Connect with us

Hi, what are you looking for?

NEWS

വയോധികയുടെ കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം

കോതമംഗലം: ചേലാട് കള്ളാട് ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ് (72) പട്ടാപ്പകല്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടിട്ട് രണ്ട് മാസം ആകുന്‌പോഴും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം. സാറാമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മോഷണം ലക്ഷ്യമിട്ടുള്ള കൊലപാതകം എന്നതാണ് പോലീസിന്റെ നിഗമനം. ഈ നിഗമനല്ലാതെ മറ്റൊന്നും പോലീസിന്റെ കൈവശം ഇപ്പോഴില്ല. അന്വേഷണം മുന്‌പോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന തെളിവുകളോ, സൂചനകളോ കണ്ടെത്താന്‍ കഴിയാതെ അന്വേഷണം വഴിമുട്ടികഴിഞ്ഞു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന സൂചന നല്‍കുന്നതായിരുന്നു പോലീസിന്റെ അന്വേഷണ തുടക്കം. ചില വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി തന്നെ വ്യക്തമാക്കിയതുമാണ്. നിരവധിപേരെ സംശയവലയിലാക്കുകയും ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ ഒരാള്‍ കുറ്റസമ്മതമൊഴി നല്‍കിയത് പ്രതീക്ഷ നല്‍കിയതുമാണ്.

എന്നാല്‍ ഈ മൊഴി വാസ്തവമാണെന്ന് തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രദേശത്തെ പൈനാപ്പിള്‍ തോട്ടത്തിലടക്കം പണിക്കുവന്നിട്ടുള്ള ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും വൃഥാവിലായി. ഫോണ്‍ കോള്‍ ലൊക്കേഷന്‍ അടിസ്ഥാനമാക്കി ആയിരണക്കിനാളുകളില്‍ നിന്നും വിവരശേഖരണവും നടത്തി. പ്രദേശത്തെ മൊബൈല്‍ ടവറിന്റെ പരിധിയിലൂടെ കടന്നുപോയവര്‍ക്കെല്ലാം പോലീസിന്റെ വിളിയെത്തി. എന്നാല്‍ അന്വേഷണത്തിന് വഴിത്തിരിവുണ്ടാക്കാന്‍ പോന്നതൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. പോലീസിന് കഴിയാത്ത സാഹചര്യത്തില്‍ സ്വാഭാവിക നടപടിയെന്ന നിലയില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങുകയെന്ന സാങ്കേതിക നടപടി മാത്രമാണ് അവശേഷിക്കുന്നത്. സിബിഐ അന്വേഷണം എന്ന ആവശ്യമാണ് സാറാമ്മയുടെ കുടുബം മുന്നോട്ടുവച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാനിടയില്ല

 

You May Also Like

CHUTTUVATTOM

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ...

CHUTTUVATTOM

കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ...

CHUTTUVATTOM

കോതമംഗലം: വടാട്ടുപാറ പലവന്‍പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട് കയറി വാനരക്കൂട്ടത്തിൻ്റെ ആക്രമണം.പലവന്‍പടി കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിലാണ് ഒരുകൂട്ടം കുരങ്ങൻമാർ വീട് കയറി ആക്രമിച്ചത്. പത്തിലേറെ കുരങ്ങുകളാണ് ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എംഎ എൻജിനീയറിംഗ് കോളേജ് സിവിൽ വിഭാഗം നാലാം സെമസ്റ്റർവിദ്യാർഥി മിച്ചി പർപ്പു (20)ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്വിദ്യാഭ്യാസ മന്ത്രി റോജി ജോണിന് കെഎസ്‌യു എംഎ എഞ്ചിനിയറിംഗ്...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കുത്തുകുഴിയില്‍ അത്താഘോഷം സംഘടിപ്പിച്ചു. രാവിലെ മുഴുവന്‍ യൂണിറ്റുകളും കേന്ദ്രീകരിച്ചുള്ള പൂക്കളം മത്സരം. തുടര്‍ന്ന് കുത്തുകുഴി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും ബാങ്ക് അങ്കണത്തിലുമായി...

CHUTTUVATTOM

കോതമംഗലം: കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് കോതമംഗലം മണ്ഡലം. വിവിധ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും നടന്ന കര്‍ഷകദിനാഘോഷങ്ങള്‍ ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചും കര്‍ഷകരുമായി സംവദിച്ചുമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 25 കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണവും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ...

CHUTTUVATTOM

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമൃതി സിമ്പോസിയം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.പി മത്തായി വിഷയാവതരണം നടത്തി. കോണ്‍ഗ്രസ്...

CHUTTUVATTOM

കോതമംഗലം: ചേലാട് കൂറ്റപ്പിള്ളില്‍ കെ. എം. തോമസിന്റെ ഭാര്യ അല്‍ഫോന്‍സാ (75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച 3ന് കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത ചെമ്പകപ്പാറ കോനാട്ട് കുടുംബാഗമാണ്. മക്കള്‍:ബൈജു, സൈജു (ഇരുവരും...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ഓണത്തോടനുബന്ധിച്ചുള്ള സബ്‌സിഡി സാധനങ്ങളുടെ ഓണവിപണിയുടെ ഉദ്ഘാടനം നടത്തി. ഹകരണ സംഘം അസി. രജിസ്ട്രാര്‍ ജോജി ജോസ് ഉദ്ഘാടനംനിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.വറുഗീസ് മാണി,...

CHUTTUVATTOM

കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ 2020 ബാച്ച് ബിഡിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ‘അധ്യായ ’26’ സംഘടിപ്പിച്ചു. അക്കാദമിക് ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് മെമ്മോറിയല്‍ ഹാളില്‍...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

error: Content is protected !!