Connect with us

Hi, what are you looking for?

NEWS

ഇഎസ്എ വിഷയത്തിൽ യോഗം വിളിച്ച്‌ചേർത്ത് കുട്ടമ്പുഴ പഞ്ചായത്ത്

കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് ഇ എസ് എ വിഷയത്തിൽ യോഗം വിളിച്ച്‌ചേർത്ത് സർക്കാരിനേയും ജില്ലാകളക്ടറേയും ആശങ്ക അറിയിച്ചുകൊണ്ട് അടിയന്തിര പ്രമേയം പാസ്സാക്കി.
സംസ്ഥാന സർക്കാരിൻറ്റെ കാലാവസ്ഥാ വ്യതിയാന വകുപ്പ്’ പുറത്തിറക്കിയ പരിസ്ഥിതി സംവേദ പ്രദേശങ്ങളുടെ (ഇ എസ് എ) ലിസ്റ്റിൽ എറണാകുളം ജില്ലയിൽ കുട്ടമ്പുഴ വില്ലേജ് മാത്രമാണ് ഉൾപ്പെട്ട് വന്നിട്ടുള്ളത്.
2023 ഡിസംബർ 12 ന് സർക്കാർ പുറത്തിറക്കിയ പുതിയ ഉത്തരവും പ്രകാരം ആകെ 519.28 ച കി മി ഉള്ള കുട്ടമ്പുഴ വില്ലേജിൻറ്റെ 479.77 ച കി മി ഉം പശ്ചിമഘട്ടത്തിൻറ്റെ ഭാഗമായ പരിസ്ഥിതി സംവേദ മേഖലയായിൽ (ഇ എസ് എ) പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയുടെ അത്രയും വിസ്തൃതിയുള്ളതും, എന്നാൽ ജനസാന്ദ്രത ച കി മി ന് 48 മാത്രവുമുള്ള കുട്ടമ്പുഴ വില്ലേജിൽ, പ്രത്യേകമായ ഒരു സംരക്ഷണം ആവശ്യമില്ല എന്നിരിക്കെ ജനവാസ മേഖലകളും, കൃഷിയിടങ്ങളും പൂർണ്ണമായി ഉൾപെടുത്തികൊണ്ട് വന്നിരിക്കുന്ന ഇ എസ് എ സംബന്ധിക്കുന്ന പുതിയ നിർദ്ദേശങ്ങൾ ജനങ്ങളുടെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.

പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാന വകുപ്പ് പഞ്ചായത്തിനെ ബോധിപ്പിച്ച് തീരുമാനമെടുക്കാൻ
2023 ഡിസംബർ 12 ന് ജില്ലാ കളക്ടർക്ക് അയച്ചിരിക്കുന്ന കെ എം എൽ ഫയൽ കുട്ടമ്പുഴ പഞ്ചായത്തിൽ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ഇ എസ് എ സംബന്ധിച്ച തീരുമാനമെടുക്കാൻ കേന്ദ്രം അനുവദിച്ച സമയപരിധി 2024 ജനുവരിയിൽ അവസാനിച്ചതിനെ തുടർന്ന് സർക്കാർ മൂന്ന് മാസം കൂടി നീട്ടിനൽകാൻ ആവശ്യപ്പെട്ടതിൻ്റെയും കാലാവധി ഈ മാസം 31 ന് അവസാനിക്കുകയാണ്.
ഇ എസ് എ വിജ്‍ഞാപനവുമായി ബന്ധപ്പെട്ട് രൂപീകരിക്കുവാൻ 2021 ൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന ജില്ലാതല പരിശോധനാ സമിതി ഇതുവരെ രൂപീകരിക്കുകയോ, പ്രദേശിക ഭരണസംവിധാനത്തിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കുട്ടമ്പുഴ വില്ലേജിൻറ്റെ ഇ എസ് എ വിസ്തൃതിയെ സംബന്ധിച്ച് “കേരളാ സ്റ്റേറ്റ് ബയോ ഡൈവേഴ്സിറ്റി ബോർഡ്’ കൃഷി, വനം, റവന്യു, പഞ്ചായത്ത് ഭരണ സംവിധാനങ്ങളെ ഉൾപ്പെടുത്തി, 2015 ൽ സ്ഥലപരിശോധന നടത്തി തയ്യാറാക്കിയ ‘കഡസ്റ്റൽ മാപ്പ്; അന്തിമ വിജ്‍ഞാപനമായി പരിഗണിച്ച് തുടർ നടപടികൾക്കായി ശുപാർശ ചെയ്യണമെന്നും, പുതിയ നിർദ്ദേശപ്രകാരമുള്ള കെ എം എൽ ഫയൽ അടിയന്തിരമായി ലഭ്യമാക്കണമെന്നും കളക്ടറോട് ആവശ്യപ്പെട്ടതായി കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ്റ് കാന്തി വെള്ളക്കൈയ്യൻ വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.എ സിബി എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
പശ്ചിമഘട്ട സംരക്ഷണത്തിൻ്റെ മറവിൽ പരിസ്ഥിതി സംവേദ പ്രദേശങ്ങൾ നിശ്ചയിച്ചുകൊണ്ട് ജനവാസ മേഖലയും, കൃഷിഭൂമിയും വനമാക്കിമാറ്റാനുള്ള അദൃശ്യ ശക്തികളുടെ ശുപാർശകൾ സർക്കാർ തള്ളിക്കളയണമെന്നും, യു എൻ ഡി പി അടക്കമുള്ള വിദേശസഹായം കൈപ്പറ്റിയുള്ള വികസന പ്രവർത്തനങ്ങൾ സർക്കാർ അവസാനിപ്പിക്കണമെന്നും കിഫ എറണാകുളം ജില്ലാ പ്രസിഡൻറ്റ് സിജുമോൻ ഫ്രാൻസിസും വാർത്താക്കുറിപ്പിൽ അറിയിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കോതമംഗലം ശോഭന പബ്ലിക് സ്‌കൂളിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിൽവര പ്രദർശനവും കലാ-വിനോദ പരിപാടികളും സേവന പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.മൈലക്കൊമ്പ് സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജ് പ്രിൻസിപ്പൽ ഫാ. ജോൺസൺ...

CHUTTUVATTOM

കോതമംഗലം: ആലുവ – മൂന്നാർ രാജപാത തുറന്നുകിട്ടണമെന്ന് ആവശ്യപ്പെട്ട് 2025 മാർച്ച് 16 ന് നടന്ന ജനകീയ സമരത്തിൽ പങ്കെടുത്ത കോതമംഗലം ബിഷപ്പ് എമിരിറ്റസ് മാർ ജോർജ്ജ് പുന്നക്കോട്ടിൽ എം പി, എംഎൽഎ,...

CHUTTUVATTOM

കോതമംഗലം: പശ്ചിമഘട്ട പരിസ്ഥിതി ലോല മേഖലാ (ഇഎസ്എ) കരട് വിജ്ഞാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെയും കാർഷിക മേഖലകളെയും പൂർണ്ണമായി ഒഴിവാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കോതമംഗലം രൂപതാ മെത്രാൻ മാർ ജോർജ്...

ACCIDENT

കോതമംഗലം: ഇലക്ട്രിക് സ്‌കൂട്ടര്‍ ഇടിച്ചു പരുക്കേറ്റു ചികിത്സയിലായിരുന്ന കാല്‍നട യാത്രക്കാരന്‍ മരിച്ചു. പുന്നേക്കാട് പടിഞ്ഞാറയില്‍ (ചാലില്‍) പി.വി. എല്‍ദോസ് (61) ആണ് മരിച്ചത്. കഴിഞ്ഞ 11ന് കീരംപാറയില്‍ നടന്നുപോയ എല്‍ദോസിനെ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു....

CHUTTUVATTOM

കോഴിക്കോട്: നാടക ചലച്ചിത്ര നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഏറെ നാള്‍ കിടപ്പിലായിരുന്നു. സുഡാനി ഫ്രം നൈജീരിയ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചു. കെ ടി മുഹമ്മദിന്റെ...

NEWS

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സ് നാളുകളായി കട്ടപ്പുറത്ത്.കേടായ ആംബുലന്‍സ് വര്‍ക്ക്ഷോപ്പിലേക്ക് മാറ്റിയെങ്കിലും അറ്റകുറ്റപണി നടത്തി പുറത്തിറക്കാന്‍ നടപടിയുണ്ടായിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഒരു ആംബുലന്‍സും ആരോഗ്യപ്രവര്‍ത്തകര്‍ ഫീല്‍ഡ് വര്‍ക്കിന് ഉപയോഗിച്ചിരുന്ന വാഹനവും കാലപ്പഴക്കംമൂലം...

CHUTTUVATTOM

കോതമംഗലം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത 20 പ്രദേശങ്ങളെ ടൂറിസം ഡെസ്റ്റിനേഷൻ സെന്ററുകളായി പ്രഖ്യാപിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികളുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിലെ മാമലക്കണ്ടത്തിന്റെ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ കളക്ടർ ജി. പ്രിയങ്ക നേതൃത്വത്തിൽ ടൂറിസം...

CHUTTUVATTOM

കോതമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാതെ ടോള്‍ പിരിവ് ആരംഭിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് (എം). നേര്യമംഗലം മുതല്‍ കുത്തുകുഴി വരെയുള്ള ഭാഗത്ത് നടത്തിയിട്ടുള്ള...

CHUTTUVATTOM

കോതമംഗലം: യാത്രാക്ലേശം നേരിടുന്ന ഗ്രാമീണ മേഖലകള്‍ക്ക് ആശ്വാസമായി കവളങ്ങാട്, പല്ലാരിമംഗലം, വാരപ്പെട്ടി, കീരംപാറ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസിയുടെ പുതിയ ‘പ്രിയദര്‍ശിനി’ ബസ് സര്‍വീസ് ആരംഭിച്ചു. ഷിബു തെക്കുംപുറം എംഎല്‍എ സര്‍വീസിന്റെ ഉദ്ഘാടനം...

NEWS

കോതമംഗലം: പല്ലാരിമംഗലം കല്ലുംപുറത്ത് (കവലയില്‍) റിട്ട.ഫോറസ്റ്റ് ഓഫീസര്‍ അലിയാര്‍ (79) നിര്യാതനായി.കബറടക്കം നടത്തി. ഭാര്യ :സുബൈദ, മൂവാറ്റുപുഴ ചക്കുങ്കല്‍ കുടുംബാഗം. മക്കള്‍: നൈസാം, നെജു,നിഷ.മരുമക്കള്‍: ഫാത്തിമ,അന്‍സി,നിസാര്‍  

CHUTTUVATTOM

കോതമംഗലം: സെയില്‍സ് മാര്‍ക്കറ്റിംഗ് രംഗത്ത് കാല്‍നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അനൂപ് എം. ശ്രീധരന്‍ മനുഷ്യബന്ധങ്ങളും സെയില്‍സ് മേഖലയിലെ വിവിധ ജീവിതസാഹചര്യങ്ങളും പ്രമേയമാക്കി രചിച്ച ‘പ്രതിനിധി’ നോവല്‍ പ്രകാശനം ചെയ്തു. പിണ്ടിമന എൻഎസ്എസ് കരയോഗ മന്ദിരത്തിൽനടന്ന...

CHUTTUVATTOM

തിരുവനന്തപുരം: നൂറു ദിനം പൂര്‍ത്തിയാക്കി യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ള സ്ത്രീകള്‍ക്ക് ആനുകൂല്യം...

error: Content is protected !!