Connect with us

Hi, what are you looking for?

NEWS

കോ​ത​മം​ഗ​ല​ത്ത് 133 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി

കോതമംഗലം: തീവ്ര മഴയില്‍ കോതമംഗലം താലൂക്കില്‍ പെരിയാര്‍ ഉള്‍പ്പെടെ നദികളില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം ചാമപ്പാറ ഭാഗത്തെ കൊല്ലപ്പാറയില്‍ ഉരുള്‍പൊട്ടി നിരവധി പേരുടെ കൃഷിയിടത്തിന് നാശം. ആളപായമില്ല. കോതമംഗലത്ത് 133 വീടുകളിലും അമ്പതിലേറെ വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. കുട്ടമ്പുഴ പഞ്ചായത്തിലാണ് കൂടുതല്‍ വീടുകളില്‍ വെള്ളത്തിലായത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 85 വീടുകളിലും 10 ഓളം കടകളിലും തിങ്കളാഴ്ച രാത്രിയോടെ വെള്ളം കയറി. പൂയംകുട്ടിക്ക് സമീപം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് മുങ്ങി റോഡും സമീപത്തെ 31 വീടുകളിലും വെള്ളാരംകുത്ത് ഗിരിവര്‍ഗ ഊരിലെ മൂന്നു വീടുകളിലും വെള്ളം കയറി. ഉരുളന്‍തണ്ണി ഭാഗത്ത് 23 വീടുകളിലും ആനക്കയത്ത് 14 വീടുകളും പിണവൂര്‍കുടി, വെളിയത്തുപറമ്പ് ആദിവാസി ഊരുകളില്‍ 12 വീടുകളിലും സമീത്തെ തോട് കവിഞ്ഞതോടെയാണ് വെളളത്തില്‍ മുങ്ങിയത്. 14 കുടുംബങ്ങളിലെ 31 പേരെ സിഎസ്‌ഐ പള്ളിയിലെ ക്യാമ്പിലേക്ക് മാറ്റി.

മറ്റുള്ളവര്‍ ബന്ധു വീടുകളില്‍ അഭയം തേടി. പ്രദേശത്തെ അഞ്ചു കടകളിലും വെള്ളം കയറിയിരുന്നു. മാമലക്കണ്ടത്ത് മൂന്ന് വീടും ഇഞ്ചത്തൊട്ടിയില്‍ ഒരു വീടും കാറ്റില്‍ മരം വീണ് ഭാഗികമായി തകര്‍ന്നു. കുട്ടമ്പുഴയില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ക്യാമ്പ് തുറക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളകയ്യന്‍ പറഞ്ഞു.
കാറ്റിലും മഴയിലും കാര്‍ഷിക മേഖലയില്‍ 15 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കൃഷി വകുപ്പിന്റെ പ്രാഥമിക നിഗമനം. കുരൂര്‍ത്തോട് കരകവിഞ്ഞ് കോതമംഗലം ജവഹര്‍ കോളനിയിലെ 33 വീടുകളിലും കരുപ്പുഴിക്കടവ് ഭാഗത്തെ നാല് വീടുകളിലും വെള്ളം കയറി. ജവഹര്‍ കോളനിയിലെ 23 കുടുബങ്ങളിലെ 101 പേരെ കോതമംഗലം ടൗണ്‍ യുപി സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി. തൃക്കാരിയൂര്‍ മുണ്ടുപാലം ഭാഗത്ത് തോട്ടിലെ വെള്ളം റോഡും പാലവും മുക്കി പരിസരത്തെ 15 വീടുകളിലും 25 ഓളം വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ഇവരില്‍ 13 പേരെ തൃക്കാരയൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി.തൃക്കാരിയൂര്‍ ഭാഗത്ത് സമീപത്തെ തോട് കരകവിഞ്ഞതോടെ വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ നാലമ്പലം വരെ വെള്ളം കയറി. കോതമംഗലത്ത് കുരൂര്‍ത്തോട് കരകവിഞ്ഞ് പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രവും പരിസരവും വെള്ളത്തില്‍ മുങ്ങി. കോതമംഗലത്ത് ദേശീയപാത കടന്നുപോകുന്ന അരമനപ്പടി ഭാഗത്തും മാര്‍ ബേസില്‍ ജംഗ്ഷന് സമീപത്തും വെള്ളം കയറിയെങ്കിലും ഗതാഗത തടസം ഉണ്ടായില്ല. കുട്ടമ്പുഴ ഉരുളന്‍തണ്ണി ഷാപ്പിന് സമീപം പന്തപ്ര ആദിവാസി ഊരിലേക്ക് എളുപ്പമാര്‍ഗമായി ആദിവാസികള്‍ നിര്‍മിച്ച താത്കാലിക തൂക്കുപാലം തോട്ടിലെ ശക്തമായ ഒഴുക്കില്‍ തകര്‍ന്നു. പിണവൂര്‍കുടി മുക്ക് ഭാഗത്ത് തോട് കരകവിഞ്ഞുണ്ടായ ഒഴുക്കില്‍ നടപ്പാലത്തിന്റെ കൈവരികള്‍ മരത്തടി ഇടിച്ച് തകര്‍ന്നു.

You May Also Like

CHUTTUVATTOM

  കോതമംഗലം: കനത്ത മഴയെ തുടർന്ന്ജി ല്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 4) അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ്പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ...

CHUTTUVATTOM

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിൽ, യെസ്‌കാവ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹകരണത്തോടെ സ്ഥാപിച്ച സെന്റർ ഫോർ ഡ്രോൺ, റോബോട്ടിക്സ് ആൻഡ് ഐഒടി ടെക്നോളജീസ് ഉത്‌ഘാടനം ചെയ്തു. കോളേജിലെ ഇലക്ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ...

CHUTTUVATTOM

കോതമംഗലം: കീരംപാറ മേഖലയിലെ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി- മനുഷ്യ സംഘർഷം ഇല്ലാതാക്കാൻ കീരംപാറ പഞ്ചായത്തിൽ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. വന്യമൃഗ ശല്യം കുറയ്ക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സ്വീകരിക്കേണ്ട...

CHUTTUVATTOM

കോതമംഗലം: പാത്തിക്കല്‍ പാലത്തിന് സമീപം തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താണ കാര്‍ ഫയര്‍ഫോഴ്‌സ് സംഘം രാത്രിയും പകലും നീണ്ട തെരച്ചിലിനൊടുവില്‍ പുറത്തെടുത്തു. ഒഴുക്കില്‍പ്പെട്ട കാര്‍ പാറയില്‍ തങ്ങി നിന്നപ്പോള്‍ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പുറത്ത് കടക്കാനായതിനാല്‍...

CHUTTUVATTOM

​കുട്ടമ്പുഴ: കുട്ടമ്പുഴ ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി തകർന്നു വീണിട്ട് ഒരു വർഷം പിന്നിട്ടിട്ടും പുനർനിർമ്മിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ദിവസേന നൂറുകണക്കിന് രോഗികളും ‘108’ ഉൾപ്പെടെയുള്ള ആംബുലൻസുകളും കടന്നുപോകുന്ന വഴിയാണിത്. ശ്രദ്ധ...

CHUTTUVATTOM

കോതമംഗലം: ഊന്നുകല്‍ വൈസ്‌മെന്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങില്‍ ഷിബു തെക്കുംപുറം എംഎല്‍എയെ ആദരിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എന്‍.വി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവല്‍ മണ്‍സൂണ്‍ മാജിക്കിന് തട്ടേക്കാട് മിനി സ്വിറ്റ്‌സര്‍ലന്‍ഡില്‍ തുടക്കമായി. മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് മേരി...

CHUTTUVATTOM

കോതമംഗലം: പരക്കെ മഴ കുറഞ്ഞെങ്കിലും വ്യഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിച്ചതിനാല്‍ ഇടമലയാര്‍ ഡാമിലേക്ക് നീരൊഴുക്ക് ശക്തം. മൂന്ന് മണിക്കൂറില്‍ 1.98 എംസിഎം വെള്ളം ഡാം സംഭരണിയിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 24 മണിക്കൂറിനിടെ ഇടമലയാര്‍...

CHUTTUVATTOM

കോതമംഗലം: കോതമംഗലം മണ്‍സൂണ്‍ ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിച്ച സൈക്ലത്തോണ്‍ 2026 ആവേശം പകര്‍ന്നു. കോതമംഗലം എംഎല്‍എ ഓഫീസില്‍ നിന്ന് രാവിലെ എട്ടിന് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച് സൈക്കിള്‍...

CHUTTUVATTOM

കോതമംഗലം: ശക്തമായ മഴയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് കോതമംഗലം താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചതില്‍ രണ്ട് ക്യാമ്പുകള്‍ തുടരുന്നു. മഴ ശമിച്ചതോടെ രണ്ട് ക്യാമ്പുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ആളുകള്‍...

ACCIDENT

കോതമംഗലം: കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഊന്നുകല്‍ വെള്ളാമകുത്തില്‍ ഞായറാഴ്ച ഉച്ചക്ക് 11 ഓടെയാണ് ഇരുദിശകളില്‍ നിന്നും വന്ന വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പരിക്കേറ്റ കാര്‍ യാത്രികരെ കോതമംഗലത്തെ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ പിഎച്ച്ഡി , പിജി, യുജി, ബാച്ചുകളുടെ ഗ്രാഡ്യുവേഷൻ സെറിമണി (ലോറിയ 2026) സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ഉൾപ്പെടെ ആയിരത്തി യിരുന്നുറിൽ പരം പേരാണ്...

error: Content is protected !!