Connect with us

Hi, what are you looking for?

NEWS

കെ.എഫ്. ടി.യു കോതമംഗലം മണ്ഡലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് കാമ്പയിനും

കോതമംഗലം: കേരളാ ഫ്ലോറിംഗ് ടൈൽ യൂണിയൻ
(കെ.എഫ്. ടി.യു) കോതമംഗലം മണ്ഡലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് കാമ്പയിനും നടത്തി.
ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ
ചേർന്ന സമ്മേളനം കെ.എഫ്. ടി.യു സംസ്ഥാന പ്രസിഡൻ്റ് ഹംസ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെമ്മാട് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. വേർപാടിൽ ഒരു കൈതാങ്ങ് പദ്ധതിയുടെ ഫണ്ട് ശേഖരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി സുബൈർ ചേലക്കുളം ജില്ല ട്രഷറർ ശിവൻ കെ.കെ ക്ക് കൈമാറി കൊണ്ട് നിർവ്വഹിച്ചു.

മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ല പ്രസിഡൻ്റ് റഹിമും, അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ല ട്രഷറർ ശിവൻ കെ.കെയും നിർവ്വഹിച്ചു.തുടർന്ന് കെ.എഫ്. ടി.യു പതാക ജില്ലാ ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾക്ക് കൈമാറി.സുരേഷ്, വിനോദ് കെ.വി, മുഹമ്മദ് പി.ഇ, സജി ജോർജ്, സുരേഷ് കോതമംഗലം, എൽദോസ് എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം : 21-ാം മത് റവന്യൂ ജില്ലാ കായിക മേളക്ക് കൊടിയിറങ്ങുമ്പോൾ രുചികരമായ നോൺ വെജിറ്റേറിയൻ ഭക്ഷണം ആസ്വദിച്ച് സംതൃപ്തിയോടെ കായിക കേരള തലസ്ഥാനത്തുനിന്നും പ്രതിഭകൾ മടങ്ങി.മൂന്നു ദിനങ്ങളിൽ ആയി നോൺ വെജിറ്റേറിയൻ...

NEWS

കോതമംഗലം: എറണാകുളം റവന്യു ജില്ലാ സ്കൂൾ കായികമേള സമാപിച്ചു. സമാപന സമ്മേളനം കോതമംഗലം എം എൽ എ ശ്രീ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വിദ്യാഭ്യാസസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജോസ്...

NEWS

കോതമംഗലം:  ഇന്ദിരാ ഗാന്ധി കോളേജിലെ KSU യൂണിറ്റ് പ്രസിഡൻ്റിനെ കഴിഞ്ഞ ദിവസം രാത്രിയിൽ ഇന്ദിരാ ഗാന്ധി കോളേജ് ജംഗ്ഷനിൽ വച്ച് CPIM,DYFI, SFI ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് UDF നെല്ലിക്കുഴി മണ്ഡലം കമ്മിറ്റിയുടെ...

NEWS

കോതമംഗലം :  കോതമംഗലം ഉപജില്ലയിലെ 35-ാമത് സ്ക്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ആൻ്റണി ജോൺ MLA ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ 96 സ്ക്കൂളുകളിൽ നിന്നായി 5000 ൽ പരം കുട്ടികൾ പങ്കെടുക്കുന്ന മേള...

error: Content is protected !!