Connect with us

Hi, what are you looking for?

NEWS

ആനക്കയം പാലം സത്വര നടപടി വേണം: എൻ്റെ നാട് ജനകീയ കൂട്ടായ്മ

കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടു പാറയും , കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന നിദ്ദിഷ്ഠ ആനക്കയം പാലം യാഥാർഥ്യമാക്കാൻ സത്വര നടപട വേണമെന്ന് എൻ്റെ നാട് പഞ്ചായത്ത് തല കുടുംബ സംഗമം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഒന്നുമുതൽ അഞ്ചുവരെ വാർഡിലെ പതിനായിരത്തോളം ജനങ്ങൾക്ക് പഞ്ചായത്ത് ഓഫീസ് വില്ലേജ് ഓഫിസ്, ഹെൽത്ത് സെൻ്റർ, ആയുർവേദാശുപതി, വി. ഇ. ഒ ഓഫീസ്,മൃഗാശുപത്രി, ട്രൈബൽ ഓഫീസ്, എന്നിവിടങ്ങളിൽ പോകുന്നതിന് ഇപ്പോൾ ഭുതത്താൻകെട്ട്, കീരംപാറ വഴി ചുറ്റി കുട്ടമ്പുഴ എത്തുന്നതിന് മുപ്പത്തിയഞ്ച് കി.മീറ്റർ അധികം സഞ്ചരിക്കണം. സമയനഷ്ടം, പണനഷ്ടം വേറെ, ഇതിനെല്ലാം പരിഹാരം നിർദ്ദിഷ്ട ആനക്കയം യാഥാർത്ഥ്യമാക്കണം. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പതിനേഴരകോടി രൂപ വകയിരുത്തിയിരുന്നതാണ്. എന്നാൽ തുടർന്നു അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ പാലത്തിൻ്റെ നിർമ്മാണത്തിലും ,തുടർ നടപടികളിലും, വീഴ്ച വരുത്തുകയായിരുന്നു. ഈ വിഷയത്തിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചു.

സി.ജെ.എൽദോസ് അദ്ധ്യക്ഷനായി. എൻ്റെ നാട് ചെയർമാർ ഷിബു തെക്കുംപുറം ഉൽഘാടനം ചെയ്തു. ഹപപ്പർ കമ്മറ്റി അംഗങ്ങളായ പി.എ. പാദുഷ, ജോഷി പൊട്ടയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി കുര്യാക്കോസ്, സൽമ പരീത്, ബീന ഷാജി, അന്നമ്മ ആൻ്റണി, ഓമന തോമസ്, ലിജോ ജോസ്, ജോസി ജോസഫ് , ഫ്രാൻസിസ് ആൻ്റണി, ജെയ്സ് ജോബി,എന്നിവർ പ്രസംഗിച്ചു. ആദിവാസികളുടെ അടക്കം വിവിധ വാർഡുകളിൽ നിന്നും, വിവിധ കാലാപരിപാടികളും ഉണ്ടായിരുന്നു.

You May Also Like

CHUTTUVATTOM

കോതമംഗലം: വിമലഗിരി പബ്ലിക് സ്കൂളിൽ സ്‌കൂൾ പാർലമെൻ്റ് പ്രതിനിധികൾ ചുമതലയേറ്റു. ആലുവ റൂറൽ എസ്പി കെ. എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും സത്യപ്രതിജ്ഞ ചൊല്ലി...

CHUTTUVATTOM

കോതമംഗലം: കോട്ടപ്പടി സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജില്ല ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് ഓപ്പറേഷൻ തൂഫാൻ ദി നാർക്കോട്ടിക് ഹണ്ട് പ്രോഗ്രാമിന്റെ ഭാഗമായി ലഹരിക്കെതിരെ പോരാടാൻ ഗോളടിച്ച് സമ്മാനം നേടാം എന്ന...

CHUTTUVATTOM

കോതമംഗലം : കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം പതിവായ പുന്നേക്കാട് – തട്ടേക്കാട് റോഡിലെ യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജിന്റെ നേതൃത്വത്തിൽ കീരംപാറ യുഡിഎഫ് കമ്മിറ്റി വനംവകുപ്പിന്...

CHUTTUVATTOM

കോതമംഗലം: വന്യമൃഗശല്യം രൂക്ഷമായ പുന്നേക്കാട് – തട്ടേക്കാട് റോഡിൽ വഴിവിളക്ക് സ്ഥാപിക്കാനായി ഫണ്ട് അനുവദിച്ച് ഭരണാനുമതി ലഭിച്ച് ഒന്നര വർഷത്തോളമായെങ്കിലും തുടർ നടപടി ഉണ്ടായില്ല.കുട്ടമ്പുഴ പഞ്ചായത്തിലേക്കുൾപ്പെടെയുള്ള പ്രദാന റോഡായ പുന്നേക്കാട്‌ – തട്ടേക്കാട്...

CHUTTUVATTOM

കോതമംഗലം: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ഗ്രന്ഥശാല ആന്റ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് തുടക്കം. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എച്ച്എം...

CHUTTUVATTOM

കോതമംഗലം:കാട്ടാനശല്യത്തിനെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആവശ്യപ്പെട്ടു. കോതമംഗലം കുട്ടമ്പുഴ കൂവപ്പാറയില്‍ കാട്ടാന കിണറ്റില്‍ വീണ സ്ഥലം...

CHUTTUVATTOM

കോതമംഗലം: ചേലാട് മുണ്ടയ്ക്കല്‍ പരേതനായ ജോസഫ് ജേക്കബിന്റെ ഭാര്യ ലില്ലി ജേക്കബ് (86) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 3ന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രലില്‍. പരേത മേലൂര്‍ നെറ്റിക്കാടന്‍ കുടുംബാഗമാണ്. മക്കള്‍: ജയന്‍,...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയണ്‍സ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ ജീവകാരുണ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ ബാഗ് വിതരണത്തിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷിബു...

CHUTTUVATTOM

കോതമംഗലം: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി, അഡ്വ. ഡീൻ കുര്യാക്കോസ് എംപിയുടെ തൊടുപുഴയിലുള്ള ഓഫീസിൽ രണ്ട്/മൂന്ന് മാസത്തെ ഇൻറേൺഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ...

CHUTTUVATTOM

കോതമംഗലം: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനോത്സവവും മാതാപിതാക്കള്‍ക്കുള്ള ബോധവത്ക്കരണ സെമിനാറും നടത്തി.കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: വനമഹോത്സവത്തിന്റെ ഭാഗമായി മാര്‍ അത്തനേഷ്യസ് കോളജ് ബോട്ടണി വകുപ്പ്, ഭൂമിത്രസേന ക്ലബ്, ബയോഡൈവേഴ്‌സിറ്റി ക്ലബ്, നേച്ചര്‍ ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വൃക്ഷത്തൈ നടീലും, ക്വിസ് മത്സരവും, പ്രകൃതി പഠനയാത്രയും നടത്തി. കോളജ്...

CRIME

മൂവാറ്റുപുഴ: വില്‍പ്പനക്കായി ഉണക്ക കഞ്ചാവ് കൈവശം സൂക്ഷിച്ച പ്രതിക്ക് 5 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ കോടതി. ഒഡിഷ സ്വദേശി അജിത് കുമാര്‍ പ്രധാന്‍ (36) നെയാണ്...

error: Content is protected !!