കോതമംഗലം: മഞ്ഞപ്പിത്തം ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ ശക്തി വർദ്ധിപ്പിച്ച് ജനങ്ങളുടെ ആരോഗ്യം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ എൻ്റെ നാട് ജനകീയ കൂട്ടായ്മ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയറിൻ്റെ നേതൃത്വത്തിൽ സൗജന്യ ഹോമിയോ പ്രതിരോധ മരുന്ന് വിതരണം നടത്തി. എൻ്റെ നാട് ചെയർമാൻ ഷിബു തെക്കും പുറം വിതരണോത്ഘാനം നിർവ്വഹിച്ചു . കോതമംഗലം എൻ്റെ നാട് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ബീന ഷാജി അദ്ധ്യക്ഷത വഹിച്ചു.
ഭാരവാഹികളായ ജോർജ് അമ്പാട്ട്, ജയിംസ് കൊറമ്പേൽ, സി ജെ എൽദോസ്, എൻ്റെ നാട് സെക്രട്ടറി പി. എ പാദുഷ എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റ് ചെയർമാൻ സണ്ണി വർക്കി സ്വാഗതവും ട്രസ്റ്റംഗം സിം എൽദോസ് നന്ദിയും പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ എൻ്റെ നാട് പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ വാഹനം വഴി വിവിധ പ്രദേശങ്ങളിൽ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. മരുന്ന് വിതരണത്തിൽ പങ്കാളികളാകുവാൻ താല്പര്യം ഉള്ള സംഘടനകൾക്കോ വ്യക്തികൾക്കും ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 759404555