Connect with us

Hi, what are you looking for?

NEWS

ആദ്യം പറന്നെത്തി ; ‘ഇവ’ താരമായി

കോതമംഗലം:  വിദേശത്തു  നിന്ന് ഓമനമൃഗങ്ങളെ കൊണ്ട് വരാനുള്ള സർട്ടിഫിക്കേഷൻ ഒക്ടോബറിൽ ലഭിച്ചതിനു ശേഷം ആദ്യമായി ഒരു ഓമനമൃഗം കൊച്ചി വിമാനത്താവളത്തിലേക്ക് പറന്നിറങ്ങി. സങ്കരയിനത്തിൽപെട്ട ഒരു വയസുകാരി ‘ഇവ’ എന്ന വെളുത്ത പൂച്ചകുട്ടിയാണ് വ്യാഴാഴ്ച രാവിലെ 10:17 ന്, എയർ ഇന്ത്യയുടെ എ.ഐ 954 വിമാനത്തിൽ ദോഹയിൽ നിന്ന് കൊച്ചിയിലെത്തിയത്. തൃശൂർ ചേലക്കര സ്വദേശിയായ കെ. എ രാമചന്ദ്രന്റെ ഓമനയാണ് ‘ഇവ’.

 

“മികച്ച സേവനമാണ് സിയാൽ നൽകിയത്. കസ്റ്റംസ്, ഇമിഗ്രേഷൻ നടപടിക്രമങ്ങൾ ആയാസരഹിതമായി, വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി പുറത്തിറങ്ങാൻ സാധിച്ചു. ‘ഇവ’യെ കൊണ്ട് വരാനുള്ള പ്രക്രിയകൾ സുഗമമാക്കി തന്ന സിയാലിന് നന്ദി”, തന്റെ ഓമനമൃഗത്തോടൊപ്പം കൊച്ചിയിലെത്തിയ രാമചന്ദ്രൻ പറഞ്ഞു.

 

ഈ വർഷം ജൂലൈയിൽ ‘പെറ്റ് എക്സ്പോർട്ട്’ സൗകര്യം സിയാലിൽ നിലവിൽ വന്നു. നിരവധി യാത്രക്കാർ ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. കേന്ദ്ര മൃഗസംരക്ഷണ വകുപ്പിൽ നിന്ന് ‘അനിമൽ ക്വാറന്റൈൻ & സർട്ടിഫിക്കേഷൻ സർവീസ്’ (എ.ക്യൂ.സി.എസ്) അനുമതി ലഭിച്ചതോടെ, ‘പെറ്റ് എക്സ്പോർട്ട് – ഇംപോർട്ട്’ സൗകര്യങ്ങളുള്ള കേരളത്തിലെ ഏക വിമാനത്താവളമായി സിയാൽ മാറി. വിപുലമായ സൗകര്യങ്ങളുള്ള പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടറുടെ സേവനം, ക്വാറന്റൈൻ സെന്റർ എന്നീ സൗകര്യങ്ങൾ സിയാലിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച പുലർച്ചെ ബെൽജിയത്തിൽ നിന്ന് ഒരു നായ്ക്കുട്ടി കൂടി കൊച്ചി വിമാനത്താവളത്തിൽ എത്തുന്നുണ്ട്.

 

വിദേശത്തു നിന്ന് വളർത്തുമൃഗങ്ങളെ കൊണ്ടു വരാനും കൊണ്ടു പോകാനുമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്നതിന് എയർലൈനുകളെയോ കാർഗോ ഹാൻഡ്ലിങ് ഏജൻസികളെയോ ആണ് യാത്രക്കാർ ആദ്യം ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് https://aqcsindia.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

You May Also Like

NEWS

  കോതമംഗലം : കോതമംഗലം കന്നി 20 പെരുന്നാൾ നേർച്ച സദ്യക്കുള്ള ഉൽപ്പന്ന ശേഖരണം കലവറ നിറയ്ക്കൽ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു. മാത്യൂസ് മോർ അന്തിമോസ് മെത്രാപോലീത്ത അനുഗ്രഹ പ്രഭാഷണം...

CHUTTUVATTOM

കോതമംഗലം: വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമിട്ട് തങ്കളം–കോഴിപ്പിള്ളി ന്യൂ ബൈപാസ് തുറന്നു. ഡീൻ കുര്യാക്കോസ് എംപി, ഷിബു തെക്കുംപുറം എംഎൽഎ എന്നിവർ ചേർന്നാണ് ബൈപാസ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നഗരത്തിലുണ്ടാകുന്ന ഗതാഗതത്തിരക്ക്...

NEWS

കോട്ടപ്പടി : തെക്കേൽ അഗസ്റ്റിന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 3ന് കോട്ടപ്പടി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത മാറിക മുളഞ്ഞനാനി കുടുംബാഗമാണ്. മക്കൾ: ജെയിംസ്, തോമസ്, ജോസഫ് (കുവൈറ്റ്),...

CHUTTUVATTOM

കോതമംഗലം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രവും ലിഖിത ഭരണഘടനയുമുള്ള ഇന്ത്യയിൽ നിലവിലെ നിയമവ്യവസ്ഥകൾ കാറ്റിൽപ്പറത്തിക്കൊണ്ട് എസ് ഐ ആറിന്റെ മറവിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയകൾ അട്ടിമറിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ...

NEWS

പോത്താനിക്കാട്: തൃക്കേപ്പടി ഊരപ്രയിൽ രാമൻകുട്ടി (73) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഓമന മൂക്കന്നൂർ ഞാറശേരിൽ കുടുംബാഗം. മക്കൾ: ആർ. രാജേഷ്, ആർ. രജീഷ് (കുവൈറ്റ്), രജിത സജി...

CHUTTUVATTOM

കോതമംഗലം: എറണാകുളം സെൻ്റർ സന്നദ്ധ സുവിശേഷ സംഘത്തിൻ്റെയും പെരുമ്പാവൂർ റോട്ടറി ക്ലബ് ഹെറിറ്റേജിൻ്റെയും ആഭിമുഖ്യത്തിൽ ഊഞ്ഞാപ്പാറ മാർത്തോമ്മാ എൽപി സ്കൂളിൽ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് നടത്തി. കോതമംഗലം ഇന്ദിരാ ഗാന്ധി ഡെന്റൽ...

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തിയോടനുബന്ധിച്ച് സർക്കാർ നിർദേശപ്രകാരം ആചരിക്കുന്ന ശുചീകരണ വാരത്തിന്റെ ഭാഗമായി കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ സേവന ശുചീകരണം പരിപാടിക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. കെഎസ്ആർടിസി യൂണിറ്റ്...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ കോടതി കേസുകളിലെ വൈകിപ്പിക്കൽ തന്ത്രങ്ങൾ നിയന്ത്രിക്കാൻ ഭേദഗതികൾ വേണം. ഉപഭോക്തൃ ജാഗ്രതാ സമിതി.ക്രോസ് എക്സാമിനേ ഷൻ, എവിഡൻസ്, ആർഗ്യുമെന്റ്സ് തുടങ്ങിയ ഘട്ടങ്ങളിൽ എതിർ ഭാഗം ആവർത്തിച്ച് ഓരോരോ കാരണങ്ങൾ പറഞ്ഞ്...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തുംപടിയിൽ നിന്നും ആരംഭിച്ച് തങ്കളം ബൈപാസിൽ എത്തിച്ചേരുന്ന നെല്ലിക്കുഴി- കുരൂർ റോഡിൻ്റെ ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിച്ച് വീതികൂട്ടി പുനർനിർമ്മിക്കണമെന്ന എ.ഐ.വൈ.എഫ് തൃക്കാരിയൂർ മേഖലാസമ്മേളനം ആവശ്യപ്പെട്ടു. റോഡിൽ പലസ്ഥലത്തും നിരവധി കൈയേറ്റങ്ങൾ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ ലഹരിയുടെ ഉല്പാദനവും വിപണനവും ഉപയോഗവും കുറയ്ക്കുന്നതിന് പുതിയ മദ്യനയത്തില്‍ ഘട്ടം ഘട്ടമായി മദ്യശാലകളുടെ എണ്ണം കുറച്ചു കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധസമിതി കോതമംഗലം റീജിണല്‍ നേതൃത്വയോഗം...

CHUTTUVATTOM

കോതമംഗലം: സമുദായ ശാക്തീകരണ വർഷാചരണത്തിന്റെ ഭാഗമായി കുറുപ്പംപടി സെന്റ് പീറ്റർ ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ വനിതാ സംഗമം നടത്തി. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്ത് അതിര്‍ത്തിയിൽ കാട്ടാന ആക്രമണത്തിൽ നിന്ന് രക്ഷപെടുന്നിടെ വീണ് വൃദ്ധന് പരിക്ക്. തട്ടേക്കാട് തേക്ക് പ്ലാന്‍റേഷനോട് ചേർന്ന് പൊയ്യാറവീട്ടില്‍ ശങ്കരന്‍ (85) നാണ് പരിക്കേറ്റത്. തേക്ക് പ്ലാന്‍റേഷനോട് ചേര്‍ന്നുള്ള വീടുകള്‍ക്ക് സമീപം...

error: Content is protected !!