Connect with us

Hi, what are you looking for?

NEWS

നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

 

കോതമംഗലം : നേര്യമംഗലത്ത് പുതിയ ഫയർ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള അനുകൂല സാഹചര്യമൊരുങ്ങുന്നു. ആന്റണി ജോൺ എംഎൽഎയുടെ നിയമസഭാ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
നേര്യമംഗലം ഫയര്‍ സ്റ്റേഷന്‌ തത്വത്തിൽ അനുമതി നല്‍കിയിട്ടുണ്ട്‌. ഫയര്‍ സ്റ്റേഷനായി കവളങ്ങാട്‌ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നേര്യമംഗലം സാംസ്കാരിക നിലയത്തിന്റെ കെട്ടിടം വിട്ട്‌ നല്‍കുന്നതിന്‌ പഞ്ചായത്ത്‌ താല്‍പര്യപ്പെടുകയും സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിരക്ഷാ വകുപ്പ്‌ നല്‍കിയ നിര്‍ദ്ദേശ പ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന്
മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഗ്യാരേജ്, ടോയ്ലറ്റ് , ഫ്ലോർ ഇന്റർലോക്ക് വിരിക്കൽ, വാഹനം കയറാനുള്ള സ്ലാബ്,മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നതിന് വേണ്ടിയിട്ടാണ് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുള്ളതെന്നും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്ന തോടുകൂടി നേര്യമംഗലം ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുമെന്നും ആന്റണി ജോൺ എംഎൽഎ പ്രസ്താവനയിൽ പറഞ്ഞു.

You May Also Like

CHUTTUVATTOM

കോതമംഗലം: സൗത്ത് കോട്ടപ്പടി പുന്നേക്കുന്നൻ പി.കെ കുട്ടപ്പൻ (82)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ :കാർത്ത്യായാനി. മക്കൾ: മോഹനൻ, സത്യൻ,മിനി . മരുമക്കൾ:സിൻജു ,സുനിതാ, പ്രകാശ്.

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്ത് അതിര്‍ത്തിയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നിടെ വീണ് വൃദ്ധന് പരിക്ക്. തട്ടേക്കാട് തേക്ക് പ്ലാന്‍റേഷനോട് ചേർന്ന് പൊയ്യാറവീട്ടില്‍ ശങ്കരന്‍ (85) നാണ് പരിക്കേറ്റത്. തേക്ക് പ്ലാന്‍റേഷനോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് സമീപം...

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ലിഖിത ഭരണഘടനയുമുള്ള ഇന്ത്യയിൽ നിലവിലെ നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് എസ് ഐ ആറിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

CHUTTUVATTOM

കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ കോടതി കേസുകളിലെ വൈകിപ്പിക്കൽ തന്ത്രങ്ങൾ നിയന്ത്രിക്കാൻ ഭേദഗതികൾ വേണം. ഉപഭോക്തൃ ജാഗ്രതാ സമിതി.ക്രോസ് എക്സാമിനേ ഷൻ, എവിഡൻസ്, ആർഗ്യുമെന്റ്സ് തുടങ്ങിയ ഘട്ടങ്ങളിൽ എതിർ ഭാഗം ആവർത്തിച്ച് ഓരോരോ കാരണങ്ങൾ പറഞ്ഞ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ നിന്നും ആരംഭിച്ച് തങ്കളം ബൈപാസിൽ എത്തിച്ചേരുന്ന നെല്ലിക്കുഴി- കുരൂർ റോഡിൻ്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി പുനർനിർമ്മിക്കണമെന്ന എ.ഐ.വൈ.എഫ് തൃക്കാരിയൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ പലസ്ഥലത്തും നിരവധി കൈയേറ്റങ്ങൾ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ ലഹരിയുടെ ഉല്പാദനവും വിപണനവും ഉപയോഗവും കുറയ്ക്കുന്നതിന് പുതിയ മദ്യനയത്തില്‍ ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം റീജിണല്‍ നേതൃത്വയോഗം...

error: Content is protected !!