Connect with us

Hi, what are you looking for?

CHUTTUVATTOM

വാരപ്പെട്ടി പഞ്ചായത്തിന് സാമൂഹ്യ സേവന പദ്ധതിക്കായി ചാലയിൽ പുത്തൻപുര വീട്ടിൽ സരിതമോളുടെ സ്മരണക്കായി ഭൂമി ദാനം നൽകി വാരപ്പെട്ടിയിലെ കുടുംബം 

 

കോതമംഗലം : വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ ചാലയിൽ പുത്തൻപുര വീട്ടിൽ നാരായണമാരാരുടെയും ശാരദാമ്മയുടെയും മകൾ സരിതമോളുടെ സ്മരണയ്ക്കായി, അമ്മ ശാരദാമ്മയും, സരിതമോളുടെ സഹോദരന്മാരായ ഉണ്ണിയും നളിനാക്ഷനും ചേർന്ന് വാരപ്പെട്ടി പഞ്ചായത്തിൽ സാമൂഹ്യ സേവന പദ്ധതിക്കായി 10 സെന്റ് ഭൂമി എഴുതി നൽകി.

ഒൻപതാം വാർഡ് മെമ്പർ പ്രിയ സന്തോഷ് ഗൃഹ സമ്പർക്കം നടത്തി വരുന്ന വേളയിൽ തങ്ങൾക്ക് 10 സെന്റ് ഭൂമി സന്നദ്ധ സേവനത്തിനായി വിട്ട് നൽകാൻ താല്പര്യമുണ്ടെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ചന്ദ്രശേഖരൻ നായരോടും ഈ കുടുംബം അവരുടെ ആഗ്രഹം അറിയിച്ചു. തുടർന്ന് പഞ്ചായത്ത് അധികാരികളോടും പഞ്ചായത്ത്‌ കമ്മിറ്റിയിലും ടി വിഷയം അവതരിപ്പിക്കുകയും ഇവരുടെ മാതൃകാപരമായ തീരുമാനത്തെ അംഗീകരിച്ച് സ്ഥലം ഏറ്റു വാങ്ങുവാൻ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. വാരപ്പെട്ടി – പുതുപ്പാടി പി ഡബ്ല്യു ഡി റോഡ് സൈഡിലുള്ള ലക്ഷങ്ങൾ വിലവരുന്ന സ്ഥലമാണ് കുടുംബം ദാനമായി നൽകിയത്.

വാർഡ് മെമ്പറുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽപോത്താനികാട് സബ് രജിസ്റ്റർ ഓഫീസിൽ ആധാരം ചെയ്തശേഷം അങ്കണവാടി കലോത്സവ വേദിയിൽ വച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി എ എം ബഷീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ , കെ എം സയ്യിദ്, എം എസ് ബെന്നി,ദീപാ ഷാജു,വാർഡ് മെമ്പർ പ്രിയ സന്തോഷ്‌, മറ്റുജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർആധാരം ഏറ്റുവാങ്ങി. ഈ സ്ഥലത്ത് വയോജന സൗഹൃദ മന്ദിരം പ്രവർത്തികൾ ഉടനെ ആരംഭിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു

You May Also Like

ACCIDENT

കോതമംഗലം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഊന്നുകല്‍ വെള്ളാമകുത്തില്‍ ഞായറാഴ്ച ഉച്ചക്ക് 11 ഓടെയാണ് ഇരുദിശകളില്‍ നിന്നും വന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരെ കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2026) സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി യിരുന്നുറിൽ പരം പേരാണ്...

CHUTTUVATTOM

കോലഞ്ചേരി:മതപഠനകേന്ദ്രത്തില്‍ പതിനാലുകാരനെ പീഡിപ്പിച്ച കേസില്‍ സ്ഥാപന നടത്തിപ്പുകാരനെ പോക്‌സോപ്രകാരം കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തു. പട്ടിമറ്റത്തെ അറബിക് കോളേജ് നടത്തിപ്പുകാരന്‍ തോത്തപുരം നജീബ് മൗലവി (45) യാണ് പിടിയിലായത്. പോത്താനിക്കാട് സ്വദേശികളായ സഹോദരന്മാരാണ്...

CHUTTUVATTOM

മൂവാറ്റുപുഴ: ഇലക്ടിക് വയര്‍ മോഷണം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി ഭാഗത്ത് നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും ഇലക്ടിക് വയറുകള്‍ മോഷണം നടത്തിയ കേസില്‍ മുളവൂര്‍ പേഴക്കാപ്പിള്ളി എസ് വളവ് പാലത്തിങ്കല്‍ പുത്തന്‍പുരയില്‍...

CHUTTUVATTOM

കോതമംഗലം: കനത്ത മഴയില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തും, കുടമുണ്ട പാലവും, മണിക്കിണര്‍ പാലവും വെള്ളത്തിനടിയിലായി. കുട്ടമ്പുഴ പൂയംകുട്ടി പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പൂയംകുട്ടി ഗ്രാമം ഒറ്റപ്പെട്ടു. ബ്ലാവനയില്‍ വെള്ളം...

CHUTTUVATTOM

കോതമംഗലം: കാലവര്‍ഷക്കെടുതിമൂലമുള്ള വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ മുന്‍ എംഎല്‍എ ആന്റണി ജോണ്‍ സന്ദര്‍ശിച്ചു. വിവിധ പ്രദേശങ്ങളില്‍ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ചു. എം.എം ബക്കര്‍, ഹക്കീംഖാന്‍, എ.എ രമണന്‍, അനസ് ഇ.ഇ, ജോമോന്‍,...

NEWS

കോതമംഗലം: നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നൂറുദിന കർമ്മപരിപാടിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് നിർവഹിച്ചു. കോതമംഗലം നിയോജക മണ്ഡലം ഒരു പുതുയുഗപ്പിറവിയുടെ പടിവാതിൽക്കലാണെന്ന് മന്ത്രി മോൻസ് ജോസഫ്....

ACCIDENT

കോതമംഗലം: ചേലാടിന് സമീപം കരിങ്ങഴയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിന് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലില്‍ ജോണിന്റെ മകന്‍ ജിതിന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയി 11നാണ് അപകടം....

NEWS

കോതമംഗലം: ഡ്രാഫ്റ്റ്‌ അഡ്വക്കേറ്റ്സ് ഭേദഗതി ബിൽ 2026-നെതിരെ കോതമംഗലം ഇന്ദിരാഗാന്ധി ലോ കോളേജിലെ വിദ്യാർത്ഥികൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ബിൽ പ്രാബല്യത്തിൽ വന്നാൽ എൻറോൾമെന്റ് ഫീസിൽ വൻ വർധനയാണ് ഉണ്ടാകുന്നത്. ഫീസ് വർധന...

NEWS

പൈങ്ങോട്ടൂർ: കവളങ്ങാട് സിപിഐഎം കവളങ്ങാട് ഏരിയാ കമ്മിറ്റി അംഗവും, പൈങ്ങോട്ടൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും, 20 വർഷക്കാലം പൈങ്ങോട്ടൂർ പഞ്ചായത്ത് അംഗവുമായിരുന്നു സാബു മത്തായി (62)തൊട്ടിയിൽ അന്തരിച്ചു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ രാഷ്ട്രീയ...

NEWS

കോതമംഗലം: മാതിരപ്പിള്ളി വിളയാല്‍ പുതിയിടത്തുപറമ്പില്‍ വള്ളോന്‍ പൈങ്കിളി (87) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 2.30ന് മൂവാറ്റുപുഴ ശ്മശാനത്തില്‍ നടത്തി. ഭാര്യ: മദിര. മക്കള്‍: പൊന്നമ്മ, പരേതനായ ശിവന്‍. മരുമക്കള്‍: അനിത, പരേതനായ പരമേശ്വരന്‍.

ACCIDENT

കോതമംഗലം: ശക്തമായ മഴയെ തുടര്‍ന്ന് ചീയപ്പാറയില്‍ മണ്ണിടിഞ്ഞതിനു പിന്നാലെ ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയിലെ നേര്യമംഗലം അടിമാലി റോഡിലേക്കാണ് മണ്ണും മരങ്ങളും വീണത്. വ്യാഴാഴ്ച ഉച്ചക്ക് 12.30 നാണ്...

error: Content is protected !!