Connect with us

Hi, what are you looking for?

NEWS

റോഡില്‍ മാലിന്യം തള്ളി;കോതമംഗലം സ്വദേശിനിയില്‍ നിന്നും 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂര്‍ പഞ്ചായത്ത്

ഉടുമ്പന്നൂര്‍ : ഉപയോഗിച്ച ഡയപ്പറുകളും മെഡിക്കല്‍ മാലിന്യങ്ങളും റോഡില്‍ ഉപേക്ഷിച്ച് പോയ കോതമംഗലം സ്വദേശിനിയില്‍ നിന്നും 5000 രൂപ പിഴ ഈടാക്കി ഉടുമ്പന്നൂര്‍ പഞ്ചായത്ത്. കോതമംഗലത്തു നിന്നും ഉടുമ്പന്നൂര്‍ വഴി കട്ടപ്പനയ്ക്ക് യാത്ര ചെയ്ത കോതമംഗലം സ്വദേശിനിയാണ് യാത്രാമദ്ധ്യേ ഉപ്പുകുന്ന് പ്രദേശത്ത് റോഡില്‍ മാലിന്യം ഉപേക്ഷിച്ച് പോയത്.

പിന്നീട് ഇതുവഴി യാത്ര ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് മാലിന്യനിക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് ഡ്രൈവര്‍ സതീഷ് നാരായണന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും ലഭിച്ച ആശുപത്രി ബില്ലില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ആളെ വിളിച്ച് വരുത്തി പിഴ അടപ്പിക്കുകയായിരുന്നു. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരായി കര്‍ശന നടപടികള്‍ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരന്‍ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!