Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ നേർച്ച കഞ്ഞി വിതരണത്തിനുള്ള പന്തലിൻ്റെ കാൽ നാട്ടുകർമ്മം നിർവ്വഹിച്ചു

കോതമംഗല : ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയപള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് നേർച്ച കഞ്ഞി വിതരണം ചെയ്യുവാനുള്ള പന്തലിൻ്റെ കാൽ നാട്ടുകർമ്മം നിർവ്വഹിച്ചു. പ്രധാന പെരുന്നാൾ തലേ ദിവസമായ ഒക്ടോബർ 2 ന് രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ പള്ളിയിൽ വരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് ഭക്ഷണം നൽകുന്നതിനായി ഒരുക്കുന്ന പടുകൂറ്റൻ പന്തലിൻ്റെ കാൽനാട്ടുകർമ്മം വികാരി ഫാ. ജോസ് പരത്തുവയലിൽ നിർവ്വഹിച്ചു.

മഹാപരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനയ്ക്ക് ശേഷം ഘോഷയാത്രയായാണ് പ്രത്യേകം തയ്യാറാക്കി അലങ്കരിച്ച കാൽ മൈതാനത്തിലേക്ക് കൊണ്ടു പോയത് കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ്ജ്, കൺവിനർ കെ.എ നൗഷാദ് സഹവികാരിമാരായ ഫാ. ജോസ് തച്ചേത് കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ ബേബി ആഞ്ഞിലിവേലിൽ,ഏലിയാസ് കീരംപ്ലായിൽ , സലിം ചെറിയാൻ മാലിൽ, ബേബി പാറേക്കര, എബി ചേലാട്ട്, ബിനോയി മണ്ണൻചേരിൽ, ഡോ. റോയി മാലിൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

NEWS

കോതമംഗലം : കീരംപാറ സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ വയനാട്‌ പുനരധിവാസത്തിനായി 5 ലക്ഷം രൂപയുടെ ചെക്ക്‌ നൽകി. ബാങ്കിന്റെ വാര്‍ഷിക പൊതുയോഗത്തോട നുബന്ധിച്ച്‌ നടന്ന ചടങ്ങിൽ ബാങ്ക്‌ പ്രസിഡന്റ്‌ കെ....

NEWS

കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിലുള്ള പാചക തൊഴിലാളികളുടെ പാചക മത്സരം സംഘടിപ്പിച്ചു. കോതമംഗലം ടൗൺ യു. പി. സ്കൂളിൽ സംഘടിപ്പിച്ച മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം. എൽ. എ. നിർവഹിച്ചു. നഗരസഭ...

NEWS

കോതമംഗലം :വന്യ മൃഗ ശല്യം രൂക്ഷമായി തുടരുന്ന കീരമ്പാറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളെ വന്യ മൃഗശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടി നിർമ്മിക്കുന്ന ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം ഒക്ടോബർ 24 ന് വനം...

error: Content is protected !!