Connect with us

Hi, what are you looking for?

NEWS

എം.എ ഇന്റർനാഷണൽ സ്കൂളിലെ ടാലൻ്റ് ഹണ്ട് സമാപിച്ചു

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് ഇൻ്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികളുടെ കലോത്സവമായ ടാലൻ്റ് ഹണ്ട് സമാപിച്ചു . ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ മികച്ച കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ആദർശ് സുകുമാരൻ മുഖ്യാതിഥിയായി പങ്കെടുത്ത് സമ്മാനദാനം നിർവഹിച്ചു. എം. എ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ തനിക്ക് സംസ്ഥാന അവാർഡ് നേടിയതിനു ശേഷം ലഭിച്ച ഔദ്യോഗിക സ്വീകരണത്തിനു അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി.

തൻ്റെ ജീവിതാനുഭവങ്ങൾ രസകരമായി വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ച് ആദർശ് അവരെ കൈയിലെടുത്തതോടൊപ്പം കൊച്ചു കൊച്ചു ഉപദേശങ്ങളും നൽകി. എം. എ കോളേജ് പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ മുഖ്യ പ്രഭാഷണം നടത്തി. എം. എ. ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ജൂബി പോൾ ചടങ്ങിൻ്റെ അധ്യക്ഷപദം അലങ്കരിച്ചു. ആർട്സ് ക്യാപ്റ്റൻ നിയ കാർമ്മൽ ജെയ്സൺ സ്വാഗതവും ഇഹ ഹരീഷ് നന്ദിയും രേഖപ്പെടുത്തി…

You May Also Like

NEWS

കോതമംഗലം: നേര്യമംഗലം മണിയൻപാറ കടത്ത് കടവ് കുളിക്കടവ് നാടിന് സമർപ്പിച്ച് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. കവളങ്ങാട് പഞ്ചായത്ത് ഒൻപതാം വാർഡിൽ മണിയൻപാറ കടത്ത് കടവിലാണ് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപെടുത്തി...

CRIME

കോതമംഗലം: ബാറില്‍ നടന്ന ഗുണ്ടാ ആക്രമണ കേസില്‍ ഒരു പ്രതി കുടി അറസ്റ്റില്‍. കോതമംഗലം പെരുന്നാളുമായി ബന്ധപെട്ട് കാര്‍ണിവല്‍ അമ്യുസ്‌മെന്റ് പാര്‍ക്ക് നടത്തിപ്പുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കറുകടം സ്വദേശിയായ അന്‍വറിന്റെയും ഓടക്കാലി...

NEWS

കോതമംഗലം: കോതമംഗലത്തെ ബാറില്‍ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ഒളിവിലായിരുന്ന മൂന്ന് പ്രതികള്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി....

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

error: Content is protected !!