Connect with us

Hi, what are you looking for?

NEWS

പ്രഗതി ബാലഭവൻ പന്ത്രണ്ടാമത് വാർഷികവും വർണാഭമായ ദീപാവലി കുടുംബ സംഗമവും

കോതമംഗലം : തൃക്കാരിയൂർ പ്രഗതി ബാലഭവന്റെ പന്ത്രണ്ടാമത് വാർഷികാഘോഷവും ദീപാവലി കുടുംബസംഗമവും ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു.

മാതൃകാ കുടുംബം എന്താണ് എന്നും കുട്ടികളുടെ വളർച്ചയിൽ കുടുംബത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്നും അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ സൂചിപ്പിച്ചു.ബാലഭവൻ കുട്ടികളുടെ ഭജനയോടുകൂടി ആരംഭിച്ച ചടങ്ങുകൾക്ക് സേവാകിരൺ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് അഡ്വ. എം.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സദ്ഭാവന സംയോജക് കെ.പി. രമേശ് ദീപാവലി സന്ദേശം നൽകി.

സമൂഹത്തിലെ വിവിധ മേഖലകളിൽ മാതൃകാപരമായി സേവന പ്രവർത്തനങ്ങൾ ചെയ്തുവരുന്നവർക്കായി സേവാകിരൺ ചാരിറ്റബിൾ സൊസൊറ്റി വർഷംതോറും നൽകി വരുന്ന സേവാകീർത്തി പുരസ്കാര സമർപ്പണവും വേദിയെ സമ്പന്നമാക്കി.

ഈ വർഷത്തെ സേവാ കീർത്തി പുരസ്കാരം ദിവ്യാംഗരുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നണിപോരാളിയായി പ്രവർത്തിക്കുന്ന, പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന, കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, സേവന മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ ഡോ: എൻ ആർ മേനോന് (നാരായണൻ രാമൻ മേനോൻ) സേവാകിരണിന് വേണ്ടി പ്രസിഡന്റ് അഡ്വ. എം. കെ. നാരായണൻ സമർപ്പിച്ചു. സേവാകിരൺ രക്ഷാധികാരി ശ്രി ഇ. എൻ. നാരായണൻ, കെ.എൻ. ജയചന്ദ്രൻ, ശ്രീമതി ശോഭ രാധാകൃഷ്ണൻ, പ്രഗതി ബാലഭവൻ പ്രസിഡന്റ് ശ്രീദേവി മുരളീധരൻ, ശ്രീ കെ. കെ. സുരേഷ് എന്നിവർ സംസാരിച്ചു. സാഹിത്യരംഗത്ത് നിസ്തുല സംഭാവന നൽകി വരുന്ന തൃക്കാരിയൂർ ചക്കുങ്ങൽ മഠം ശശിധരൻ നമ്പ്യാർ, എ. ലീലാവതി എന്നിവരെ യോഗത്തിൽ അനുമോദിച്ചു.തുടർന്ന് കോതമംഗലം കലാഭാരതി അവതരിപ്പിച്ച ഗാനഗംഗയോടുകൂടി ആഘോഷ പരിപാടികൾ സമാപിച്ചു.

You May Also Like

NEWS

  കോതമംഗലം : പാതി വിലക്ക് ലാപ്ടോപ് ലഭിക്കും എന്ന വാഗ്ദാനത്തിൽ കുടുങ്ങി പണം നഷ്ടമായ വിദ്യാർത്ഥികൾക്ക് അടിയന്തിരമായിപണം തിരികെ ലഭിക്കാൻ നടപടി വേണമെന്ന് മുസ്ലിംലീഗ് നിയോജക മണ്ഢലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു....

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലയായ കൂരികുളത്ത് ഇന്ന് പുലർച്ചെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിയിടങ്ങൾ നശിപ്പിച്ചു.  കൂരികുളം സ്വദേശി എർത്തടത്തിൽ തോമസ്, ഞവണാംകുഴി ജോസ്, ബേബി എന്നിവരുടെ കൃഷിയിടങ്ങളാണ് നശിപ്പിച്ചത്. വാഴ, തെങ്ങ്,...

NEWS

കുട്ടമ്പുഴ: എറണാകുളം കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയം പെട്ടി വാരിയം കുടികളി താമസിച്ചുകൊണ്ടിരുന്ന 70 ഓളം ആദിവാസി കുടുംബങ്ങൾ വന്യജീവി ആക്രമണത്തെ ഭയന്ന് പന്തപ്ര കോളനിയിൽ വന്ന താമസിക്കുകയാണ് .ഏകദേശം നാല് വർഷത്തോളമായി ടാർപോളിൻ...

NEWS

കോതമംഗലം : സിപിഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളുടെ ഭരണം കുടുംബ നേട്ടത്തിനായി ഉപയോഗിക്കുന്നു. മുഹമ്മദ്‌ ഷിയാസ് (DCC പ്രസിഡന്റ്‌) കുടുംബ നേട്ടത്തിനും, സ്വജനപക്ഷപാതത്തിനും, പാർട്ടി നേതാക്കൾക്ക് പണം സമ്പാദിക്കാനും മാത്രമായി ഇടതുഭരണം മാറി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതം അതിർത്തി പുനർനിർണ്ണയം, ദേശീയ വന്യജീവി ബോർഡ് തീരുമാനം എടുക്കാതെ വീണ്ടും മാറ്റി. തട്ടേക്കാട് പക്ഷിസങ്കേതത്തിൻറ്റെ അതിർത്തി പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സ്ഥല പരിശോധനക്കായി കേന്ദ്രവന്യജീവി ബോർഡ് അംഗം...

NEWS

കോതമംഗലം : ബോധി കലാസാംസ്കാരിക സംഘടന ബോധി ദിനാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൾട്ടി മീഡിയ ഹാളിൽ വച്ച് നടന്ന ദിനാഘോഷം ആന്റണി ജോൺ എം...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വീട്ടിലേക്കും വീടിനോട് ചേര്‍ന്ന ചായക്കടയിലേക്കും ജീപ്പിടിച്ച് കയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി. ഒരാള്‍ക്ക് പരിക്കേറ്റു. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന ചാമപ്പാറ ഭാഗത്ത്...

NEWS

കോതമംഗലം: അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് അസോസിയേഷൻ ICDS പ്രൊജക്റ്റ്‌ കോതമംഗലം അഡിഷണൽ സമ്മേളനം  ആന്റണി ജോൺ MLA ഉത്ഘാടനം ചെയ്തു.സ്റ്റേറ്റിലെ ഏറ്റവും മികച്ച അംഗൻവാടി ടീച്ചർ ആയി തിരഞ്ഞെടുത്ത രാധിക പി....

NEWS

കോതമംഗലം: വടാട്ടുപാറയില്‍ ഒളിമ്പ്യന്‍ അനില്‍ഡാ തോമസിന്റെ വളര്‍ത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. വടാട്ടുപാറ പലവന്‍പടി ചിറ്റയം തോമസിന്റെ വീട്ടിലെ വളര്‍ത്തുനായാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്. മുറ്റത്തിന് സമീപം ചങ്ങലയില്‍ കെട്ടിയിട്ട...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി മാമലകണ്ടം ഗവ ഹൈ സ്കൂൾ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി...

NEWS

കോതമംഗലം :- വടാട്ടുപാറയിൽ ഒളിമ്പ്യൻ അനിൽഡാ തോമസിൻ്റെ വളർത്തുനായയെ പുലിയെന്നു സംശയിക്കുന്ന ജീവി കടിച്ചു കൊന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. വടാട്ടുപാറ, പലവൻപടി, ചിറ്റയം തോമസിൻ്റെ വീട്ടിലെ വളർത്തുനായ യാണ് പുലിയുടെ ആക്രമണത്തിൽ...

CRIME

മുവാറ്റുപുഴ: പായിപ്ര ഭാഗത്തെ മൊബൈൽ ടവർ നിർമാണകമ്പനിയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന യന്ത്രസാമഗ്രികൾ മോഷ്ടിച്ച കേസിൽ യുവാവ്‌ അറസ്റ്റിൽ. മുളവൂർ പെരുമറ്റം കുളുമാരി ഭാഗത്ത് വാടകക്ക് താമസിക്കുന്ന തൊടുപുഴ വേങ്ങല്ലൂർ...

error: Content is protected !!