കവളങ്ങാട് : പ്ലൈവുഡ് കമ്പനിൾക്ക് ലൈസൻസ് കൊടുക്കാനുള്ള കവളങ്ങാട് പഞ്ചായത്ത് LDF ഭരണസമിതിയുടെ നീക്കത്തിന് പിന്നിൽ ലക്ഷങ്ങളുടെ കോഴ എന്ന് കോൺഗ്രസ്.
പഞ്ചായത്തിൽ 4 പ്ലൈവുഡ് കമ്പനികൾക്ക് ലൈസൻസ് നൽകാനുള്ള LDF നീക്കം ലക്ഷങ്ങൾ കോഴ വാങ്ങിയാണ് എന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.
കവളങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി, കവളങ്ങാട് പഞ്ചായത്തിന്റെ ഭരണസ്തംഭനത്തിനും അഴിമതിക്കുമെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി.
ധർണ്ണ സമരം കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീർ പനക്കൽ ഉൽഘാടനം ചെയ്തു. ബാബു ഏലിയാസ് ആദ്യക്ഷത വഹിച്ചു. AG ജോർജ്, അബു മൊയ്തീൻ,എബി എബി എബ്രഹാം,KC മാത്യൂസ്, സൈജന്റ് ചാക്കോ, PC ജോർജ്, KA സിബി, CJ എൽദോസ്, ജൈമോൻ ജോസ്, ജോബി ജേക്കബ്, Adv: PSA കബീർ,PA പൈലി, വര്ഗീസ് കൊന്നനാൽ, PMസിദ്ധിക്ക്, നസീർ മുല്ലശേരി,AJ ഉലഹന്നാൻ, ജോഷി കുര്യകോസ്,ഹാൻസി പോൾ,ബിൻസി മോഹനൻ, സാബു ജോസ്, സൗമ്യ ശശി, ജിൻസിയ ബിജു, ജിൻസി മാത്യു, എൽദോസ് ഡാനിയേൽ,എന്നിവർ പ്രസംഗിച്ചു.