Connect with us

Hi, what are you looking for?

NEWS

മൂവാറ്റുപുഴ-കോതമംഗലം ദേശീയപാത; ബൈപാസ് പദ്ധതികളിലെ കാലതാമസം ആശങ്കയേറ്റുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ – കോതമംഗലം ദേശീയപാതയിലെ ബൈപ്പാസ് പദ്ധതികളില്‍ ഉണ്ടായിരിക്കുന്ന കാലതാമസം പ്രദേശവാസികളില്‍ ആശങ്കയ്ക്ക് ഇടയാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടമാകുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. 202324 സാമ്പത്തിക വര്‍ഷം കേന്ദ്രം അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പദ്ധതി ആരംഭിക്കേണ്ടിയിരുന്നെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ കാലതാമസം കാരണം പദ്ധതി മുന്നോട്ടുപോയില്ല.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കൊപീറ്റണ്ട് അഥോറിറ്റി ഫോര്‍ ലാന്റ് അക്വിസിഷന്‍ എന്ന ഏജന്‍സിയാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നടത്തുന്നത്. എന്നാല്‍ ഈ നടപടികളിലുണ്ടായ കാലതാമസം കാരണം പദ്ധതി മുന്നോട്ടു പോകുന്നില്ലെന്നും എംപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഒരു നിശ്ചിത സമയത്തിനുള്ളില്‍ ഉപയോഗിക്കേണ്ടതാണ്. സമയബന്ധിതമായി പദ്ധതി ആരംഭിക്കാത്തതിനാല്‍ ഈ ഫണ്ട് നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും പദ്ധതി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും എംപി വാര്‍ത്തസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. നഗരസഭാധ്യക്ഷന്‍ പി.പി. എല്‍ദോസ് പങ്കെടുത്തു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ചുള്ളിക്കണ്ടത്ത് വിറകുപുരയിലൊളിച്ച കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. കവളങ്ങാട്, ചുള്ളിക്കണ്ടം സ്വദേശി യൂസഫിന്റെ വീടിനോട് ചേര്‍ന്നുള്ള വിറകുപുരയിലാണ് വെള്ളിയാഴ്ച രാവിലെ രാജവെമ്പാലയെ കണ്ടത്. ഇതേ രാജവെമ്പാല വ്യാഴാഴ്ച മറ്റൊരു പാമ്പിനെ ഇതിലെ...

ACCIDENT

നേര്യമംഗലം: നേര്യമംഗലം പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ 11 ഓടെ പെരിയാര്‍ നദിയില്‍ നിന്നും 40 നും 60 നും ഇടയില്‍ പ്രായം തോന്നിക്കുന്ന 171 സെ.മീ ഉയരമുള്ള...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി – ഹൈറേഞ്ച് ബസ്റ്റാൻഡ്- മിനി സിവിൽ സ്റ്റേഷൻ റോഡിന്റെ നവീകരണ പ്രവർത്തികൾ പൂർത്തീകരിച്ചു. എം എൽ എ ആസ്തി വികസന ഫണ്ട്‌...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ചൊവ്വാഴ്ചയുണ്ടായ കൊടുങ്കാറ്റിലും കനത്തമഴയിലും വ്യാപക നാശ നഷ്ടം. നിരവധി വീടുകളും കൃഷിയിടങ്ങളും നശിച്ചു. പിണ്ടിമന പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. ആയക്കാട്, വിഷ്ണു തമ്പാന്റെ...

ACCIDENT

കോതമംഗലം: ചെറുവട്ടൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിക്ക് മുന്‍വശം കാറും പെട്ടി ഓട്ടോയും കൂട്ടിയിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു. ഹൈക്കോര്‍ട്ട് കവലയ്ക്കും ഗവ. ഹൈടെക് സ്‌കൂളിനും മധ്യേയുള്ള ഇറക്കത്തിലായിരുന്നു അപകടം. നെല്ലിക്കുഴി ഭാഗത്തുനിന്നും വരികയായിരുന്ന...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇഞ്ചിവിത്തും മഞ്ഞള്‍ വിത്തും വിതരണം ചെയ്യുന്നു. 25ലക്ഷം രൂപയുടെ പദ്ധതിയില്‍ 16 ടണ്‍ വിത്തുകളാണ് വിതരണം ചെയ്യുന്നത്. പത്ത് പഞ്ചായത്തിലും ഇവ ലഭ്യമാക്കും. വിതരണോദ്ഘാടനം...

CRIME

മൂവാറ്റുപുഴ: ആദിവാസി വിഭാഗത്തില്‍പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 83 വര്‍ഷം കഠിനതടവും ഒരുലക്ഷത്തിപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് മൂവാറ്റുപുഴ കോടതി. പൂയംകൂട്ടി തലവച്ചപാറ ആദിവാസി ഉന്നതിയിലെ ഷാജി...

ACCIDENT

കോതമംഗലം: ചൊവ്വാഴ്ച കോതമംഗലം മേഖലയിൽ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും കുട്ടമ്പുഴ, കുറ്റിയാംചാൽ ഭാഗത്ത് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കുറ്റിയാംചാൽ സ്വദേശി ലിജോയുടെ വീടിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി. ഷിനാജ്, അയ്പ്,...

CHUTTUVATTOM

പോത്താനിക്കാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെയും വിശുദ്ധ യോഹന്നാന്‍ സ്ലീഹായുടെയും ഓര്‍മപ്പെരുന്നാളിന് കൊടിയേറി. നാളെ വൈകുന്നേരം 5.45ന് സന്ധ്യാ നമസ്‌ക്കാരം – മാത്യൂസ് മാര്‍...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം കുടുബാരോഗ്യകേന്ദ്രത്തിന്റെ കോമ്പൗണ്ടിലെ ദേശീയപാതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന തണല്‍മരവും ഉണങ്ങി നില്‍ക്കുന്ന മറ്റൊരു മരവും റോഡിലെ യാത്രക്കാരുടെയും ചികിത്സ തേടിയെത്തുന്ന രോഗികളുടെയും ജീവന് ഭീഷണിയാകുന്നു. റോഡിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരത്തില്‍ ഉയരമുള്ള വാഹനങ്ങള്‍ ലോഡുമായി...

ACCIDENT

കോതമംഗലം: നെല്ലിക്കുഴിയില്‍ പെയിന്റിംഗ് തൊഴിലാളിക്ക് സൂര്യാതപമേറ്റു. തൃക്കാരിയൂര്‍ മുളാട്ട് മോഹനനാണ് പൊള്ളലേറ്റത്. ഇടനാട് ഭാഗത്തെ ഒരു വീട്ടില്‍ പെയിന്റിംഗ് തൊഴിലിനിടെയാണ് സംഭവം. സൂര്യാതപമേറ്റതായി മോഹനന്‍ വൈകിയാണ് തിരിച്ചറിഞ്ഞത്. കൈയിലും കഴുത്തിന്റെ പിന്‍ഭാഗത്തും നെറ്റിയിലും...

ACCIDENT

കോതമംഗലം: മ്ലാവ് കുറുകെ ചാടി ബൈക്കിലിടിച്ച് റോഡില്‍ വീണ യാത്രക്കാരന് ഗുരുതര പരിക്ക്. ആവോലിച്ചാല്‍ മുണ്ടോത്തുകര ഷാജന് (51) ആണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഊന്നുകല്‍ തടിക്കുളം ഫോറസ്റ്റ് സ്റ്റേഷന് സമീപത്താണ് അപകടം.റോഡില്‍വീണ...

error: Content is protected !!