ, ഇന്ത്യയിലെ മറ്റൊരു പ്രമുഖ ദേശീയ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡായ സിഐഎസ്‌സിഇയിലും സമാനമായ സൈബര്‍ സുരക്ഷാ വീഴ്ച കണ്ടെത്തി. പത്താം...

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം എംഎൽഎ ഷിബു തെക്കുംപുറത്തിന്റെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. താലൂക്കിലെ വിവിധ വികസന വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു....

CHUTTUVATTOM

കോതമംഗലം: യെല്‍ദോ മാര്‍ ബസേലിയസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ ശുചിത്വ മിഷന്റെ ഭാഗമായി സമൂഹിക നന്മ, കരുതല്‍, ശുചിത്വം എന്നിവയുടെ അവബോധം സൃഷ്ടിക്കുന്നതിനായി പ്രിയദര്‍ശിനി’ ബസ്‌കളും, കെഎസ്ആര്‍ടിസി ഡിപ്പോയും...

CHUTTUVATTOM

കോതമംഗലം: കീരംപാറയില്‍ വെള്ളിയാഴ്ച രാത്രി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട്, കൂരികുളം സ്വദേശി കുമാരന്റെ വീടിന്റെ മേല്‍ക്കൂരയാണ് ആന തകര്‍ത്തത്. വെള്ളിയാഴ്ച രാത്രി 11.30ഓടെ വീടിന്റെ...

NEWS

പല്ലാരിമംഗലം: പല്ലാരിമംഗലം പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. അടിവാട് ഗോള്‍ഡന്‍ യംഗ്‌സ് ക്ലബില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു നിര്‍വഹിച്ചു....

NEWS

കോതമംഗലം: കോതമംഗലം വൈഎംസിഎയുടെ നേതൃത്വത്തില്‍ ഡോക്ടേഴ്‌സ് ദിനാചരണം നടത്തി. ഡോ. റോയ് ജോര്‍ജ് മാലിയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടോമി ചെറുകാട്ടില്‍ അധ്യക്ഷത വഹിച്ചു. കെ.റ്റി മത്തായികുഞ്ഞ്, പി.സി. സ്‌കറിയ,ജോര്‍ജ് മാത്യു,ബിനോജ് ജോര്‍ജ്,...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടേയും കര്‍ഷക സഭയുടെയും ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ കാന്തി വെള്ളക്കയ്യന്‍ അധ്യക്ഷത...

NEWS

കോതമംഗലം: കര്‍ഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടി എടുക്കണമെന്ന് ഡികെറ്റിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലക്ഷക്കണക്കിന് കര്‍ഷക തൊഴിലാളികള്‍ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങള്‍ ആയിട്ടുണ്ട്. ക്ഷേമനിധിയില്‍ അംഗങ്ങള്‍...

ACCIDENT

കോതമംഗലം: തൃക്കാരിയൂര്‍ മുണ്ടുപാലം ജംഗ്ഷന്‌സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് 11 കെ.വി. ഇലക്ട്രിക് പോസ്റ്റിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞ് ജീപ്പിന് മുകളില്‍ പതിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന്...

error: Content is protected !!