കോതമംഗലം: കോതമംഗലം നിയമസഭാ മണ്ഡല ശാസ്ത്ര ക്വിസ് സംഘടിപ്പിച്ചു. യുവജനക്ഷേമ ബോർഡും അവളിടം ക്ലബ്ബും ചേർന്ന് യുവജനങ്ങളിൽ ശാസ്ത്രബോധം, ചരിത്ര ബോധം യുക്തിചിന്ത എന്നിവ വളർത്തുന്നതിനായി സംഘടിപ്പിച്ച ക്വിസ് കോതമംഗലം ഗവ ടൗൺ യുപി സ്കൂളിൽ
യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് യൂത്ത് കോ- ഓർഡിനേറ്റർ ഹക്കീം ഖാൻ അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ എ നൗഷാദ്, എം എസ് സ്മിത, ജോബി ചെറിയാൻ ,ബിനു വർഗീസ് എന്നിവർ പങ്കെടുത്തു.
ക്വിസ് മത്സരത്തിൽ മാമലക്കണ്ടം ഗവ ഹയർ സെക്കന്ററി സ്കൂളിലെ അനഘ കൃഷ്ണ, അലക്സീന റെജി എന്നിവർ ഒന്നാം സ്ഥാനവും, കോതമംഗലം സെൻ്റ് അഗസ്റ്റ്യൻസ് സ്ക്കൂളിലെ വീനസ് വി ബിജു, അക്ഷയ ബിനോയ് എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി’