Connect with us

Hi, what are you looking for?

NEWS

തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ആന്റണി ജോണ്‍ എംഎല്‍എ സന്ദര്‍ശിച്ചു

കോതമംഗലം : കോതമംഗലം ടൗണില്‍ ഒന്‍പത് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോതമംഗലത്തെ വിവിധപ്രദേശങ്ങളായ കോഴിപ്പിള്ളി, ചെറിയ പള്ളിത്താഴം, കെ എസ് ആര്‍ ടി സി ജംഗ്ഷന്‍ അടക്കമുള്ള പ്രദേശങ്ങളില്‍ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കോതമംഗലം താലൂക്ക് ആശുപത്രിയിലും, ബസേലിയോസ് ആശുപത്രിയിലും, മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ചികിത്സ തേടി.

കടിയേറ്റവരെ ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു.എം എല്‍ എ യോടൊപ്പം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ കെ ടോമി, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി തോമസ്, കൗണ്‍സിലര്‍ പി ആര്‍ ഉണ്ണികൃഷ്ണന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാം പോള്‍ എന്നിവരും ഉണ്ടായിരുന്നു.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...