Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി സ്വദേശിക്ക് അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ്

ന്യൂ ഡല്‍ഹി: ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ ‘അംബേദ്കര്‍ ഗ്ലോബല്‍ അവാര്‍ഡ് 2024’ന് മികച്ച പത്രപ്രവര്‍ത്തകനും സാമൂഹിക സേവന പ്രവര്‍ത്തകനുമായ ഷാജിവാഴൂര്‍ അര്‍ഹനായി. മോണിംഗ് ന്യൂസ് ഡെയ്ലി, സ്നേഹവചനം (പ്രിന്റഡ് ന്യൂസ് പേപ്പര്‍) എന്നീ പത്രങ്ങളുടെ ചീഫ് എഡിറ്ററാണ് വാരപ്പെട്ടി സ്വദേശി ഷാജിവാഴൂര്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമാണ് ഷാജിവാഴൂര്‍. കേരളപത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി അംഗവും യുപിസി മീഡിയ കോര്‍ഡിനേറ്ററുമാണ്.

നവംബര്‍ പത്താം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഡല്‍ഹി ആര്‍ കെ പുരം സെക്ടര്‍ 5 തിരുവള്ളൂര്‍ (തമിഴ് സംഘം ) ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഡോ. ബി ആര്‍ അംബേദ്കര്‍ ഗ്ലോബല്‍ ഫൗണ്ടേഷന്റെ നാഷണല്‍ മീറ്റിംഗില്‍ ഷാജി വാഴൂര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

You May Also Like

NEWS

പെരുമ്പാവൂർ : ലോകത്തിലെ ഏറ്റവും വലിയ നിശാശലഭങ്ങളുടെ പട്ടികയിലുള്ളതും ദക്ഷിണേന്ത്യയിൽ കണ്ടുവരുന്നതുമായ ശലഭമായ സർപ്പ ശലഭം അഥവാ നാഗശലഭം എന്നറിയപ്പെടുന്ന അറ്റ്ലസ് ശലഭം കുറുപ്പംപടിയിൽ വിരുന്നു വന്നു. കോതമംഗലം എം. എ. കോളേജിലെ...

NEWS

കോതമംഗലം : നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ 22-ാം മത് വാർഷികം നടന്നു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എം ഇ ശശി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ...

NEWS

പെരുമ്പാവൂർ : എം.സി. റോഡിൽ പുല്ലുവഴിയിലുള്ള ഡബിൾ പാലം ഒറ്റപ്പാലമാക്കുന്നതിന് വേണ്ട നടപടികൾ പൂർത്തിയായതായി എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. പാലം നിർമ്മാണവുമായി ബന്ധപ്പെട്ട യോഗം രായമംഗലം പഞ്ചായത്ത് ഹാളിൽ വച്ച് ചേർന്നു....

NEWS

കോതമംഗലം: കനത്തമഴയില്‍ ഇടമലയാറില്‍ ഡാമിന് സമീപത്തും താളുംകണ്ടം റോഡിലും മണ്ണിടിച്ചില്‍. താളുംകണ്ടം റോഡില്‍ മണ്ണിടിഞ്ഞ് റോഡ് 100 മീറ്ററോളം തകര്‍ന്നു. പൊങ്ങിന്‍ചോട് ആദിവാസി ഊരിലേക്കുള്ള പാലത്തിനും ഭാഗികമായി കേടുപാട് സംഭവിച്ചു. കഴിഞ്ഞ ദിവസം...

error: Content is protected !!