Connect with us

Hi, what are you looking for?

NEWS

അടിവാടും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ വാഹനങ്ങളിലെ ബാറ്ററി മോഷണം വീണ്ടും വ്യാപകമാകുന്നു

കോതമംഗലം:വാഹനങ്ങളിലെ ബാറ്ററി മോഷണം വീണ്ടും വ്യാപകമാകുന്നു.
അടിവാടും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ നിന്നും ഒരു ഇടവേളയ്ക്ക് ശേഷം ബാറ്ററി മോഷണം വീണ്ടും വ്യാപകമാകുന്നു. ആദ്യകാലങ്ങളിൽ വഴിയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററിയാണ് മോഷ്ടാക്കൾ അപഹരിച്ചിരുന്നത്. അവ ലഭ്യമല്ലാതായതോടെയാണ് വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കാൻ തുടങ്ങിയത്.അടിവാട് ഈട്ടിപ്പാറ പുലിക്കുന്നേപ്പടി മാവുടി പുളിന്താനം അടിവാട് തെക്കേ കവല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി വാഹനങ്ങളിലെ ബാറ്ററി കൾ കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ മോഷണം പോയിട്ടുണ്ട്.

ഏറ്റവും അവസാനം കഴിഞ്ഞ ദിവസം രാത്രിയിൽ മൈലൂർ നിന്നും ലോറിയുടെ ബാറ്ററിയും മോഷണം പോയി. ലോറിയുടെ ഉടമ പോത്താനിക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.പോലീസ്
രാത്രികാല പോലീസ് പട്രോളിങ്ങ് ശക്തമാക്കുകയും അടിവാട് ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണം എന്നും മോഷ്ടാക്കളെ ഉടൻ പിടി കൂടണം എന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

You May Also Like

CHUTTUVATTOM

കോതമംഗലം: ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി കോതമംഗലംസെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ഡിപ്പോ ശുചീകരിച്ചു.എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജോർജ് ബിനു ചാക്കോ, എറ്റിഒ നിജാമുദീൻ, സൂപ്രണ്ട് ബിജി...

CHUTTUVATTOM

  കോതമംഗലം: കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കന്നി 20 പെരുന്നാളിന്റ പ്രധാന ദിവസങ്ങളായ ഇന്നലെ കോതമംഗലം നഗരവും മാര്‍ തോമ ചെറിയ പള്ളിയും തീര്‍ത്ഥാടകരാല്‍ തിങ്ങിനിറഞ്ഞു. പള്ളിയില്‍ കബറടങ്ങിയിട്ടുള്ള പരിശുദ്ധ...

CHUTTUVATTOM

കോട്ടപ്പടി: ഗാന്ധിജയന്തിയോടനുബന്ധിച്ച് കോട്ടപ്പടി മാർ ഏലിയാസ് കോളേജ് എൻ.എസ്.എസ് വോളണ്ടിയറമ്മാരുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെയും വനംവകുപ്പിന്റെയും സഹകരണത്തോടെ പെയ്യാട് കണ്ണക്കടയിലെ വനപാത ശുചീകരിച്ചു. എൻ.എസ്.എസ്. പ്രവർത്തകർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരടക്കം 130ഓളം...

CHUTTUVATTOM

കുട്ടമ്പുഴ : യുവ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് , ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിജയന്തി ആഘോഷം ക്ലബ്ബ് പ്രസിഡൻ്റ് കെ .എ സിബി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിബിൻ കെ ജോമോൻ,...

CHUTTUVATTOM

നേര്യമംഗലം : കോൺഗ്രസ് നേര്യമംഗലം മണ്ഡലം കമ്മിറ്റിയുടെ അഭിമുഖത്തിൽ ഗാന്ധി ജയന്തി ആഘോഷം കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബാബു ഏലിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജയ്മോൻ ജോസ് അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് വൃദ്ധയായ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. പോത്താനിക്കാട് സ്വദേശിയായ പൊന്നമ്മയ്ക്കാണ് മകന്‍ കുട്ടായിയുടെ മര്‍ദനമേറ്റത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. അമ്മയെ കുട്ടായി സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍...

CHUTTUVATTOM

കോതമംഗലം : കോതമംഗലം എം. എ. കോളേജ് സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന 16-മത് കോതമംഗലം സബ്ജില്ലാ സ്കൂൾ കായികമേളയിൽ മാർ ബേസിൽ ഹയർ സെക്കന്ററി സ്കൂൾ 525 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി.68 സ്വർണ്ണം,...

NEWS

കോതമംഗലം: അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ശേഷം വിശ്രമജീവിതത്തിലേക്ക് പോകാതെ കൃഷിയുടെ വഴിയേ സഞ്ചരിക്കുകയാണ് കോതമംഗലം സ്വദേശി സാനു മാഷ്. പഴമയുടെ കൃഷിരീതികൾക്കൊപ്പം ആധുനിക സാങ്കേതിക വിദ്യകളും ചേർത്താണ് ഒന്നര ഏക്കറോളം സ്ഥലത്ത് വൈവിധ്യമാർന്ന...

CHUTTUVATTOM

കോതമംഗലം : തീർത്ഥാടന കേന്ദ്രമായ മാർതോമ ചെറിയ പള്ളിയിൽ കന്നി 20 പെരുന്നാളിൻ്റെ പ്രധാന ആഘോഷദിനമായ ഇന്ന് പരിശുദ്ധ ബാവയുടെ കബർ വണങ്ങി അനുഗ്രഹം പ്രാപിക്കാൻ നാനാദിക്കിൽ നിന്നായി തീർത്ഥാടക ലക്ഷങ്ങൾ കോതമംഗലത്തേക്ക്...

CHUTTUVATTOM

കോതമംഗലം: വര്‍ഷങ്ങളായി കാത്തിരുന്ന കല്ലേലിമേട് ഉള്‍പ്പെടെയുള്ള ആദിവാസി ഉന്നതികളിലേക്കുള്ള ബ്ലാവന പാലം യാഥാര്‍ഥ്യത്തിലേക്ക്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട്, കുഞ്ചിപ്പാറ, തലവച്ചപാറ, വാരിയം, തേരാ തുടങ്ങിയ നാല് ഉന്നതികളിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ...

CHUTTUVATTOM

കൊച്ചി: ഇന്ന് ഗാന്ധിജയന്തി. മഹാത്മാഗാന്ധിയുടെ 157-ാം ജന്മവാർഷികദിനം. അഹിംസ ആയുധമാക്കി അധിനിവേശഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഇന്ന് അന്താരാഷ്ട്ര...

CHUTTUVATTOM

കോതമംഗലം: സൗത്ത് കോട്ടപ്പടി പുന്നേക്കുന്നൻ പി.കെ കുട്ടപ്പൻ (82)അന്തരിച്ചു. സംസ്ക്കാരം ഇന്ന് രാവിലെ 11ന് മലമുറി പൊതുശ്മശാനത്തിൽ. ഭാര്യ :കാർത്ത്യായാനി. മക്കൾ: മോഹനൻ, സത്യൻ,മിനി . മരുമക്കൾ:സിൻജു ,സുനിതാ, പ്രകാശ്.

error: Content is protected !!